കടുത്തുരുത്തി: കേരളത്തില്‍ പത്തുവര്‍ഷം അധികാരത്തിലിരുന്ന ഇടതുമുന്നണി സര്‍ക്കാര്‍ പിഎസ്സി റാങ്ക് ലിസ്റ്റില്‍നിന്നുള്ള നിയമനംപോലും നടത്താതെ കാണിച്ച വഞ്ചനയ്ക്കെതിരേ ശക്തമായി പ്രതികരിക്കാനുള്ള അവസരമായി തെരഞ്ഞെടുപ്പിനെ യുവജനങ്ങള്‍ കാണണമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി മോന്‍സ് ജോസഫ്. യുഡിവൈഎഫ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ യുവജന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മോന്‍സ് ജോസഫിന്റെ വിജയത്തിന് കുറവിലങ്ങാട് മുതല്‍ കടുത്തുരുത്തിവരെ യൂത്ത് റാലി സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു.നിയോജകമണ്ഡലത്തിലെ മുഴുവന്‍ ബൂത്തുകളിലും യൂത്ത് ബ്രിഗേഡ് രൂപീകരിച്ച് പ്രചാരണം നടത്തും.
യൂത്ത് കോണ്‍ഗ്രസ് കടുത്തുരുത്തി ബ്ലോക്ക് പ്രസിഡന്റ് ജിത്തു കരിമാടം അധ്യക്ഷത വഹിച്ച യോഗത്തില്‍ യൂത്ത് ഫ്രണ്ട് നിയോജകമണ്ഡലം പ്രസിഡന്റ് ജോസ്മോന് മാളിയേക്കല്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തന മാര്‍ഗരേഖ അവതരിപ്പിച്ചു.
യുഡിവൈഎഫ് നേതാക്കളായ സുബിന് മാത്യു, സിജോ ജോസഫ്, ജോര്‍ജ് പയസ്, ഷിജു പാറയിടുക്കില്‍, സാജു മാഞ്ഞാലില്‍, അരുണ്‍ മാത്യു, ശരത് ശശാങ്കന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
