‘പാ​ട്ടു പാ​ടി​യും ഭ​ജ​ന ചൊ​ല്ലി​യും വോ​ട്ട​ര്‍​മാ​രു​ടെ മ​ന​സി​ള​ക്കി ബി​ഹാ​റി​ല്‍ മൈ​ഥ​ലി താ​ക്കൂ​ര്‍ വി​ജ​യി​ച്ച​പോ​ലെ ഏ​റ്റു​മാ​നൂ​രു​കാ​ര്‍ എ​ന്നെ​യും ചേ​ര്‍​ത്തു പി​ടി​ക്കും’: ആ​തി​ര ഡി. ​നാ​യ​ര്‍

കോ​ട്ട​യം: സ്ഥാ​നാ​ര്‍​ഥി​ക​ളി​ല്‍ ബേ​ബി​യാ​യി ഏ​റ്റു​മാ​നൂ​രി​ലെ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി ആ​തി​ര ഡി. ​നാ​യ​ര്‍. പാ​ട്ടു​പാ​ടി വോ​ട്ടു നേ​ടാ​ന്‍ സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ മു​ന്ന​ണി സ്ഥാ​നാ​ര്‍​ഥി​യാ​യ ആ​തി​ര ഡി. ​നാ​യ​ര്‍ ട്വ​ന്‍റി ട്വ​ന്‍റി​യി​ലൂ​ടെ​യാ​ണ് എ​ത്തു​ന്ന​ത്.

മ​ന്ത്രി​യാ​യ വി.​എ​ന്‍. വാ​സ​വ​നെ​യും ഡി​സി​സി പ്ര​സി​ഡ​ന്‍റ് നാ​ട്ട​കം സു​രേ​ഷി​നെ​യും എ​തി​രി​ടാ​ന്‍ രം​ഗ​ത്തി​റ​ങ്ങി​യ 25കാ​രി​യാ​യ ആ​തി​ര അ​ടി​മു​ടി ക​ലാ​കാ​രി​യാ​ണ്. 20 വ​ര്‍​ഷ​മാ​യി ശാ​സ്ത്രീ​യ സം​ഗീ​തം അ​ഭ്യ​സി​ക്കു​ന്നു. 19 വ​ര്‍​ഷ​മാ​യി ഭ​ര​ത​നാ​ട്യ​വും. സോ​ഷ്യ​ല്‍ മീ​ഡി​യ ഇ​ന്‍​ഫ്‌​ളു​വ​ന്‍​സ​ര്‍, റീ​ല്‍​സ് താ​രം, ഒ​പ്പം സം​രം​ഭ​ക​യും.

ആ​ദ്യം നി​ശ്ച​യി​ച്ച വീ​ണാ നാ​യ​രു​ടെ പേ​ര് വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ അ​പ്ര​തീ​ക്ഷി​ത​മാ​യി ആ​തി​ര​യ്ക്ക് ന​റു​ക്കു​വീ​ഴു​ക​യാ​യി​രു​ന്നു. ബാ​ല​ഗോ​കു​ല​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച ആ​തി​ര ബി​എ​സ്‌​സി സൈ​ബ​ര്‍ ഫോ​റ​ന്‍​സിം​ഗും എം​എ​സ്‌​സി കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സും പൂ​ര്‍​ത്തി​യാ​ക്കി മാ​ന്നാ​നം കെ​ഇ സ്‌​കൂ​ളി​ല്‍ അ​ധ്യാ​പി​ക​യാ​യി​രി​ക്കേ​യാ​ണ് സ്റ്റാ​ര്‍​ട്ട് അ​പ്പി​ലേ​ക്ക് തി​രി​ഞ്ഞ​ത്.

വീ​ട്ടി​ല്‍ ബൊ​ട്ടീ​ക്കും സ്‌​മൈ​ല്‍ ഗി​ഫ്റ്റ് എ​ന്ന പേ​രി​ല്‍ മ​റ്റൊ​രു സം​രം​ഭ​വു​മു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നെ​ത്തു​മ്പോ​ള്‍ വീ​ട്ടി​ലെ കു​ട്ടി​യെ​പ്പോ​ലെ​യാ​ണ് എ​ല്ലാ​വ​രും ത​ന്നെ സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് ആ​തി​ര പ​റ​യു​ന്നു.

നൂ​റി​ലേ​റെ വേ​ദി​ക​ളി​ല്‍ ക​ച്ചേ​രി അ​വ​ത​രി​പ്പി​ച്ചു. ഇ​പ്പോ​ള്‍ ഭ​ജ​ന്‍​സി​ന്‍റെ ഭാ​ഗ​വും. പാ​ട്ടു പാ​ടി​യും ഭ​ജ​ന ചൊ​ല്ലി​യും വോ​ട്ട​ര്‍​മാ​രു​ടെ മ​ന​സി​ള​ക്കി ബി​ഹാ​റി​ല്‍ മൈ​ഥ​ലി താ​ക്കൂ​ര്‍ വി​ജ​യി​ച്ച​പോ​ലെ ത​ന്നെ​യും ഏ​റ്റു​മാ​നൂ​രു​കാ​ര്‍ ചേ​ര്‍​ത്തു പി​ടി​ക്കു​മെ​ന്നാ​ണ് ആ​തി​ര​യു​ടെ വി​ശ്വാ​സം. ഏ​റ്റു​മാ​നൂ​ര്‍ പു​ന്ന​ത്ത​റ വെ​സ്റ്റ് സ്വ​ദേ​ശി​നി​യാ​ണ്.

Related posts

Leave a Comment