ഇത് എഐ അല്ല, പക്ഷേ ഇതാണ് മിസോറാം, ഇങ്ങനെയാണ് മിസോറാമിലെ ട്രാഫിക്കിൽ ജനങ്ങൾ ക്ഷമയോടെ കാത്ത് നിൽക്കുന്നത്. മിസോറാമിലെ ജനങ്ങളുടെ മര്യാദയും അച്ചടക്കത്തെയും വനോളം പുകഴ്ത്തി സോഷ്യൽ മീഡിയ.സിംപിളാണ് പക്ഷേ ഇത്രയും മനോഹരവും ഹൃദയസ്പർശിയുമായ വീഡിയോ മറ്റൊന്നില്ലെന്ന് സോഷ്യൽ മീഡിയ.
അഞ്ച് ദശലക്ഷം ആളുകളാണ് ഇതിനകം തന്നെ വീഡിയോ കണ്ടത്. പൗരന്മാരുടെ ഉത്തരവാദിത്വബോത്തെയും അച്ചടക്കത്തെയും പ്രശംസിച്ചുകൊണ്ട് പലരും രംഗത്തെത്തി. മറ്റ് സംസ്ഥാനങ്ങളിലെ പോലെ വലിയ ബഹളങ്ങളോ തിരക്കുകളോ മിസോറാമിലെ റോഡുകളിൽ കണ്ടില്ലെന്നതും ഒരു പ്രത്യേകതയാണെന്ന് ആളുകൾ ചൂണ്ടികാട്ടി.
റോഡിൽ സിഗ്നൽ വീഴുന്പോൾ വളരെ ശാന്തരായാണ് ആളുകൾ വാഹനങ്ങൾ നീങ്ങാൻ കാത്തുനില്ക്കുന്നത്. റോഡിലെ വരകളെ മറികടന്ന് ദൃതി വച്ച് ആരും തന്നെ യാത്രചെയ്യുന്നില്ലെന്നതും ശ്രദ്ധേയമാണ്. അതുപോലെതന്നെ ആളുകളുടെ ശ്രദ്ധയാകർഷിച്ചത് മറ്റൊന്നാണ് റോഡിൽ പോകുന്ന വാഹനങ്ങൾ ഒന്നും തന്നെ ഹോൺ ശബ്ദം മുഴക്കുന്നില്ല.
ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ, വളരെ അവിശ്വസനീയവും അംബരപ്പുമാണ് ആളുകളിൽ ജനിപ്പിച്ചത്. മിസോറാമിലെ പൗരബോധം എന്ന അടികുറിപോടെയാണ് ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്. മൂന്ന് ലക്ഷത്തിലധികം ആളുകളുടെ ലൈക്കും, പതിനായിരത്തിൽ പരം കമന്റുകളുമാണ് വീഡിയോയ്ക്ക് ലഭിച്ചത്.
സമ്മിശ്ര പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് ലഭിച്ചത്. ഇന്ത്യയിലെ എല്ലാ സ്ഥലങ്ങളെക്കാളും മെച്ചം നോർത്ത്ഈസ്റ്റ് എന്ന് പലരും അഭിപ്രായപ്പെട്ടു, ഞങ്ങൾ പെർഫക്ട് അല്ല, പക്ഷേ ഞങ്ങളെ അഭിനന്ദിച്ചതിനു നന്ദി അറിയിച്ചുകൊണ്ടുള്ള പ്രതികരണങ്ങളുമായി മിസോറാമിലെ ജനങ്ങളും രംഗത്തെത്തി.
