“സു​ജാ​ത നാ​യ​ന്മാ​രു​ടെ വീ​ട്ടി​ലെ പോ​കൂ, നാ​യ​ർ ആ​ണെ​ന്ന് അ​റി​യി​ക്കാ​ൻ മു​ല്ല​പ്പൂ​വും ചൂ​ടു​ന്നു; ത​ന്‍റെ സ​ഹോ​ദ​ര​നെ കൊ​ന്ന​ത് എ​സ്എ​ഫ്ഐ ക്രി​മി​ന​ലു​ക​ളെ​ന്ന് ജി.​സു​ധാ​ക​ര​ൻ

ആ​ല​പ്പു​ഴ: സി​പി​എമ്മിന്‍റെ മുതിർന്ന വനിതാ നേ​താ​വ് സി.​എ​സ്. സു​ജാ​ത​ക്കെ​തി​രെ ജാ​തി പ​രാ​മ​ർ​ശ​വു​മാ​യി ജി. ​സു​ധാ​ക​ര​ൻ. അ​മ്പ​ല​പ്പു​ഴ മ​ണ്ഡ​ല​ത്തി​ലെ പ​റ​വൂ​രി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ​രി​പാ​ടി​യി​ലാ​ണ് സു​ധാ​ക​ര​ൻ സു​ജാ​ത​യ്‌​ക്കെ​തി​രെ വി​വാ​ദ​പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്.

“സു​ജാ​ത നാ​യ​ന്മാ​രു​ടെ വീ​ട്ടി​ലെ പോ​കൂ. നാ​യ​ർ ആ​ണെ​ന്ന് മ​ന​സി​ലാ​ക്കാ​ൻ മു​ല്ല​പ്പൂ​വും തു​ള​സി​പ്പൂ​വും വ​ച്ചാ​ണ് പോ​കു​ന്ന​ത്. ഇ​വി​ടെ നാ​യ​രു​ടെ വോ​ട്ട് ഒ​ന്നും കി​ട്ടി​ല്ല.’ സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

അ​വ​രു​ടെ സ്ഥ​ലം കാ​യം​കു​ളം ആ​ണ്, എ​ന്നി​ട്ട് അ​മ്പ​ല​പ്പു​ഴ​യി​ൽ വ​ന്ന് നി​ൽ​ക്കു​ക​യാ​ണ്. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി നാ​യ​രെ​യും ധീ​വ​ര​നെ​യും തെ​റ്റി​ക്കാ​ൻ ന​ട​ക്കു​ക​യാ​ണെ​ന്നും സു​ധാ​ക​ര​ൻ ആ​ക്ഷേ​പി​ച്ചു.

സ​ഹോ​ദ​ര​ൻ ഭു​വ​നേ​ശ്വ​ര​ന്‍റെ മ​ര​ണ​ത്തി​ന് കാ​ര​ണം എ​സ്എ​ഫ്ഐ ക്രി​മി​ന​ലു​ക​ളാ​ണെ​ന്നും സു​ധാ​ക​ര​ൻ ആ​രോ​പി​ച്ചു.

Related posts

Leave a Comment