ഒ​ര​ച്ഛ​ന്‍റെ രോ​ദ​നം… ഓ​ഫീ​സി​ൽ നി​ന്ന് എ​ത്തി​യാ​യും ജോ​ലി​ത്തി​ര​ക്ക്, മ​ക​നെ നോ​ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ല, ജോ​ലി ക​ള​ഞ്ഞാ​ലോ എ​ന്ന് ഓ​ർ​ക്കു​ന്നു: വേ​ദ​ന​യോ​ടെ കു​റി​പ്പു​മാ​യി യു​വാ​വ്

ജോ​ലി​ഭാ​രം കാ​ര​ണം സ്വ​ന്തം കു​ഞ്ഞി​നെ​പ്പോ​ലും കൊ​ഞ്ചി​ക്കാ​ൻ സാ​ധി​ക്കാ​റി​ല്ല പ​ല​ർ​ക്കും. പ്ര​ത്യേ​കി​ച്ച് കോ​ർ​പ്പ​റേ​റ്റ് ജോ​ലി​ക്കാ​ർ​ക്ക് ഒ​ന്നി​നും സ​മ​യം കി​ട്ടാ​റി​ല്ല. കു​ഞ്ഞി​നെ താ​ലോ​ലി​ക്കാ​ൻ പ​റ്റു​ന്നി​ല്ലെ​ന്ന് പ​റ​ഞ്ഞ് കോ​ർ​പ്പ​റേ​റ്റ് ജീ​വ​ന​ക്കാ​ര​നാ​യ പി​താ​വ് പ​ങ്കു​വ​ച്ച കു​റി​പ്പാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്.

രാ​വി​ലെ 11 മു​ത​ൽ രാ​ത്രി 11 വ​രെ നീ​ളു​ന്ന ജോ​ലി​ക്കി​ട​യി​ൽ ഒ​രു വ​യ​സു​കാ​ര​നാ​യ മ​ക​ന്‍റെ വ​ള​ർ​ച്ച ആ​സ്വ​ദി​ക്കാ​ൻ പോ​ലും സാ​ധി​ക്കു​ന്നി​ല്ലെ​ന്ന് പ​റ​ഞ്ഞാ​ണ് യു​വാ​വ് പോ​സ്റ്റ് പ​ങ്കു​വ​ച്ച​ത്. ഓ​ഫീ​സി​ൽ നി​ന്ന് വ​ന്ന് വീ​ട്ടി​ൽ എ​ത്തി​യാ​ലും ജോ​ലി സം​ബ​ന്ധ​മാ​യ തി​ര​ക്കു​ക​ൾ അ​വ​സാ​നി​ക്കു​ന്നി​ല്ല. ഒ​രു​പാ​ട് കോ​ളു​ക​ൾ വ​ന്നു​കൊ​ണ്ടേ​യി​രി​ക്കു​ന്ന​തി​നാ​ൽ മ​ക​ൻ അ​ടു​ത്ത് വ​രു​ന്പോ​ൾ അ​വ​നെ മ​ര്യാ​ദ​യ്ക്ക് ഒ​ന്നു നോ​ക്കാ​ൻ പോ​ലും പ​റ്റു​ന്നി​ല്ലെ​ന്നും യു​വാ​വ് പ​റ​ഞ്ഞു.

‘ഞാ​ൻ വീ​ട്ടി​ലെ​ത്തു​മ്പോ​ൾ മ​ക​ൻ ഓ​ടി എ​ന്‍റെ അ​ടു​ത്തേ​ക്ക് വ​രും. ഞാ​ന​വ​നെ എ​ടു​ക്കാ​നും അ​വ​ന്‍റെ കൂ​ടെ ക​ളി​ക്കാ​നും അ​വ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു. എ​ന്നാ​ൽ മീ​റ്റിം​ഗു​ക​ൾ​ക്കി​ട​യി​ൽ എ​നി​ക്ക് അ​വ​നെ അ​വ​ഗ​ണി​ക്കേ​ണ്ടി വ​രു​ന്നു. ആ ​സ​മ​യ​ത്ത് അ​വ​ന്‍റെ മു​ഖ​ത്തു​ണ്ടാ​കു​ന്ന ഭാ​വം എ​ന്‍റെ ഹൃ​ദ​യം ത​ക​ർ​ക്കു​ക​യാ​ണ്’ എ​ന്നാ​ണ് യു​വാ​വ് കു​റി​ച്ചി​രി​ക്കു​ന്ന​ത്. മ​ക​നെ നോ​ക്കാ​ൻ ജോ​ലി വ​രം ഉ​പേ​ക്ഷി​ക്കാ​ൻ ഇ​പ്പോ​ൾ തോ​ന്നു​ന്നു എ​ന്നും ഇ​യാ​ൾ പ​റ​ഞ്ഞു.

പോ​സ്റ്റ് വൈ​റ​ലാ​യ​തോ​ടെ നി​ര​വ​ധി ആ​ളു​ക​ളാ​ണ് ക​മ​ന്‍റു​മാ​യി എ​ത്തി​യ​ത്. എ​ല്ലാം അ​വ​നെ വ​ള​ർ​ത്തു​ന്ന​തി​നു വേ​ണ്ടി​യാ​ണെ​ന്ന് ക​രു​തി​യാ​ൽ മ​തി​യെ​ന്നാ​ണ് ചി​ല​ർ ക​മ​ന്‍റ് ചെ​യ്ത​ത്. നി​ങ്ങ​ളു​ടെ ഭാ​ര്യ​യ്ക്കാ​ണ് ക്രെ​ഡി​റ്റ് കൊ​ടു​ക്കേ​ണ്ട​തെ​ന്ന് പ​റ​ഞ്ഞ​വ​രും കു​റ​വ​ല്ല.

 

Related posts

Leave a Comment