മു​ൻ വൈ​രാ​ഗ്യ​ത്തി​ന്‍റെ പേ​രി​ൽ വീ​ട്ട​മ്മ​യെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സ്; പ്ര​തി​ക്ക് ഏ​ഴു വ​ർ​ഷം ത​ട​വും പി​ഴ​യും


മാ​ന്നാ​ർ: വീ​ട്ട​മ്മ​യെ കു​ത്തിക്കൊല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ വ​യോ​ധി​ക​ന് ഏ​ഴു​ വ​ർ​ഷം ക​ഠി​ന​ത​ട​വും 10,000 രൂ​പ പി​ഴ​യും വി​ധി​ച്ചു. മാ​ന്നാ​ർ പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ചെ​ങ്ങ​ന്നൂ​ർ അ​സി​. സെ​ഷ​ൻ​സ് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്. 2022 മെ​യി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.

മാ​ന്നാ​ർ കു​ട്ട​ൻ​പേ​രൂ​ർ ആ​റി​ന് മു​ക​ളി​ൽ കൂ​ടിവെ​ള്ളം പോ​കു​ന്ന​തി​നാ​യി സ്ഥാ​പി​ച്ചി​ട്ടു​ള്ള ക​നാ​ലി​ന്‍റെ താ​ഴെ കോ​ൺ​ക്രീ​റ്റ് പ്ലാ​റ്റ്ഫോ​മി​ൽ മു​ൻ വൈ​രാ​ഗ്യം കാ​ര​ണം സ്ത്രീ​യെ ക​ത്തി ഉ​പ​യോ​ഗി​ച്ച് കു​ത്തി​യും വെ​ട്ടി​യും കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​താ​യി​ട്ടാ​യി​രു​ന്നു കേ​സ്. മാ​ന്നാ​ർ കു​ട്ട​മ്പേ​രൂ​ർ പ്ലാ​മൂ​ട്ടി​ൽ ജി​ജിമോ​നെ(62)തി​രേ മാ​ന്നാ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത് വി​ചാ​ര​ണ ന​ട​ന്നുവ​രു​ക​യാ​യി​രു​ന്നു.

ഇ​ന്ന​ലെ​യാ​ണ് കോ​ട​തി ഏ​ഴു​വ​ർ​ഷം ക​ഠി​ന​ത​ട​വി​നും പ​തി​നാ​യി​രം രൂ​പ പി​ഴ​യ്ക്കും ശി​ക്ഷ വി​ധി​ച്ച​ത്. മാ​ന്നാ​ർ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ഹ​രോ​ൾ​ഡ് ജോ​ർ​ജ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ഇ​ൻ​സ്പെ​ക്ട​ർ ജി.​ സു​രേ​ഷ് കു​മാ​ർ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്ത കേ​സി​ലാ​ണ് ചെ​ങ്ങ​ന്നൂ​ർ അ​സി​. സേ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി വി.​എ​സ്. വീ​ണ ശി​ക്ഷ വി​ധി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നുവേ​ണ്ടി അ​ഡീഷ​ണ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ദി​വ്യ ഉ​ണ്ണി​കൃ​ഷ്ണ​ൻ ഹാ​ജ​രാ​യി.

Related posts

Leave a Comment