റോ​ഡ് വ​ക്കി​ൽ ഇ​ളം​കാ​റ്റി​ൽ ആ​ടി​യു​ല​ഞ്ഞ് ജ​മ​ന്തി​പ്പൂ​ക്ക​ൾ; പ​ര​സ്പ​ര സ്നേ​ഹ​ത്തി​ന്‍റെ സ​ന്ദേ​ശം പ​ക​ർ​ന്നു ന​ൽ​കി പൊ​ന്നു​ണ്ണി​യും കു​ടും​ബ​വും

രാ​ജാ​ക്കാ​ട്: വീ​ടു​ക​ളി​ൽ ചെ​ടി​ക​ൾ ന​ട്ടു​പ​രി​പാ​ലി​ക്കു​ന്ന​തു സാ​ധാ​ര​ണ​മാ​ണ്. എ​ന്നാ​ൽ അ​തി​ൽ​നി​ന്നെ​ല്ലാം വ്യ​ത്യ​സ്ത​മാ​യി താ​മ​ര​യും ജ​മ​ന്തി​യു​മൊ​ക്കെ ന​ട്ടു​പ​രി​പാ​ലി​ക്കു​ക​യാ​ണ് രാ​ജാ​ക്കാ​ട് സ്വ​ദേ​ശി വെ​ട്ടു​ക​ല്ലു​മാ​ക്ക​ൽ പൊ​ന്നു​ണ്ണി​യും ഭാ​ര്യ​യും ര​ണ്ട് പെ​ൺ​മ​ക്ക​ളും ചേ​ർ​ന്ന്. വീ​ട്ടു​മു​റ്റ​ത്ത് റോ​ഡ​രി​കി​ലാ​യി പൂ​ത്തു​ല​ഞ്ഞു​നി​ൽ​ക്കു​ന്ന ജ​മ​ന്തി​ത്തോ​ട്ടം യാ​ത്ര​ക്കാ​ർ​ക്കും മ​നോ​ഹ​ര കാ​ഴ്ച​യാ​ണ് സ​മ്മാ​നി​ക്കു​ന്ന​ത്.

തി​ര​ക്കി​ട്ട ജീ​വി​ത​ത്തി​ന്‍റെ ഓ​ട്ട​ത്തി​നി​ട​യി​ലും പൊ​ന്നു​ണ്ണി​യും ഭാ​ര്യ രാ​ജി​യും മ​ക്ക​ളാ​യ ആ​ദി​ത്യ ഉ​ണ്ണി​യും അ​ദ്വൈ​ത ഉ​ണ്ണി​യും പൂ​ക്ക​ളും ചെ​ടി​ക​ളും പ​രി​പാ​ലി​ക്കാ​ൻ സ​മ​യം ക​ണ്ടെ​ത്തും. രാ​ജാ​ക്കാ​ട് പൊ​ന്മു​ടി റൂ​ട്ടി​ൽ ചെ​രി​പു​റ​ത്താ​ണ് ഇ​വ​രു​ടെ വീ​ട്.

ഇ​രു​നി​ല വീ​ടി​നു മു​ന്നി​ൽ മ​തി​ൽ​കെ​ട്ടി മ​റ​യ്ക്കാ​തെ കാ​ഴ്ച​വി​രു​ന്നൊ​രു​ക്കി മ​നോ​ഹ​ര​മാ​യ ജ​മ​ന്തി​ത്തോ​ട്ട​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​പ്പോ​ൾ പൂ​ത്തു​നി​ൽ​ക്കു​ന്ന ഈ ​ജ​മ​ന്തി​ത്തോ​ട്ടം ആ​രെ​യും ആ​ക​ർ​ഷി​ക്കു​ന്ന മ​നോ​ഹ​ര കാ​ഴ്ച​യാ​ണ്. ന​ഴ്സ​റി​യി​ൽ​നി​ന്നു വി​ല​യ്ക്കു​വാ​ങ്ങി​യ ഹൈ​ബ്രീ​ഡ് തൈ​ക​ളാ​ണ് ന​ട്ടു​പ​രി​പാ​ലി​ച്ച​ത്.

ചെ​ടി​ക​ളു​ടെ പ​രി​പാ​ല​നം ഏറെ മാ​ന​സി​ക സ​ന്തോ​ഷം ന​ൽ​കു​ന്നു​ണ്ടെ​ന്നാ​ണ് ഇ​ദ്ദേ​ഹം പ​റ​യു​ന്ന​ത്. ജ​മ​ന്തി മാ​ത്ര​മ​ല്ല മ​ട്ടു​പ്പാ​വി​ലും കു​ള​ത്തി​ലു​മാ​യി താ​മ​ര​യും മ​റ്റ് ചെ​ടി​ക​ളും ധാ​രാ​ള​മു​ണ്ട്. വി​ട​രു​ന്ന പൂ​ക്ക​ൾ പു​റ​ത്ത് വി​ൽ​ക്കാ​റി​ല്ല. പ​ക​രം വി​ള​വെ​ടു​ത്ത് സ​മീ​പ​ത്തെ ക്ഷേ​ത്ര​ങ്ങ​ളി​ൽ എ​ത്തി​ച്ചു​ന​ൽ​കും. ഒ​ഴി​വു​സ​മ​യ​ങ്ങ​ൾ വെ​റു​തെ​ക​ള​യാ​തെ ചെ​ടി​ക​ളു​ടെ പ​രി​പാ​ല​ന​ത്തി​ലൂ​ടെ ഭ​ക്തി​യു​ടേ​യും സ്നേ​ഹ​ത്തി​ന്‍റേ​യും സ​ന്ദേ​ശം​കൂ​ടി പ​ക​ർ​ന്നു​ന​ൽ​കു​ക​യാ​ണ് ഇ​വ​ർ.

Related posts

Leave a Comment