വ്യ​വ​സാ​യി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി 5 കോ​ടി കവർന്ന കേ​സ്: സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ അ​റ​സ്റ്റി​ൽ

ത​ല​ശേ​രി: ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ മോ​ഷ​ണ​വും ത​ട്ടി​ക്കൊ​ണ്ടുപോ​ക​ലും ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ മ​ൻ​സൂ​ർ വ​ധ​ക്കേ​സ് പ്ര​തി ആ​ന്ധ്ര പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. മു​സ്‌​ലിം​ലീ​ഗ് പ്ര​വ​ർ​ത്ത​ക​ൻ മ​ൻ​സൂ​റി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ പു​ല്ലൂ​ക്ക​ര​യി​ലെ കെ.​കെ. ഷി​നോ​സി​നെ​യാ​ണ് (35) ആ​ന്ധ്ര പോ​ലീ​സ് ചൊ​ക്ലി​യി​ൽ നി​ന്ന് കേ​ര​ള പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ ആ​ന്ധ്ര​യി​ലെ​ത്തി​ച്ച് റി​മാ​ൻ​ഡ് ചെ​യ്തു.

മ​ൻ​സൂ​ർ വ​ധ​ക്കേ​സി​ലെ മ​റ്റൊ​രു പ്ര​തി പു​ല്ലൂ​ക്ക​ര​യി​ലെ കെ.​പി. ഷു​ഹൈ​ലും (38) ഈ ​കേ​സി​ൽ പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ൾ ഒ​ളി​വി​ലാ​ണ്.ഷു​ഹൈ​ലി​ന് വേ​ണ്ടി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​യാ​ളെ പി​ടി​കൂ​ടാ​ൻ ആ​ന്ധ്ര പോ​ലീ​സ് കേ​ര​ള പോ​ലീ​സി​ന്‍റെ സ​ഹാ​യം തേ​ടി​.

ആ​ന്ധ്ര സ​ത്യ​സാ​യി ജി​ല്ല​യി​ലെ ക​ന​കാ​പ​ള്ളി കി​യാ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ന​ട​ന്ന മോ​ഷ​ണത്തിലും വ്യ​വ​സാ​യി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കോ​ടി​ക​ൾ ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ലു​മാ​ണ് ആ​ന്ധ്ര​പ്ര​ദേ​ശ് പോ​ലീ​സ് ചൊ​ക്ലി​യി​ലെ​ത്തി പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

സം​ഭ​വ​ത്തി​ന് പി​ന്നി​ൽ മ​ല​യാ​ളി​ക​ളാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​തോ​ടെ​യാ​ണ് ഫോ​ൺ ലോ​ക്കേ​ഷ​ൻ തേ​ടി പോ​ലീ​സ് ചൊ​ക്ലി​യി​ലെ​ത്തി​യ​ത്.

Related posts

Leave a Comment