പൂ​ര​ങ്ങ​ളു​ടെ പ്രൗ​ഢി മ​ങ്ങു​മോ? നാ​ട്ടാ​ന​ക​ളെ കി​ട്ടാ​നി​ല്ല; ഒ​രേ ആ​ന​ക​ളെ ത​ന്നെ വീ​ണ്ടും എ​ഴു​ന്ന​ള്ളി​ക്കു​ന്നത് അപകടസാധ്യത

തൃ​ശൂ​ർ: പൂ​ര​ക്കാ​ലം വീ​ണ്ടും സ​ജീ​വ​മാ​കു​ന്പോ​ൾ കേ​ര​ള​ത്തി​ൽ നാ​ട്ടാ​ന​ക​ളു​ടെ എ​ണ്ണം എ​ഴു​പ​ത് ശ​ത​മാ​നം കു​റ​ഞ്ഞെ​ന്ന് ക​ണ​ക്കു​ക​ൾ. എ​ഴു​ന്ന​ള്ളി​പ്പു​ക​ളു​ടെ എ​ണ്ണം വ​ള​രെ​യ​ധി​കം വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നാ​ട്ടാ​ന​ക​ളെ കി​ട്ടാ​നി​ല്ലാ​തെ​യാ​കു​ന്ന​ത്. ഇ​ത് ഒ​രേ ആ​ന​ക​ളെ ത​ന്നെ വീ​ണ്ടും എ​ഴു​ന്ന​ള്ളി​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​കു​ന്നു.

ആ​റ​ര മ​ട​ങ്ങാ​ണ് ആ​ന​ക​ളു​ടെ ആ​വ​ശ്യ​ക​ത വ​ർ​ധി​ച്ച​ത്. ഇ​ത് ആ​ന​ക​ളി​ൽ ദീ​ർ​ഘ​കാ​ല മാ​ന​സി​ക​സ​മ്മ​ർ​ദം, കാ​ൽ​രോ​ഗ​ങ്ങ​ൾ, ക​ടു​ത്ത ചൂ​ടു​കൊ​ണ്ടു ള്ള ​ബു​ദ്ധി​മു​ട്ടു​ക​ൾ എ​ന്നി​വ വ​ർ​ധി​പ്പി​ക്കു​ന്നു. ആ​ന​യെ​ഴു​ന്ന​ള്ളി​പ്പി​ലെ അ​പ​ക​ട​സാ​ധ്യ​ത ഇ​തു മൂ​ലം കൂ​ടും.

തൃ​ശൂ​ർ ക്ഷേ​ത്ര​വാ​ദ്യ​ക​ലാ​കേ​ന്ദ്രം ന​ൽ​കു​ന്ന ക​ണ​ക്കു​ക​ൾ​പ്ര​കാ​രം കേ​ര​ള​ത്തി​ൽ 1997ൽ ​ആ​കെ നാ​ട്ടാ​ന​ക​ളു​ടെ എ​ണ്ണം 1200 ആ​യി​രു​ന്നു. ഇ​തി​ൽ രേ​ഖ​ക​ളു​ള്ള 803 ആ​ന​ക​ളും മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​ത്ത 397 എ​ണ്ണ​വും ഉ​ൾ​പ്പെ​ടു​ന്നു. 20,465 വാ​ർ​ഷി​ക എ​ഴു​ന്ന​ള്ളി​പ്പു​ക​ളാ​ണ് ന​ട​ന്നി​രു​ന്ന​ത്. ഇ​തി​നാ​യി ഏ​ക​ദേ​ശം 1075 ആ​ന​ക​ളെ ഉ​പ​യോ​ഗി​ച്ചു.

ഒ​രു ആ​ന​യെ പ​ര​മാ​വ​ധി 50 എ​ഴു​ന്ന​ള്ളി​പ്പു​ക​ളി​ലും ശ​രാ​ശ​രി 20 എ​ഴു​ന്ന​ള്ളി​പ്പു​ക​ളി​ലു​മാ​ണ് പ​ങ്കെ​ടു​പ്പി​ച്ചി​രു​ന്ന​ത്. 2025 ആ​യ​പ്പോ​ൾ ക​ണ​ക്ക് ആ​കെ മാ​റി. നാ​ട്ടാ​ന​ക​ളു​ടെ എ​ണ്ണം 374 ആ​യി. എ​ഴു​ന്ന​ള്ളി​പ്പി​ന് യോ​ഗ്യ​മാ​യ ആ​ന​ക​ളു​ടെ എ​ണ്ണം 234 ആ​യി കു​റ​ഞ്ഞു.

വാ​ർ​ഷി​ക എ​ഴു​ന്ന​ള്ളി​പ്പു​ക​ളു​ടെ എ​ണ്ണം 31,114 ആ​യി ഉ​യ​രു​ക​യും ചെ​യ്തു. ഒ​രു ആ​ന​യെ കു​റ​ഞ്ഞ​ത് 133 എ​ഴു​ന്ന​ള്ളി​പ്പു​ക​ൾ​ക്കും പ​ര​മാ​വ​ധി 200 എ​ണ്ണ​ത്തി​നും ഉ​പ​യോ​ഗി​ക്കേ​ണ്ട സ്ഥി​തി​യാ​യി. മൂ​ന്നും നാ​ലു​മി​ര​ട്ടി​യാ​യാ​ണ് ആ​ന​ക​ളു​ടെ ഉ​പ​യോ​ഗം വ​ർ​ധി​ച്ച​ത്. ആ​ന എ​ഴു​ന്നെ​ള്ളി​പ്പി​ന്‍റെ ഭം​ഗി​യും ചി​ട്ട​യും നി​ല​നി​ർ​ത്തി​യാ​ണ് ഉ​ത്സ​വ​ങ്ങ​ളും പൂ​ര​ങ്ങ​ളും ന​ട​ക്കേ​ണ്ട​ത്.

പേ​രു​കേ​ട്ട​വ ഉ​ൾ​പ്പെ​ടെ കു​റേ ആ​ന​ക​ൾ ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​ക്കി​ടെ ചെ​രി​ഞ്ഞു. പു​തി​യ ആ​ന​ക​ളെ വി​ൽ​ക്കാ​നും വാ​ങ്ങാ​നും കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​നു​മ​തി​യു​ണ്ടെ​ങ്കി​ലും സം​സ്ഥാ​ന സ​ർ​ക്കാ​ർ എ​ൻ​ഒ​സി ന​ൽ​കി​യി​ല്ലെ​ന്ന് ക്ഷേ​ത്ര​വാ​ദ്യ​ക​ലാ​ക്ഷേ​മ​സ​ഭ പ​റ​യു​ന്നു. അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് ആ​ന​ക​ളെ എ​ത്തി​ക്കാ​ൻ അ​നു​മ​തി​വേ​ണം. 80,000ല​ധി​കം വ​രു​ന്ന വാ​ദ്യ​ക​ലാ​കാ​ര​ൻ​മാ​രു​ൾ​പ്പെ​ടെ ആ​ന ഉ​ൾ​പ്പെ​ടു​ന്ന ഉ​ത്സ​വ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജീ​വി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളാ​ണ് പ്ര​തി​സ​ന്ധി​യി​ലാ​കു​ന്ന​ത്.

Related posts

Leave a Comment