പ്ര​കൃ​തി​യു​മാ​യി ഇ​ണ​ങ്ങു​ക: സന്ദേശവുമായി ശി​ല്‍​പ ഷെ​ട്ടി

ഭൗ​മ ദി​ന​ത്തി​ല്‍ ന​ടി ശി​ല്‍​പ ഷെ​ട്ടി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​ച്ച കു​റി​പ്പ് ശ്ര​ദ്ധ​നേ​ടു​ന്നു. തി​ര​ക്കേ​റി​യ ജീ​വി​ത​ത്തി​നി​ട​യി​ല്‍ പ്ര​കൃ​തി​യി​ലേ​ക്കു മ​ട​ങ്ങാ​നും മ​ണ്ണു​മാ​യും പ​രി​സ്ഥി​തി​യു​മാ​യും മാ​ന​സി​ക​മാ​യി ഒ​ന്നാ​കാ​നു​മാ​ണ് താ​രം ഓ​ര്‍​മി​പ്പി​ക്കു​ന്ന​ത്. പ്ര​കൃ​തി​യു​മാ​യി അ​ടു​ത്ത് ഇ​ട​പ​ഴ​കു​ന്ന​ത് മ​ന​സി​നും ശ​രീ​ര​ത്തി​നും ന​ല്‍​കു​ന്ന ഊ​ര്‍​ജ​ത്തെ​ക്കു​റി​ച്ചും ന​ടി കു​റി​പ്പി​ല്‍ പ​ങ്കു​വ​യ്ക്കു​ന്നു. ഭൂ​മി​യു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യും പ്ര​കൃ​തി​യെ സ്‌​നേ​ഹി​ക്കു​ന്ന​തി​നാ​യും എ​ല്ലാ​വ​രെ​യും പ്രേ​രി​പ്പി​ക്കു​ക​യാ​ണ് ഈ ​സ​ന്ദേ​ശ​ത്തി​ലൂ​ടെ അ​വ​ര്‍ ചെ​യ്യു​ന്ന​ത്.

വീ​ടി​ന്‍റെ മു​റ്റ​ത്തെ പു​ല്‍​ത്ത​കി​ടി​യി​ലൂ​ടെ ന​ഗ്ന​പാ​ദ​യാ​യി പ​തു​ക്കെ ന​ട​ക്കു​ന്ന വീ​ഡി​യോ​യ്‌​ക്കൊ​പ്പ​മാ​യി​രു​ന്നു ശി​ല്‍​പ്പ​യു​ടെ കു​റി​പ്പ്. ഭൗ​മ​ദി​ന​ത്തി​ലും മ​റ്റ് എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും ന​ഗ്ന​പാ​ദ​രാ​യി മ​ണ്ണി​ല്‍ ന​ട​ന്ന് സ്വ​യം ഭൂമി​യു​മാ​യി ബ​ന്ധ​പ്പെ​ടാ​ന്‍ ഒ​രു ചെ​റി​യ ഓ​ര്‍​മ​പ്പെ​ടു​ത്ത​ല്‍. ഭൂ​മി​യു​ടെ ഊ​ര്‍​ജം നി​ങ്ങ​ളെ സു​ഖ​പ്പെ​ടു​ത്തു​ക​യും പു​ന​രു​ജ്ജീ​വി​പ്പി​ക്ക​യും ചെ​യ്യ​ട്ടെ.

പ്ര​കൃ​തി​യു​മാ​യി വീ​ണ്ടും ബ​ന്ധ​പ്പെ​ടു​ക. ച​ര്‍​മ​ത്തി​ല്‍ സൂ​ര്യ​പ്ര​കാ​ശ​വും പാ​ദ​ങ്ങ​ള്‍​ക്കുതാ​ഴെ മ​ണ്ണും പ​ക്ഷി​ക​ളു​ടെ ക​ല​പി​ല​യും കാ​റ്റി​ന്‍റെ ത​ലോ​ട​ലുമൊക്കെ അ​നു​ഭ​വി​ക്കു​ക. കാ​ര​ണം ഭൂ​മി​യെ സ്പ​ര്‍​ശി​ക്കു​മ്പോ​ള്‍ നി​ങ്ങ​ള്‍ ആ​രാ​ണെ​ന്ന് നി​ങ്ങ​ള്‍ വീണ്ടും ഓ​ര്‍​മി​ക്കു​ന്നു… എ​ന്നാ​ണ് വീ​ഡി​യോ​യ്‌​ക്കൊ​പ്പം ശി​ല്‍​പ്പ കു​റി​ച്ച​ത്.

താ​ര​ത്തി​ന്‍റെ വീ​ഡി​യോ​യും കു​റി​പ്പും ആ​രാ​ധ​ക​ര്‍​ക്കി​ട​യി​ല്‍ ഇ​തി​ന​കം ച​ര്‍​ച്ച​യാ​യി​ക്ക​ഴി​ഞ്ഞു. യോ​ഗ, ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണം, മ​നഃ​സാ​ന്നി​ധ്യം എ​ന്നി​വ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ശി​ല്‍​പ ഇ​ത്ത​രം വെ​ല്‍​ന​സ് ടി​പ്പു​ക​ള്‍ പ​തി​വാ​യി ത​ന്‍റെ സോ​ഷ്യ​ല്‍ മീ​ഡി​യ വ​ഴി പ​ങ്കു​വയ്​ക്കാ​റു​ണ്ട്.

Related posts

Leave a Comment