പോർച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മകൻ 15-കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ ജൂനിയറിന്റെ ഡേറ്റിംഗ് വാർത്തയാണിപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച. 27 വയസുള്ള ഒരു ബ്രസീലിയൻ മോഡലുമായി ഡേറ്റിംഗിലാണെന്നാണ് അഭ്യൂഹങ്ങൾ. ഇരുവരും തമ്മിലുള്ള ചിത്രങ്ങളും വൈറലാണ്.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഇത്തരം വാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് കുടുംബം സൂചിപ്പിച്ചതായാണ് റിപ്പോർട്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പങ്കാളി ജോർജീന റോഡ്രിഗസ് ഒരിക്കൽ ക്രിസ്റ്റ്യാനോ ജൂനിയറിന്റെ ‘ക്രഷിനെ’ കുറിച്ച് തമാശയായി ചോദിച്ചപ്പോൾ, അത് ഒരു സുഹൃത്ത് മാത്രമാണെന്നായിരുന്നു ക്രിസ്റ്റ്യാനോ ജൂനിയറിന്റെ മറുപടി.
