ചേ​ർ​ത്ത​ല​യി​ൽ വീ​ണ്ടും പ​ക്ഷി​പ്പ​നി: വീ​ടു​ക​ളി​ൽ വ​ള​ർ​ത്തി​യ കോ​ഴി​ക​ൾ​ക്കാ​ണ് പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്

ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ വീ​ണ്ടും പ​ക്ഷി​പ്പ​നി. മു​ഹ​മ്മ പ​ഞ്ചാ​യ​ത്ത് ഏ​ഴാം​ വാ​ർ​ഡി​ലാ​ണ് പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്. വീ​ട്ടി​ൽ വ​ള​ർ​ത്തി​യി​രു​ന്ന കോ​ഴി​ക​ളി​ലാ​ണ് പ​ക്ഷി​പ്പ​നി ക​ണ്ടെ​ത്തി​യ​ത്. 23 കോ​ഴി​ക​ൾ വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യി ചാ​വു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് തി​രു​വ​ല്ല മ​ഞ്ഞാ​ടി​യി​ലെ പ​ക്ഷി​രോ​ഗ നി​ർ​ണ​യ ലാ​ബി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ​ക്ഷി​പ്പ​നി​യാ​ണെ​ന്ന സൂ​ച​ന ല​ഭി​ച്ചു.

ഭോ​പാ​ലി​ലെ അ​തി​സു​ര​ക്ഷാ പ​ക്ഷി​രോ​ഗ നി​ർ​ണ​യ ലാ​ബി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. 16നാ​ണ് ഫ​ലം വ​ന്ന​ത്. മു​ഹ​മ്മ പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡി​ൽ പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​തോ​ടെ ഒ​രു​കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള ള്ള 6,7,8,9,13 ​എ​ന്നീ വാ​ർ​ഡു​ക​ളി​ൽ ക​ള്ളിം​ഗ് ന​ട​ത്തേ​ണ്ടി​വ​രും. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട യോ​ഗം ഇ​ന്ന് ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ധ്യക്ഷ​ത​യി​ൽ ന​ട​ക്കും.

യോ​ഗ​ത്തി​നു​ശേ​ഷം ഇ​റ​ച്ചി​ക്ക് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തേ​ണ്ടി​വ​രു​മോ എ​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കും. പ്ര​ദേ​ശ​ത്ത് 5000ലേ​റെ പ​ക്ഷി​ക​ളു​ണ്ട്. ജി​ല്ല​യി​ൽ ഫെ​ബ്രു​വ​രി തു​ട​ക്ക​ത്തി​ലാ​ണ് ഇ​തി​നു മു​മ്പ് പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്. ഒ​ന്ന​രമാ​സ​ത്തോ​ള​മാ​യി ജി​ല്ല​യി​ൽ കേ​സു​ക​ൾ ഇ​ല്ലെ​ങ്കി​ലും അ​ടു​ത്തി​ടെ ക​ണ്ണൂ​രി​ൽ കാ​ക്ക​യി​ൽ പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. കോ​ഴി​ക്കോ​ട് കാ​ക്ക​ക​ളെ ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​തി​നെത്തുട​ർ​ന്ന് പ​രി​ശോ​ധ​ന​യ്ക്കാ​യി ഭോ​പാ​ലി​ലെ ലാ​ബി​ലേ​ക്ക് അ​യ​ച്ചി​ട്ടു​മു​ണ്ട്.

Related posts

Leave a Comment