എ​ന്നും മ​ത്സ്യ​വി​ൽ​പ​ന​യ്ക്കെ​ത്തു​ന്ന​യാ​ൾ; വീ​ട്ടി​ൽ എ​ത്തി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് വ​ണ്ടി​യി​ൽ ക​യ​റ്റി​യ​ശേ​ഷം ഏ​ഴു​വ​യ​സു​കാ​രി​യെ ശാ​രീ​രി​ക​മാ​യി പീ​ഡി​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: മ​ത്സ്യം വാ​ങ്ങാ​നെ​ത്തി​യ ഏ​ഴു വ​യ​സു​കാ​രി​യെ വാ​ഹ​ന​ത്തി​ൽ കൊ​ണ്ടു​പോ​യി ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ചെ​ന്ന കേ​സി​ൽ മ​ത്സ്യ വി​ൽ​പ്പ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ലാ​യി. വെ​മ്പാ​യം കൊ​ഞ്ചി​റ​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന അ​സീ​റി​നെ​യാ​ണ് (47) പോ​ക്സോ നി​യ​മ​പ്ര​കാ​രം വെ​ഞ്ഞാ​റ​മ്മൂ​ട് പേ​ലീ​സ് പി​ടി​കൂ​ടി​യ​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

ബ​ന്ധു​വി​നൊ​പ്പം മ​ത്സ്യം വാ​ങ്ങാ​ൻ എ​ത്തി​യ​താ​യി​രു​ന്നു പെ​ൺ​കു​ട്ടി. വ​ർ​ഷ​ങ്ങ​ളാ​യി ഇ​തു​വ​ഴി മ​ത്സ്യ​വി​ൽ​പ്പ​ന ന​ട​ത്തു​ന്ന ആ​ളാ​യ​തി​നാ​ലും കു​ട്ടി​ക​ളോ​ട് സ്നേ​ഹ​ത്തോ​ടെ പെ​രു​മാ​റു​ന്ന സ്വ​ഭാ​വ​ക്കാ​ര​നാ​യ​തി​നാ​ലും ഇ​യാ​ളെ വീ​ട്ടു​കാ​ർ​ക്ക് വി​ശ്വാ​സ​മാ​യി​രു​ന്നു.

മ​ത്സ്യം വാ​ങ്ങി​യ ശേ​ഷം വീ​ട്ടി​ൽ വി​ടാ​മെ​ന്ന് പ​റ​ഞ്ഞ് പ്ര​തി ത​ന്‍റെ ഗു​ഡ്സ് ഓ​ട്ടോ​യി​ൽ ക​യ​റ്റി ഡ്രൈ​വ​ർ സീ​റ്റി​ന് സ​മീ​പം ഇ​രു​ത്തി കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. യാ​ത്ര​യ്ക്കി​ടെ ഇ​യാ​ൾ കു​ട്ടി​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ചെ​ന്നും പീ​ഡ​ന​ശ്ര​മം ത​ട​യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പെ​ൺ​കു​ട്ടി​യു​ടെ കൈ​ക്ക് പ​രി​ക്കേ​റ്റെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.

സം​ഭ​വ സ​മ​യ​ത്ത് കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ ജോ​ലി​ക്ക് പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു. വീ​ട്ടി​ലെ​ത്തി​യ ശേ​ഷം കു​ട്ടി അ​യ​ൽ​വാ​സി​ക​ളോ​ട് വി​വ​രം പ​റ​യു​ക​യും ശാ​രീ​രി​ക അ​സ്വ​സ്ഥ​ത പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി തി​രു​വ​ന​ന്ത​പു​രം എ​സ്എ​ടി ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. കു​ട്ടി​യു​ടെ മാ​താ​വ് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വെ​ഞ്ഞാ​റ​മ്മൂ​ട് പോ​ലീ​സ് സം​ഘം പ്ര​തി​യെ വീ​ട്ടി​ലെ​ത്തി അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment