തന്റെ ഫേവറൈറ്റ് മലയാളം ആക്ടര്‍ ദിലീപ് ആണെന്ന് വേദിക. എന്റെ ഫസ്റ്റ് കോ- സ്റ്റാറാണ് അദ്ദേഹം. ഹീ ഈസ് ദ ബെസ്റ്റ്. ഒരു മനുഷ്യനെന്ന നിലയിൽ അദ്ദേഹം അദ്ഭുതകരമാണ്. എന്നോട് വളരെ ദയാലുവായിരുന്നു, വിനീതനായിരുന്നു, അക്ഷരാർഥത്തിൽ അദ്ദേഹം എന്നോടു പറഞ്ഞത്, ഒരു ആര്‍ട്ടിസ്റ്റിനെ റോസാപുഷ്പം പോലെയാണ് നോക്കിക്കാണേണ്ടത് എന്നാണ്.
കാരണം സംവിധായകനും ടീമിനും അവരിൽ നിന്ന് വളരെയധികം വികാരങ്ങൾ പുറത്തെടുത്തെടുക്കേണ്ടതുണ്ട്. അതിനാൽ ആ കലാകാരനെ ഒരു പുഷ്പം പോലെ പരിപാലിക്കേണ്ടതുണ്ട്. അത്രയും ഭദ്രമായി അവരെ കരുതണം. വളരെ മധുരമായിരുന്നു ആ ചിന്ത. അദ്ദേഹം വളരെ ശാന്തനായ വ്യക്തിയാണ്. ‘സെന്‍’ എന്നൊക്കെ പറയാറില്ലേ, അതാണ് അദ്ദേഹം എന്ന് വേദിക പറഞ്ഞു.
