മാ​വീ​ര​നാ​യി ടോ​വി​നോ തോ​മ​സ്

ടൊ​വി​നോ തോ​മ​സി​നെ നാ​യ​ക​നാ​ക്കി ഡി​ജോ ജോ​സ്‌ ആ​ന്‍റ​ണി സം​വി​ധാ​നം ചെ​യ്ത പീ​ര്യേ​ഡ് ഡ്രാ​മ ത്രി​ല്ല​റാ​യ ‘പ​ള്ളി​ച്ച​ട്ട​മ്പി’​യി​ലെ ര​ണ്ടാ​മ​ത്തെ ഗാ​നം പു​റ​ത്തി​റ​ങ്ങി. മാ​വീ​ര​ൻ എ​ന്ന പേ​രി​ൽ പു​റ​ത്തി​റ​ങ്ങി​യ ഗാ​ന രം​ഗ​ത്തി​ൽ ഒ​രു ആ​യു​ധ പ​രി​ശീ​ലി​ക​നാ​യാ​ണ് ടോ​വി​നോ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്.

ഗാ​നം ഇ​തി​നോ​ട​കം ത​ന്നെ മി​ക​ച്ച അ​ഭി​പ്രാ​യ​മാ​ണു നേ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഈ ​വ​ർ​ഷ​ത്തെ ഏ​റ്റ​വും വ​ലി​യ വി​ഷു മ​ല​യാ​ള സി​നി​മ റി​ലീ​സാ​യി എ​ത്തു​ന്ന പ​ള്ളി​ച്ച​ട്ട​മ്പി, ഏ​പ്രി​ൽ പ​ത്തി​ന് ലോ​ക​മെ​മ്പാ​ടു​മു​ള്ള തി​യ​റ്റ​റു​ക​ളി​ൽ അ​ഞ്ചു ഭാ​ഷ​ക​ളി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും.

ജേ​ക്ക്സ് ബി​ജോ​യ്‌ സം​ഗീ​തം ന​ൽ​കി​യി​രി​ക്കു​ന്ന ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് ജോ​ബ് കു​ര്യ​നാ​ണ്. ‘കാ​ട്ടു​ച്ചെ​മ്പ​കം’ എ​ന്ന പേ​രി​ൽ പു​റ​ത്തി​റ​ങ്ങി​യി​രു​ന്ന ചി​ത്ര​ത്തി​ലെ ആ​ദ്യ​ഗാ​നം ഇ​പ്പോ​ഴും ട്രെ​ൻ​ഡിം​ഗി​ൽ മു​ൻ​നി​ര​യി​ൽ നി​ൽ​ക്കു​ക​യാ​ണ്. യൂ​ട്യൂ​ബി​ൽ പ​തി​ന​ഞ്ച് മി​ല്യ​ണും ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ ഒ​രു ല​ക്ഷം റീ​ൽ​സു​മാ​യി മു​ൻ​പി​ട്ട് നി​ൽ​ക്കു​ന്ന കാ​ട്ടു​ചെ​മ്പ​കം എ​ന്ന സോം​ഗി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ഇ​പ്പോ​ൾ മാ​വീ​ര​നും പു​റ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. 1950-60 കാ​ല​ഘ​ട്ട​ത്തി​ൽ ന​ട​ക്കു​ന്ന ക​ഥ​യാ​ണ് ‘പ​ള്ളി​ച്ച​ട്ട​മ്പി’ പ​റ​യു​ന്ന​ത്.

സം​വി​ധാ​യ​ക​ൻ ഡി​ജോ ജോ​സ് ആ​ന്‍റ​ണി​യും ജേ​ക്ക്സ് ബി​ജോ​യി​യും ഒ​ന്നി​ക്കു​ന്ന നാ​ലാ​മ​ത്തെ ചി​ത്ര​മാ​ണ് ‘പ​ള്ളി​ച്ച​ട്ട​മ്പി’. ക്വീ​ൻ, ജ​ന ഗ​ണ മ​ന, മ​ല​യാ​ളി ഫ്രം ​ഇ​ന്ത്യ എ​ന്നീ മൂ​ന്ന് മു​ൻ ചി​ത്ര​ങ്ങ​ളി​ലും ട്രെ​ൻ​ഡിം​ഗാ​യ ചാ​ർ​ട്ട്‌​ബ​സ്റ്റ​ർ ഗാ​ന​ങ്ങ​ൾ ഒ​രു​ക്കി​യ ഈ ​കൂ​ട്ടു​കെ​ട്ട് വീ​ണ്ടും ഒ​ന്നി​ക്കു​ന്ന​തു കാ​ണാ​ൻ പ്രേ​ക്ഷ​ക​രും കാ​ത്തി​രി​ക്കു​ക​യാ​ണ്. ‌വി​ജ​യ​രാ​ഘ​വ​ൻ, സു​ധീ​ർ ക​ര​മ​ന, ബാ​ബു​രാ​ജ്, വി​നോ​ദ് കെ​ടാ​മം​ഗ​ലം, പ്ര​ശാ​ന്ത് അ​ല​ക്സ്‌ തു​ട​ങ്ങി നി​ര​വ​ധി പ്ര​മു​ഖ താ​ര​ങ്ങ​ളും ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു.

ഹി​റ്റ് തി​ര​ക്ക​ഥാ​കൃ​ത്ത് എ​സ്. സു​രേ​ഷ് ബാ​ബു​വാ​ണ് “പ​ള്ളി​ച്ച​ട്ട​മ്പി’​യു​ടെ ര​ച​ന നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. ടി​ജോ ടോ​മി​യാ​ണ് ഈ ​പീ​രീ​യി​ഡ് ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം. മേ​ഘ​ശ്യാ​മും ത​ൻ​സീ​റു​മാ​ണ് ചി​ത്ര​ത്തി​ന്‍റെ സ​ഹ​നി​ർ​മാ​താ​ക്ക​ൾ. മ​ഞ്ജു​ഷ രാ​ധാ​കൃ​ഷ്ണ​ൻ കോ​സ്റ്റ്യൂം​സും റ​ഷീ​ദ് അ​ഹ​മ്മ​ദ് മേ​ക്ക​പ്പും നി​ർ​വ​ഹി​ക്കു​ന്നു. ലൈ​ൻ പ്രൊ​ഡ്യൂ​സ​ർ- അ​ല​ക്സ് ഇ. ​കു​ര്യ​ൻ, ഫി​നാ​ൻ​സ് ക​ൺ​ട്രോ​ള​ർ- അ​നി​ൽ അ​മ്പ​ല്ലൂ​ർ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- രാ​ജേ​ഷ് മേ​നോ​ൻ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ​മാ​ർ- റെ​നി​ത് രാ​ജ് ആ​ൻ​ഡ് കി​ര​ൺ റാ​ഫേ​ൽ, സൗ​ണ്ട് ഡി​സൈ​ൻ- സി​ങ്ക് സി​നി​മ, ആ​ർ​ട്ട് ഡ​യ​റ​ക്‌​ട​ർ- രാ​ജേ​ഷ് മേ​നോ​ൻ, കാ​സ്റ്റിം​ഗ് ഡ​യ​റ​ക്ട​ർ- ബി​നോ​യ് ന​മ്പാ​ല, ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ്- അ​ഖി​ൽ വി​ഷ്ണു വി.​എ​സ്, പി​ആ​ർ​ഒ- അ​ക്ഷ​യ് പ്ര​കാ​ശ്, സ്റ്റി​ൽ​സ്- റി​ഷ്ലാ​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ, പോ​സ്റ്റ​ർ ഡി​സൈ​ൻ​സ്- യെ​ല്ലോ​ടൂ​ത്ത്സ്.

Related posts

Leave a Comment