നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണം; അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി; അ​ന്വേ​ഷ​ണ​ത്തി​ൽ ലോ​ൺ ആ​പ്പ് കേ​സും

തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​ര്‍ അ​ഞ്ച​ര​ക്ക​ണ്ടി ഡെ​ന്‍റ്ൽ കോ​ള​ജി​ലെ ബി​ഡി​എ​സ് വി​ദ്യാ​ർ​ഥി നി​തി​ൻ രാ​ജി​ന്റെ മ​ര​ണ​ത്തി​ൽ അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന്. ക​ണ്ണൂ​ർ സി​റ്റി പൊ​ലീ​സ് ക​മ്മീ​ഷ്ണ​റു​ടെ ശു​പാ​ർ​ശ പ്ര​കാ​രം ഡി​ജി​പി​യാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​റ​ക്കി​യ​ത്. കു​ടും​ബ​ത്തി​ന്‍റെ പ​രാ​തി​യും ലോ​ൺ ആ​പ്പ് കേ​സും ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്കും.

ഏ​പ്രി​ൽ പ​ത്തി​നാ​ണ് നി​തി​ന്‍ രാ​ജ് കോ​ളേ​ജ് കെ​ട്ടി​ട​ത്തി​ല്‍ നി​ന്നും ചാ​ടി ജീ​വ​നൊ​ടു​ക്കി​യ​ത്. വ​കു​പ്പ് മേ​ധാ​വി റാം ​മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ക്കു​ന്നു​ണ്ടെ​ന്ന് നി​തി​ന്‍ നേ​ര​ത്തെ പ​റ​ഞ്ഞ​താ​യാ​ണ് കു​ടും​ബ​ത്തി​ന്‍റെ ആ​രോ​പ​ണം.

ഡെ​ന്റ​ൽ കോ​ള​ജി​ലെ അ​ധ്യാ​പ​ക​രാ​യ ഡോ. ​എം.​കെ. റാ​മും സം​ഗീ​ത ന​മ്പ്യാ​രു​മാ​ണ് കേ​സി​ലെ പ്ര​തി​ക​ൾ. എം ​കെ റാ​മി​നെ​യും സം​ഗീ​ത​യെ​യും കോ​ളേ​ജ് സ​സ്പെ​ന്‍​ഡ് ചെ​യ്യു​ക​യും റാ​മി​നെ ക​ഴി​ഞ്ഞ ദി​വ​സം മാ​നേ​ജ്മെ​ന്‍റ് പു​റ​ത്താ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

അ​തി​നി​ടെ, അ​ധ്യാ​പി​ക​യെ​യും നി​തി​ൻ രാ​ജി​നെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ ലോ​ണ്‍ ആ​പ്പ് ന​ട​ത്തി​പ്പു​കാ​രെ സൈ​ബ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഖാ​സി​യാ​ബാ​ദ് സ്വ​ദേ​ശി ഋ​ഷി​കേ​ഷ് തി​വാ​രി, ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി പ്ര​ശാ​ന്ത് ഖേ​വ​ൽ(28), ഫ​രി​ദാ​ബാ​ദ് സ്വ​ദേ​ശി പ്ര​കാ​ശ് ജ​യ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

Related posts

Leave a Comment