ജി.​സു​ധാ​ക​ര​ന്‍ അ​വ​സ​ര​വാ​ദി; ഇ​പ്പോ​ൾ അ​ണി​യു​ന്ന​ത് കോ​ൺ​ഗ്ര​സി​ന്‍റെ തൊ​പ്പി; സി​പി​എം പ്ര​വ​ർ​ത്ത​ക​രു​ടെ വോ​ട്ട് സു​ധാ​ക​ര​ന് ല​ഭി​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ

തി​രു​വ​ന​ന്ത​പു​രം: ജി.​സു​ധാ​ക​ര​ന്‍ അ​വ​സ​ര​വാ​ദി​യെ​ന്ന് പി​ണ​റാ​യി വി​ജ​യ​ന്‍. അ​വ​സ​ര​വാ​ദി​ക്ക് ജ​ന​ങ്ങ​ള്‍ വോ​ട്ട് ചെ​യ്യി​ല്ലെ​ന്നും ആ​ല​പ്പു​ഴ​യി​ലെ ജ​ന​ങ്ങ​ള്‍ എ​ല്‍​ഡി​എ​ഫി​നൊ​പ്പം നി​ല്‍​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വ്യ​ക്ത​മാ​ക്കി.ജി.​സു​ധാ​ക​ര​നെ വി​ജ​യി​പ്പി​ക്കാ​ന്‍ യു​ഡി​എ​ഫ് ബി​ജെ​പി കൂ​ട്ടു​കെ​ട്ടു​ണ്ട്. ര​ണ്ട് കൂ​ട്ട​രും വ​ല്ലാ​ത്ത ഗ​തി​കേ​ടി​ലാ​ണ്.

വോ​ട്ട് കി​ട്ടാ​നാ​ണ് സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കു​ന്ന​ത്. ഈ ​ബു​ദ്ധി​ക്കു പി​ന്നി​ല്‍ കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യു​മാ​ണ്. സു​ധാ​ക​ര​ന്‍ ഇ​നി പ​ല​തും വി​ളി​ച്ച് പ​റ​യും.

അ​ങ്ങ​നെ​യു​ള്ള സ്ഥ​ല​ത്തേ​ക്കാ​ണ് സു​ധാ​ക​ര​ന്‍ ചെ​ന്ന് ക​യ​റി​യ​ത്. കോ​ണ്‍​ഗ്ര​സി​ന്‍റെ തൊ​പ്പി​യാ​ണ് സു​ധാ​ക​ര​ന്‍ ഇ​പ്പോ​ള്‍ അ​ണി​യു​ന്ന​ത്. സു​ധാ​ക​ര​ന്‍ സ്വ​ന്തം ഭൂ​ത​കാ​ലം ഓ​ര്‍​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

സു​ധാ​ക​ര​നെ നി​ര​വ​ധി ത​വ​ണ വി​ജ​യി​പ്പി​ച്ച​ത് സി​പി​എ​മ്മാ​ണ്. വ്യ​ക്തി​ക​ള്‍​ക്കു പി​ന്നാ​ലെ പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍ പോ​കി​ല്ല. സി​പി​എം പ്ര​വ​ര്‍​ത്ത​ക​രു​ടെ വോ​ട്ട് സു​ധാ​ക​ര​നു ല​ഭി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ള്‍ പ​റ​ഞ്ഞ​ത്.

Related posts

Leave a Comment