ഇന്ത്യയിൽ പ്രതീക്ഷിക്കാത്ത 10 കാര്യങ്ങൾ ! വി​ദേ​ശ വി​നോ​ദ സ​ഞ്ചാ​രി​യെ ഞെട്ടിച്ചത് എന്താണ് ?

ഒ​രു വി​ദേ​ശ വി​നോ​ദ സ​ഞ്ചാ​രി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളാ​ണ് ആ​ളു​ക​ളു​ടെ ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ലെ ത​ന്‍റെ യാ​ത്ര​യി​ൽ ത​ന്നെ അ​ത്ഭ​ത​പ്പെ​ടു​ത്തി​യ പ​ത്ത് കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് തു​റ​ന്നു പ​റ​യു​ക​യാ​ണ്. ഞാ​ൻ ഇ​ന്ത്യ​യി​ൽ പ്ര​തീ​ക്ഷി​ക്കാ​ത്ത 10 കാ​ര്യ​ങ്ങ​ൾ, എ​ന്ന ത​ല​ക്കെ​ട്ടാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച വീ​ഡി​യോ​യ്ക്ക് ന​ല്കി​യി​രു​ന്ന​ത്.

മി​യ എ​ന്ന യു​വ​തി​യാ​ണ് ഇ​ന്ത്യ​യോ​ടു​ള്ള ത​ന്‍റെ ഇ​ഷ്ട​ത്തെ​ക്കു​റി​ച്ചും ഇ​വി​ടു​ത്തെ യാ​ത്രാ സൗ​ക​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും വാ​ചാ​ല​യാ​കു​ന്ന​ത്. ഗോ​വ​യി​ലെ ഒ​രു യോ​ഗ ക്ലാ​സി​ന് ശേ​ഷം പ​ങ്കു​വെ​ച്ച ഈ ​വീ​ഡി​യോ​യി​ൽ പ്ര​ധാ​ന​മാ​യും പ​ത്ത് കാ​ര്യ​ങ്ങ​ളാ​ണ് അ​വ​ർ എ​ടു​ത്തു​പ​റ​യു​ന്ന​ത്.

ഇ​ന്ത്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന ഇ​ന്ത്യ​ൻ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ വ​ലി​യ എ​ണ്ണം ത​ന്നെ അ​ത്ഭു​ത​പ്പെ​ടു​ത്തി​യെ​ന്നും, ഹോ​സ്റ്റ​ലു​ക​ളി​ൽ വെ​ച്ച് ക​ണ്ടു​മു​ട്ടി​യ ഇ​ന്ത്യ​ക്കാ​രു​മാ​യി പെ​ട്ടെ​ന്ന് സൗ​ഹൃ​ദ​ത്തി​ലാ​കാ​ൻ ക​ഴി​ഞ്ഞു​വെ​ന്നും മി​യ പ​റ​യു​ന്നു. റെ​സ്റ്റോ​റ​ന്‍റു​ക​ളി​ൽ കൈ​ക​ഴു​കാ​നാ​യി സി​ങ്കും സോ​പ്പും നി​ർ​ബ​ന്ധ​മാ​യും കാ​ണു​ന്ന​തും, ചൈ​നീ​സ് ഭ​ക്ഷ​ണ​ത്തി​ന് പു​റ​മെ മി​ക​ച്ച ഇ​സ്രാ​യേ​ലി വി​ഭ​വ​ങ്ങ​ളാ​യ ഷ​ക്ഷു​ക്ക​യും ഹ​മ്മ​സും എ​ല്ലാ​യി​ട​ത്തും ല​ഭ്യ​മാ​കു​ന്ന​തും മി​യ​യെ ആ​ശ്ച​ര്യ​പ്പെ​ടു​ത്തി.

കു​ഞ്ഞു​ങ്ങ​ളു​ടെ ക​ണ്ണി​ൽ ക​ണ്മ​ഷി എ​ഴു​തു​ന്ന​ത് കേ​വ​ലം അ​ല​ങ്കാ​ര​ത്തി​ന​പ്പു​റം ക​ണ്ണേ​റ് ത​ട്ടാ​തി​രി​ക്കാ​നാ​ണെ​ന്ന തി​രി​ച്ച​റി​വും മി​യ പ​ങ്കു​വെ​ക്കു​ന്നു​ണ്ട്. ഇ​ന്ത്യ​ക്കാ​രു​ടെ മി​ക​ച്ച ഇം​ഗ്ലീ​ഷ് പ​രി​ജ്ഞാ​നം ആ​ളു​ക​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ന്ന​ത് എ​ളു​പ്പ​മാ​ക്കി​യെ​ന്നും മി​യ പ​റ​ഞ്ഞു.

ഗ്രാ​മ​ങ്ങ​ളി​ൽ പോ​ലും ഉ​ബ​ർ പോ​ലു​ള്ള ടാ​ക്സി സേ​വ​ന​ങ്ങ​ളും വി​വി​ധ ഡെ​ലി​വ​റി ആ​പ്പു​ക​ളും ല​ഭ്യ​മാ​കു​ന്ന​ത് സൗ​ക​ര്യ​പ്ര​ദ​മാ​ണെ​ങ്കി​ലും, വ്യാ​ജ പ​നീ​റി​നെ​യും കു​ടി​വെ​ള്ള​ത്തെ​യും കു​റി​ച്ച് യാ​ത്രി​ക​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും മി​യ ഓ​ർ​മ്മി​പ്പി​ക്കു​ന്നു.

ടി​ക് ടോ​ക്ക് നി​രോ​ധ​നം ത​ന്‍റെ യാ​ത്ര​യെ ബാ​ധി​ച്ചി​ല്ലെ​ന്നും എ​ന്നാ​ൽ ട്രെ​യി​ൻ ടി​ക്ക​റ്റു​ക​ൾ വേ​ഗ​ത്തി​ൽ തീ​രു​ന്ന​തി​നാ​ൽ മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്യേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ഒ​ടു​വി​ൽ, താ​ൻ ഇ​ന്ത്യ​യെ പ്ര​ണ​യി​ക്കു​മെ​ന്ന് ത​നി​ക്ക് നേ​ര​ത്തെ അ​റി​യാ​മാ​യി​രു​ന്നു​വെ​ന്നും അ​ത് ഒ​ട്ടും അ​ത്ഭു​ത​ക​ര​മാ​യ കാ​ര്യ​മ​ല്ലെ​ന്നും പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് മി​യ ത​ന്‍റെ കു​റി​പ്പ് അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്.ഇന്ത്യയിലെ യോഗ ക്ലാസുകൾക്കും പ്രാദേശിക സൗഹൃദങ്ങൾക്കും മിയ വലിയ പ്രാധാന്യം നൽകുന്നുണ്ട്. ഗോവയിലെ ബീച്ചിലിരുന്ന് പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം നിരവധി സഞ്ചാരികൾ ഏറ്റെടുത്തു കഴിഞ്ഞു.

Related posts

Leave a Comment