എ​ല്ലാം എ​ന്തെ​ളു​പ്പം… എ​ല്ലാ​യി​ട​ത്തും ക്യു ​ആ​ർ കോ​ഡ്: ഇ​ന്ത്യ​യു​ടെ വ​ള​ർ​ച്ച ക​ണ്ട് അ​മ്പ​ര​ന്ന് വി​ദേ​ശി; വീ​ഡി​യോ കാ​ണാം

ഇ​ന്ത്യ​യി​ലെ ഡി​ജി​റ്റ​ൽ പേ​യ്‌​മെ​ന്‍റ് സം​വി​ധാ​ന​ത്തെ പു​ക​ഴ്ത്തി ജ​ർ​മ​ൻ സ​ഞ്ചാ​രി. ഫി​ലി​പ്പ് എ​ന്ന യു​വാ​വാ​ണ് ഇ​ന്ത്യ​യി​ലെ ക്യു​ആ​ർ കോ​ഡ് വ​ഴി​യു​ള്ള പ​ണ​മി​ട​പാ​ടു​ക​ളെ പ്ര​ശം​സി​ച്ചി​രി​ക്കു​ന്ന​ത്. ‘നി​ങ്ങ​ൾ ഒ​രു ക്യു​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്താ​ൽ മാ​ത്രം മ​തി.

ക്ഷേ​ത്ര​ങ്ങ​ളി​ലോ ബ​സാ​റു​ക​ളി​ലോ ടാ​ക്സി​യി​ലോ എ​വി​ടെ വേ​ണ​മെ​ങ്കി​ലും നി​ങ്ങ​ൾ​ക്ക് ഇ​ങ്ങ​നെ പ​ണം ന​ൽ​കാം എ​ന്ന് വീ​ഡി​യോ പ​ങ്കു​വ​ച്ചു​കൊ​ണ്ട് യു​വാ​വ് പ​റ​ഞ്ഞു. റി​യ​ൽ ഡി​ജി ഇ​ന്ത്യ എ​ന്നാ​ണ് ഫി​ലി​പ് ഇ​ന്ത്യ​യെ വി​ശേ​ഷി​പ്പി​ച്ച​ത്. ക്ഷേ​ത്ര​ത്തി​ലോ ക​ട​ക​ളി​ലും യാ​ത്ര​യി​ലു​മൊ​ക്കെ ത​നി​ക്ക് ഏ​റ്റ​വും കൂ​ടു​ത​ൽ ഉ​പ​കാ​ര​മു​ണ്ടാ​യ​ത് ഡി​ജി​റ്റ​ൽ പേ​യ്മെ​ന്‍റ് മൂ​ല​മാ​ണെ​ന്ന് ഫി​ലി​പ് പ​റ​ഞ്ഞു.

യു​വാ​വി​ന്‍റെ വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ നി​ര​വ​ധി ആ​ളു​ക​ളാ​ണ് ക​മ​ന്‍റ് ചെ​യ്ത​ത്. ചെ​റി​യ ത​ട്ടു​ക​ട​ക​ൾ മു​ത​ൽ വ​ലി​യ ക​ട​ക​ൾ വ​രെ​യും യു​പി​ഐ സ്വീ​ക​രി​ക്കു​ന്ന​ത് വ​ള​രെ ന​ല്ല കാ​ര്യ​മാ​യി​ട്ടാ​ണ് എ​ന്ന് പ​ല​രും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

 

Related posts

Leave a Comment