പാ​തി​രാ​ത്രി​യി​ൽ ലം​ബോ​ർ​ഗി​നി​യി​ൽ യു​വാ​വി​ന്‍റെ അ​ഭ്യാ​സം: വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ ഉ​ട​മ​യ്‌​ക്കെ​തി​രേ കേ​സ്

വാ​ഹ​ന​ങ്ങ​ളി​ലു​ള്ള​പ​ല​ത​രം അ​ഭ്യാ​സ​ങ്ങ​ൾ കാ​ണി​ച്ചു​കൊ​ണ്ടു​ള്ള നി​ര​വ​ധി വീ​ഡി​യോ​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കാ​റു​ണ്ട്. വീ​ണ്ടു​മി​താ അ​ത്ത​ര​മൊ​രു വീ​ഡി​യോ ആ​ണ് ച​ർ​ച്ച ആ​കു​ന്ന​ത്. ബെം​ഗ​ളൂ​രു ന​ഗ​ര​ഹൃ​ദ​യ​ത്തി​ലെ എം​ജി റോ​ഡി​ലാ​ണ് സം​ഭ​വം.

നാ​ല് വ​ശ​ത്ത് നി​ന്നും റോ​ഡു​ക​ൾ സം​ഗ​മി​ക്കു​ന്ന ജം​ഗ്ഷ​നി​ൽ KA 05 NR 0009 എ​ന്ന ന​മ്പ​റി​ലു​ള്ള ലം​ബോ​ർ​ഗി​നി കാ​റി​ലെ​ത്തി​യ യു​വാ​വ് അ​വി​ടെ​വ​ച്ച് കാ​ർ വ​ട്ടം ക​റ​ക്കു​ക​യും അ​മി​ത​വേ​ഗ​ത​യി​ൽ ഓ​ടി​ക്കു​ക​യും ചെ​യ്തു. ഇ​ത് ശ​രി​ക്കും ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ന്ന​താ​യി​രു​ന്നു.

ഒ​രു യാ​ത്ര​ക്കാ​ര​ൻ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ​തോ​ടെ​യാ​ണ് സം​ഭ​വം പു​റം​ലോ​ക​മ​റി​ഞ്ഞ​ത്. തു​ട​ർ​ന്ന് ക​ബ്ബ​ൺ പാ​ർ​ക്ക് ട്രാ​ഫി​ക് പോ​ലീ​സ് സ്വ​മേ​ധ​യാ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. അ​ശ്ര​ദ്ധ​മാ​യും അ​പ​ക​ട​ക​ര​മാ​യും വാ​ഹ​ന​മോ​ടി​ച്ച​തി​നാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ബി​എ​ൻ​എ​സ് സെ​ക്ഷ​ൻ 281, മോ​ട്ടോ​ർ വാ​ഹ​ന നി​യ​മം സെ​ക്ഷ​ൻ 184 വ​കു​പ്പു​ക​ളാ​ണ് ഉ​ട​മ​യ്ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. ന​ഗ​ര​ത്തി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് ഡ്രൈ​വ​റെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ബം​ഗ​ളൂ​രു പോ​ലീ​സ്.

‘mParivahan’ ആ​പ്പി​ൽ ഈ ​ന​മ്പ​റി​നെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല. അ​തി​നാ​ൽ വാ​ഹ​നം ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത​താ​ണോ അ​തോ വ്യാ​ജ ന​മ്പ​ർ പ്ലേ​റ്റ് ആ​ണോ എ​ന്ന കാ​ര്യ​വും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ യു​വാ​വി​നെ​തി​ര് ധാ​രാ​ളം ആ​ളു​ക​ൾ രം​ഗ​ത്തെ​ത്തി. ഇ​യാ​ൾ​ക്ക് മേ​ലി​ൽ ഇ​നി വ​ണ്ടി ഓ​ടി​ക്കാ​ൻ സാ​ധി​ക്കാ​ത്ത ത​ര​ത്തി​ൽ ലൈ​സ​ൻ​സ് റ​ദ്ദ് ചെ​യ്യ​ണ​മെ​ന്നാ​ണ് മി​ക്ക ആ​ള​ഉ​ക​ളും പ​റ​ഞ്ഞ​ത്.

Related posts

Leave a Comment