പ്ലെയിൻ പറക്കുന്നതെങ്ങനെയെന്ന് ചോദിച്ച മുത്തശ്ശിയെ കൂട്ടി അപ്പോൾ തന്നെ പ്ലെയിൻ യാത്ര ചെയ്ത കൊച്ചു മകന്റെ വാർത്ത നേരത്തേ വൈറലായിരുന്നു. അതിനു പിന്നാലെ കൊച്ചു മകൾ കാപ്റ്റനായ വിമാനത്തിൽ തന്റെ മുത്തശ്ശിയെയും കൂടെ കൂട്ടി യാത്ര ചെയ്ത പെൺകുട്ടിയാണ് ഇപ്പോൾ സോഷ്യൽഡ മീഡിയയിൽ വൈറലാകുന്നത്.
എയർ ഇന്ത്യയിലെ പൈലറ്റ് ആയ ശ്രുതിയാണ് മുത്തശ്ശിയെ കൊണ്ട് യാത്ര തിരിച്ചത്. താൻ പൈലറ്റായ ഇന്‍ഡിഗോ വിമാനത്തിൽ മുത്തശ്ശിയേയും കൂടെ കൂട്ടി ശ്രുതി. മുത്തശ്ശി ആദ്യമായാണ് വിമാന യാത്ര ചെയ്യുന്നത്. പൂനെയിൽ നിന്നും ന്യൂഡൽഹിയിലേക്ക്. അതും തന്റെ കൊച്ച് മകൾ പറത്തുന്ന വിമാനത്തിൽ ആണ് മുത്തശ്ശി യാത്ര ചെയ്യുന്നത്.
യാത്രയ്ക്ക് മുൻപ് യാത്രക്കാരുമായി സംവദിക്കുന്നതിനിടയിൽ തന്റെ മുത്തശ്ശിയും ഒപ്പമുണ്ടെന്ന് ശ്രുതി മറ്റ് യാത്രക്കാരോട് പറയുന്നു. ഇതിനിടെ തന്റെ അടുത്തിരിക്കുന്ന യാത്രക്കാരിയോട് തന്റെ കൊച്ച് മകളാണ് അതെന്ന് മുത്തശ്ശി അഭിമാനത്തോടെ പറയുന്ന ദൃശ്യങ്ങളും ഇപ്പോൾ വൈറലാണ്.
