‘അ​ടു​ത്ത് വ​ന്നാ​ൽ അ​പ്പൊ ബ്ലൗ​സ് കീ​റി​ക്കോ​ണം, പി​ന്നെ വ​കു​പ്പ് ന​മു​ക്ക​റി​യാം’: സ​ഭ്യ​മ​ല്ലാ​ത്ത ഭാ​ഷ​യി​ൽ ഇ​ടു​ക്കി ഡി​സി​സി പ്ര​സി​ഡ​ന്‍റ്

ഇ​ടു​ക്കി: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ സ്ത്രീ​വി​രു​ദ്ധ-​വി​വാ​ദ പ​രാ​മ​ർ​ശ​വു​മാ​യി ഇ​ടു​ക്കി ഡി​സി​സി പ്ര​സി​ഡ​ന്‍റ് സി. ​പി മാ​ത്യു. സ​മ​ര​ത്തി​നി​ടെ സ്വ​ന്തം ബ്ലൗ​സ് വ​ലി​ച്ചു​കീ​റാ​ൻ ക​ഞ്ഞി​ക്കു​ഴി മു​ൻ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റി​ന് നി​ർ​ദേ​ശം ന​ൽ​കി​യെ​ന്നാ​ണ് സി. ​പി മാ​ത്യു പ​റ​ഞ്ഞ​ത്. ഇ​ടു​ക്കി സ്ഥാ​നാ​ർ​ഥി റോ​യി കെ. ​പൗ​ലോ​സി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വേ​ദി​യി​ൽ കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​യ്സ​ണ്‍ ജോ​സ​ഫ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ‍​ർ ഉ​ണ്ടാ​യി​രു​ന്നു.

പ്ര​സം​ഗ​ത്തി​ന്‍റെ വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ വ​ലി​യ വി​മ​ർ​ശ​ന​മാ​ണ് ഉ​യ​രു​ന്ന​ത്. വി​വാ​ദ പ​രാ​മ​ർ​ശ​ങ്ങ​ൾ കേ​ട്ട് വേ​ദി​യി​ലു​ള്ള ചി​ല​ർ ചി​രി​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്. അ​ടു​ത്ത് വ​ന്നാ​ൽ അ​പ്പൊ ബ്ലൗ​സ് കീ​റി​ക്കോ​ണം, രാ​ജേ​ശ്വ​രി ആ​ദി​വാ​സി​യാ​ണ​ല്ലോ, പി​ന്നെ വ​കു​പ്പ് എ​ന്നാ​ന്ന് ന​മു​ക്ക​റി​യാം എ​ന്ന് നി​ർ​ദേ​ശം ന​ൽ​കി​യെ​ന്നാ​ണ് മാ​ത്യു പ​റ​ഞ്ഞ​ത്.

അ​ങ്ങേ​യ​റ്റം സ​ഭ്യ​മ​ല്ലാ​ത്ത രീ​തി​യി​ലു​ള്ള ഭാ​ഷ​യാ​ണ് ഡി​സി​സി പ്ര​സി​ഡ​ന്റ് പ്ര​സം​ഗ​ത്തി​ലു​ട​നീ​ളം ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. എ​തി​രാ​ളി​ക​ളെ നേ​രി​ടാ​ൻ ത​ന്‍റെ പ​ക്ക​ൽ പ​ത്ത​ൻ​പ​തോ​ളം മി​ടു​ക്ക​രാ​യ യു​വാ​ക്ക​ൾ സ​ജ്ജ​രാ​ണെ​ന്നും അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു.

Related posts

Leave a Comment