പേ​രാ​മ്പ്ര മ​ണ്ഡ​ല​ത്തി​ലെ സ്‌​ട്രോം​ഗ് റൂം ​തു​റ​ന്ന സം​ഭ​വം; ഇ​ന്നു​ത​ന്നെ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍

തി​രു​വ​ന​ന്ത​പു​രം: പേ​രാ​മ്പ്ര മ​ണ്ഡ​ല​ത്തി​ലെ സ്‌​ട്രോം​ഗ് റൂം ​തു​റ​ന്ന സം​ഭ​വ​ത്തി​ല്‍ ഇ​ന്നുത​ന്നെ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ ര​ത്ത​ന്‍ യു. ​ഖേ​ല്‍​ക്ക​ര്‍ കോ​ഴി​ക്കോ​ട് ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. ഏ​ത് സാ​ഹ​ച​ര്യ​ത്തി​ലാ​യാ​ലും മു​റി തു​റ​ന്ന​തു ഗൗ​ര​വ​ത​ര​മാ​യ വി​ഷ​യ​മാ​ണെ​ന്നും തു​ട​ര്‍​ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ്‌​ട്രോം​ഗ് റൂം ​തു​റ​ന്ന​തി​നെ​തി​രെ യു​ഡി​എ​ഫ് പ​രാ​തി ന​ല്‍​കി​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​നാ​ണ് സ്‌​ട്രോം​ഗ് റൂം ​തു​റ​ന്ന​തെ​ന്നാ​യി​രു​ന്നു യു​ഡി​എ​ഫി​ന്‍റെ ആ​രോ​പ​ണം. എ​ന്നാ​ല്‍ സ്‌​ട്രോംഗ് റൂ​മി​ന് സ​മീ​പ​മു​ള്ള റി​സ​ര്‍​വ് റൂ​മാ​ണ് തു​റ​ന്ന​തെ​ന്നാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വ്യ​ക്ത​മാ​ക്കി​യ​ത്.

വോ​ട്ടെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളു​ടെ പ​ക​ര്‍​പ്പ് മു​റി​യി​ല്‍ വ​ച്ച് മ​റ​ന്ന​തി​നാ​ല്‍ അ​ത് എ​ടു​ക്കാ​നാ​ണ് സ്ഥാ​നാ​ര്‍​ഥി​ക​ളെ​യും ഏ​ജ​ന്‍റുമാ​രെ​യും അ​റി​യി​ച്ച് അ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ മു​റി തു​റ​ന്ന​തെ​ന്നാ​യി​രു​ന്നു റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍ വി​ശ​ദീ​ക​രി​ച്ച​ത്. ത​ന്നെ അ​റി​യി​ച്ചി​രു​ന്നു​വെ​ന്ന് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Related posts

Leave a Comment