കട്ടപ്പന: മദ്യം വാങ്ങി നൽകാത്തതിന്റെ വിരോധത്തിന് ബാറിൽവച്ച് സോഡാക്കുപ്പി ഉപയോഗിച്ച് യുവാവിന്റെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ടു പേർ അറസ്റ്റിലായി.
വള്ളക്കടവ് കണ്ടത്തിൽ ബെഞ്ചമിൻ മാത്യുവിനെ (35) ആക്രമിച്ച കേസിൽ കട്ടപ്പന പാറക്കടവ് വേങ്ങാട്ട്വാക്കൽ ജിതിൻ(36), പാറക്കടവ് നാക്കനപ്പള്ളിൽ രഞ്ജിത്ത് (34) എന്നിവരെയാണ് കട്ടപ്പന പോലീസ് പിടികൂടിയത്.
കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം 4.30ന് ഇടശേരി ബാറിലായിരുന്നു സംഭവം.പരിക്കേറ്റ ബെഞ്ചമിൻ ആശുപത്രിയിൽ ചികിത്സതേടി. പ്രതിയെ റിമാൻഡ് ചെയ്തു.
