തിരുവനന്തപുരം: നോട്ടു ക്ഷാമത്തിനെതിരെയും സംസ്ഥാന സഹകരണ സംവിധാനത്തെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിക്കുമെതിരെയും എഐടിയുസി തിരുവനന്തപുരം ജില്ലാ കൗണ്‍സില്‍ ആഭിമുഖ്യത്തില്‍ എഐടിയുസി പ്രവര്‍ത്തകര്‍ തലസ്ഥാനത്ത് ഏജീസ് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി.ധര്‍ണ എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. രാജേന്ദ്രന് ഉദ്ഘാടനം ചെയ്തു.
കറന്‍സി നിരോധനത്തിലൂടെ രാഷ്ര്ടീയ മുതലെടുപ്പ് നടത്തുവാന്‍ ശ്രമം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് കഠിനായി പണിയെടുത്ത് ഉപജീവനം നടത്തുന്ന സാധാരണക്കാരായ മോട്ടോര്‍ തൊഴിലാളികളെയും ചുമട്ടു തൊഴിലാളികളെയും മത്സ്യത്തൊഴിലാളികളെയും അതുപോലുള്ള മറ്റു സാധാരണ ജനങ്ങളെയും ദ്രോഹിക്കുന്ന നടപടികളുമായി മുന്നോട്ട് പോകുകയാണെന്ന് മുന്‍മന്ത്രി കൂടിയായ കെ.പി. രാജേന്ദ്രന് ആരോപിച്ചു. സിപിഐ ജില്ലാ സെക്രട്ടറി ജി.ആര്. അനില്‍, പി. വിജയമ്മ എന്നിവര്‍ പ്രസംഗിച്ചു.
എഐടിയുസി ജില്ലാ പ്രസിഡന്റ് കെ.പി. ശങ്കരദാസ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം. രാധാകൃഷ്ണന് നായര്‍ സ്വാഗതം പറഞ്ഞു. പട്ടം ശശിധരന് കൃതജ്ഞത രേഖപ്പെടുത്തി. എഐടിയുസി ജില്ലാ ഭാരവാഹികളായ പൂവച്ചല്‍ ഷാഹുല്‍, ബി. മനോജ്, ഇടമന എം. ശിവകുമാര്‍, പി.എസ്. നായിഡു, സോളമന് വെട്ടുകാട്, പേട്ട രവീന്ദ്രന്, ഹഡ്സണ്‍ ഫെര്‍ണാണ്ടസ്, ആര്. കുമാരന്, കെ.എസ്. മധുസൂദനന് നായര്‍, ഡി. അരവിന്ദാക്ഷന്, അജയ് കെ. പ്രകാശ് എന്നിവരും പ്രസംഗിച്ചു.
ജി.ശാരിക അധ്യക്ഷയായി. പയറ്റുവിളയില്‍ ഇ.കെന്നഡി ഉദ്ഘാടനം ചെയ്തു. സി.തങ്ക രാജ് അധ്യക്ഷനായി. പാച്ചല്ലൂരില്‍ കെ.കെ.വിജയന് ഉദ്ഘാടനം ചെയ്തു. രമണന് അധ്യക്ഷനായി.തിരുവല്ലത്ത് മുക്കോല ജി. പ്രഭാകരന് ഉദ്ഘാടനം ചെയ്തു. എം.എം.ഇബ്രാഹിം അധ്യക്ഷനായി.