കണ്ണൂർ: പോളിംഗ് ബൂത്തിൽ ചട്ടങ്ങൾ ലംഘിച്ചെന്നു കാണിച്ച് കെ.സുധാകരനെതിരേ പരാതി. യുവമോർച്ച ഉപാധ്യക്ഷൻ കെ. ഷിജിലാണ് തെരഞ്ഞെടുപ്പു കമ്മീഷന് ദൃശ്യങ്ങൾ സഹിതം പരാതി നൽകിയത്. വോട്ട് ചെയ്യാൻ ബൂത്തിൽ കയറിയത് അനുയായിയോടൊപ്പമായിരുന്നുവെന്നും ബൂത്തിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് സുധാകരൻ വോട്ട് ചെയ്യുന്ന ദൃശ്യങ്ങൾ പകർത്തിയതായും പരാതിയിൽ പറയുന്നു.
കൂടെയുണ്ടായിരുന്ന ജയന്ത് ദിനേശിനെതിരെയും പരാതിയുണ്ട്. കണ്ണൂർ മണ്ഡലത്തിലെ കീഴുന്ന സൗത്ത് യുപി സ്കൂളിലെ പോളിംഗ് ബൂത്തിലായിരുന്നു സുധാകരൻ വോട്ട് ചെയ്തിരുന്നത്. ജയന്ത് ദിനേശാണ് വോട്ട് ചെയ്യുന്ന ദൃശ്യങ്ങൾ മൊബൈൽ പകർത്തിയത്.
