അ​പ്പേ​ടെ പാ​ട്ട് കേ​ട്ട് ചെ​വി അ​ടി​ച്ചു​പോ​യി, ചെ​വി മാ​റ്റാം എ​ന്ന് മ​ക​ൾ ഹോ​പ്: ബേ​സി​ലി​ന് ജ​ന്മ​ദി​ന​ത്തി​ൽ ആ​ശം​സ​ക​ൾ നേ​ർ​ന്ന് ഭാ​ര്യ എ​ലി​സ​ബ​ത്ത് പ​ങ്കു​വ​ച്ച വീ​ഡി​യോ വൈ​റ​ൽ

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​ങ്ക​ര​നാ​യ ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ബേ​സി​ൽ ജോ​സ​ഫ്, വീ​ണ്ടും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലെ സ്പെ​ഷ​ൽ താ​ര​മാ​യി​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​ന്ന് ബേ​സി​ലി​ന്‍റെ ജ​ന്മ​ദി​ന​മാ​ണ്. അ​ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ എ​ലി​സ​ബ​ത്തും സ​ഹോ​ദ​രി ഷി​ൻ​സി ജോ​ബി​യും പ​ങ്കു​വ​ച്ച ചി​ത്ര​ങ്ങ​ളും വീ​ഡി​യ​കോ​ളു​മാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

നി​മി​ഷ​ങ്ങ​ൾ​ക്ക​കം ല​ക്ഷ​ക്ക​ണ​ക്കി​നു​പേ​രാ​ണ് പോ​സ്റ്റ് ക​ണ്ട​ത്. നി​ര​വ​ധി ക​മ​ന്‍റു​ക​ളും വ​ന്നി​ട്ടു​ണ്ട്. മ​ക​ൾ​ക്ക് വേ​ണ്ടി ടൈ​റ്റാ​നി​ക്കി​ലെ പാ​ട്ട് ഉ​റ​ക്കെ പാ​ടു​ന്ന ബേ​സി​ലി​ന്‍റെ വീ​ഡി​യോ ആ​ണ് എ​ലി​സ​ബ​ത്ത് പോ​സ്റ്റ് ചെ​യ്‌​തി​രി​ക്കു​ന്ന​ത്. സ​മീ​പ​ത്തി​രു​ന്ന് പാ​ട്ട് കേ​ൾ​ക്കു​ന്ന മ​ക​ൾ ഹോ​പ്പി​നെ​യും കാ​ണാം.

‘അ​പ്പേ​ടെ പാ​ട്ട് കേ​ട്ട് ചെ​വി അ​ടി​ച്ചു​പോ​യി, ചെ​വി മാ​റ്റാം’ എ​ന്നാ​ണ് ഹോ​പ്പ് എ​ലി​സ​ബ​ത്തി​നോ​ട് പ​റ​യു​ന്ന​ത്. അ​പ്പ​യു​ടെ വാ​യ അ​ട​ച്ചു​വ​യ്ക്കു​ന്ന​ത​ല്ലേ കു​റ​ച്ചു​കൂ​ടി ന​ല്ല​തെ​ന്ന് ചോ​ദി​ക്കു​മ്പോ​ൾ അ​തേ എ​ന്ന അ​ർ​ത്ഥ​ത്തി​ൽ ഹോ​പ്പ് മൂ​ളു​ന്നു​മു​ണ്ട്. ഹോ​പ്പ് പ​റ​യു​ന്ന​ത് കേ​ട്ട് ബേ​സി​ൽ ചി​രി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം.

ബേ​സി​ലി​ന്‍റെ സ​ഹോ​ദ​രി ഷി​ൻ​സി ര​ണ്ട് ചി​ത്ര​ങ്ങ​ൾ പോ​സ്റ്റ് ചെ​യ്‌​തി​ട്ടു​ണ്ട്. ‘പ്രാ​യം കൂ​ടു​മെ​ന്ന് പേ​ടി​ച്ച് പി​റ​ന്നാ​ൾ വേ​ണ്ടെ​ന്ന് വ​ച്ച പൊ​ന്നാ​ങ്ങ​ള​യ്‌​ക്ക് എ​ന്‍റെ പേ​രി​ലും മ​രു​മ​ക്ക​ളു​ടെ പേ​രി​ലും കൊ​ല്ലു​മ​ക്ക​ളു​ടെ പേ​രി​ലും മാ​താ​പി​താ​ക്ക​ളു​ടെ​യും ബാ​ക്കി എ​ല്ലാ ബ​ന്ധു​മി​ത്രാ​ദി​ക​ളു​ടെ​യും പേ​രി​ലും ആ​യി​ര​മാ​യി​രം പി​റ​ന്നാ​ൾ ആ​ശം​സ​ക​ൾ ‘ എ​ന്നാ​ണ് ഷി​ൻ​സി ചി​ത്ര​ത്തി​നൊ​പ്പം കു​റി​ച്ചി​രി​ക്കു​ന്ന​ത്.

 (വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക) 

Related posts

Leave a Comment