ഇ​ത് തു​ട​ക്കം മാ​ത്രം, ഇ​നി​യും ഏ​റെ ദൂ​രം പോ​കാ​നു​ണ്ട്; ന​യം വ്യ​ക്ത​മാ​ക്കി അ​ഭി​ജീ​ത് ദീ​പ്കെ

ന്യൂ​ഡ​ൽ​ഹി: സ​മ​ര വി​ജ​യ​ത്തി​നു പി​ന്നാ​ലെ ന​ന്ദി അ​റി​യി​ച്ച് കോ​ക്രോ​ച്ച് ജ​ന​ത പാ​ർ​ട്ടി നേ​താ​വ് അ​ഭി​ജീ​ത് ദീ​പ്കെ. സ​മ​രം വി​ജ​യി​പ്പി​ച്ച ഓ​രോ​രു​ത്ത​ർ​ക്കും വി​മ​ർ​ശി​ച്ച് നേ​ർ​വ​ഴി ന​ട​ത്താ​ൻ ശ്ര​മി​ച്ച​വ​ർ​ക്കും ന​ന്ദി​യു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി​ജെ​പി മു​ന്നോ​ട്ടു​വെ​ച്ച വാ​ഗ്ദാ​ന​ങ്ങ​ൾ പൂ​ർ​ണ​തോ​തി​ൽ ന​ട​പ്പാ​ക്കാ​ൻ ത​ങ്ങ​ൾ ഒ​പ്പ​മു​ണ്ടാ​കും. ഇ​തൊ​രു തു​ട​ക്കം മാ​ത്ര​മാ​ണെ​ന്നും ഇ​നി​യും ഏ​റെ ദൂ​രം പോ​കാ​നു​ണ്ടെ​ന്നും അ​ഭി​ജീ​ത് ഓ​ർ​മ്മി​പ്പി​ച്ചു. ടൈ​ഫോ​യ്ഡ് ബാ​ധി​ത​നാ​യി​രു​ന്നി​ട്ടും അ​ത​വ​ഗ​ണി​ച്ചാ​ണ് അ​ഭി​ജീ​ത് ക​ഴി​ഞ്ഞ ദി​വ​സം സ​മ​ര​വേ​ദി​യി​ലേ​ക്ക് എ​ത്തി​യ​ത്. അ​തേ​സ​മ​യം സി​ജെ​പി പ്ര​തി​ഷേ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ൾ പി​ൻ​വ​ലി​ക്കു​ന്ന​തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ അ​ന്തി​മ തീ​രു​മാ​നം കാ​ത്തി​രി​ക്കു​ക​യാ​ണ് ഡ​ൽ​ഹി പോ​ലീ​സ്. പ്രോ​സി​ക്യൂ​ഷ​ൻ വി​ടു​ത​ൽ ന​ട​പ​ടി​ക​ളി​ൽ സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ത്ത​ര​വു​ണ്ടാ​യാ​ൽ ഉ​ട​ൻ​ത​ന്നെ തു​ട​ർ അ​ന്വേ​ഷ​ണം നി​ർ​ത്തി​വെ​ക്കും. സ​മ​ര​ത്തി​നി​ടെ സം​ഘ​ർ​ഷ​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലു​ള്ള യു​വ​തി സാ​ക്ഷി​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി​യു​ള്ള​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ബീ​ഹാ​റി​ലെ നീ​റ്റ് പ്ര​തി​ഷേ​ധ​ത്തി​നി​ട​യി​ൽ സി​വാ​നി​ലു​ണ്ടാ​യ വെ​ടി​വെ​പ്പി​ൽ മൂ​ന്നു​പേ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. സം​സ്ഥാ​ന​ത്ത് നി​ല​വി​ൽ ജാ​ഗ്ര​ത തു​ട​രു​ക​യാ​ണെ​ന്നും…

Read More

സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ അ​ഴി​ച്ചു​പ​ണി വ​രു​ന്നു; അ​ഞ്ച് വ​ർ​ഷ​ത്തെ മു​ഴു​വ​ൻ പ​ർ​ച്ചേ​സു​ക​ളും അ​രി​ച്ചു​പെ​റു​ക്കും

തി​രു​വ​ന​ന്ത​പു​രം: സ്പോ​ർ​ട്സ് കൗ​ൺ​സി​ലി​ൽ സ​മ​ഗ്ര അ​ഴി​ച്ചു​പ​ണി​ക്ക് കാ​യി​ക വ​കു​പ്പ് ഒ​രു​ങ്ങു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷം സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ ന​ട​ത്തി​യ മു​ഴു​വ​ൻ പ​ർ​ച്ചേ​സു​ക​ളും പ​രി​ശോ​ധി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. സ്പോ​ർ​ട്സ് കൗ​ൺ​സി​ലി​ൽ അ​ടി​സ്ഥാ​ന വി​വ​ര​ങ്ങ​ളോ രേ​ഖ​ക​ളോ ഇ​ല്ലെ​ന്ന ക​ണ്ടെ​ത്ത​ലി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. കാ​യി​ക താ​ര​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ പോ​ലും കൗ​ൺ​സി​ലി​ന്‍റെ കൈ​വ​ശ​മി​ല്ല. താ​ര​ങ്ങ​ൾ​ക്ക് വി​ത​ര​ണം ചെ​യ്യാ​തെ ഗോ​ഡൗ​ണി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന നൂ​റു​ക​ണ​ക്കി​ന് ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും വ​സ്ത്ര​ങ്ങ​ളു​ടെ​യും ദൃ​ശ്യ​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വ​ന്നി​രു​ന്നു. ഇ​ത് വ​ലി​യ വി​വാ​ദ​മാ​യ​തോ​ടെ കാ​യി​ക ഉ​പ​ക​ര​ണ​ങ്ങ​ളും ജേ​ഴ്സി​ക​ളും ധൃ​തി​യി​ൽ വി​ത​ര​ണം ചെ​യ്യാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് കൗ​ൺ​സി​ൽ. സം​ഭ​വം വി​വാ​ദ​മാ​യ​തി​നെ തു​ട​ർ​ന്ന് കാ​യി​ക മ​ന്ത്രി നേ​രി​ട്ട് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി​യെ​ങ്കി​ലും ഈ ​പൂ​ഴ്ത്തി​വെ​പ്പി​ന് തൃ​പ്തി​ക​ര​മാ​യ ഒ​രു മ​റു​പ​ടി​യും ന​ൽ​കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​യി​ല്ല. മൂ​ന്ന് വ​ർ​ഷം വ​രെ പ​ഴ​ക്ക​മു​ള്ള കാ​യി​ക ഉ​പ​ക​ര​ണ​ങ്ങ​ളും വ​സ്ത്ര​ങ്ങ​ളു​മാ​ണ് കെ​ട്ട്പൊ​ട്ടി​ക്കാ​ത്ത നി​ല​യി​ൽ ഗോ​ഡൗ​ണി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യ​ത്.

Read More

സീ​ചെം ട്രോ​ഫി; ഹി​മാ​ച​ൽ​പ്ര​ദേ​ശി​നെ വീ​ഴ്ത്തി കേ​ര​ള​ത്തി​ന്  ജ​യം

പോ​ണ്ടി​ച്ചേ​രി: സീ​നി​യ​ർ വ​നി​ത​ക​ളു​ടെ സീ​ചെം ട്രോ​ഫി​യി​ൽ കേ​ര​ള​ത്തി​ന് തു​ട​ർ​ച്ച​യാ​യ മൂ​ന്നാം വി​ജ​യം. ഹി​മാ​ച​ൽ​പ്ര​ദേ​ശി​നെ 14 റ​ൺ​സി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് കേ​ര​ളം ത​ങ്ങ​ളു​ടെ കു​തി​പ്പ് തു​ട​ർ​ന്ന​ത്. ബാ​റ്റി​ങ്ങി​ലും ബോ​ളി​ങ്ങി​ലും ഒ​രു​പോ​ലെ തി​ള​ങ്ങി​യ ക്യാ​പ്റ്റ​ൻ ആ​ശ ശോ​ഭ​ന​യാ​ണ് വി​ജ​യ​ശി​ൽ​പ്പി. തു​ട​ർ​ച്ച​യാ​യ മൂ​ന്നാം മ​ത്സ​ര​ത്തി​ലാ​ണ് താ​രം പ്ലെ​യ​ർ ഓ​ഫ് ദി ​മാ​ച്ച് പു​ര​സ്കാ​രം സ്വ​ന്ത​മാ​ക്കു​ന്ന​ത്. സ്കോ​ർ: കേ​ര​ളം – 137/7, ഹി​മാ​ച​ൽ​പ്ര​ദേ​ശ് – 123/10 .ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റ് ചെ​യ്ത കേ​ര​ള​ത്തി​ന് 20 ഓ​വ​റി​ൽ ഏ​ഴു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 137 റ​ൺ​സെ​ടു​ക്കാ​നേ ക​ഴി​ഞ്ഞു​ള്ളൂ. തു​ട​ക്ക​ത്തി​ൽ ത​ന്നെ ഓ​പ്പ​ണ​ർ ടി. ​ഷാ​നി​യു​ടെ വി​ക്ക​റ്റ് ന​ഷ്ട​മാ​യെ​ങ്കി​ലും, സി.​എം.​സി. ന​ജ്‌​ല​യു​ടെ​യും (46 റ​ൺ​സ്) കി​ര​ൺ ന​വ്‌​ഗി​രെ​യു​ടെ​യും (20 റ​ൺ​സ്) ബാ​റ്റിം​ഗ് കേ​ര​ള​ത്തി​ന് തു​ണ​യാ​യി. മ​ധ്യ​നി​ര​യി​ൽ ക്യാ​പ്റ്റ​ൻ ആ​ശ ശോ​ഭ​ന (19 റ​ൺ​സ്), സ​ജ​ന സ​ജീ​വ​ൻ (17 റ​ൺ​സ്) എ​ന്നി​വ​രും നി​ർ​ണാ​യ​ക സം​ഭാ​വ​ന​ക​ൾ ന​ൽ​കി. ഹി​മാ​ച​ൽ​പ്ര​ദേ​ശി​നാ​യി ജ്യോ​തി…

Read More

‘അവയവങ്ങള്‍ മോഷ്ടിച്ച് പണമുണ്ടാക്കുന്ന നിരവധിപ്പേരുണ്ട്, പരാതികള്‍ കിട്ടിയതോടെയാണ് എസ്‌ഐടി രൂപീകരിച്ചത്’: രമേശ് ചെന്നിത്തല

കൊച്ചി: പരാതികള്‍ കിട്ടിയതിന്‍റെ അടിസ്ഥാനത്തിലാണ് അവയവക്കച്ചവട റാക്കറ്റിനെ കുറിച്ച് അന്വേഷിക്കാന്‍ എസ്‌ഐടി രൂപീകരിച്ചതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ആളുകളുടെ അവയവങ്ങള്‍ മോഷ്ടിച്ച് കൊടുത്ത് പണമുണ്ടാക്കുന്ന ധാരാളം ആളുകളുണ്ട്. അതിനെയൊക്കെ നിയന്ത്രിച്ചേ മതിയാവൂ എന്ന് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. വളരെ വ്യാപകമായി കേരളത്തില്‍ ചില ആശുപത്രികള്‍ കേന്ദ്രീകരിച്ചു കൊണ്ട് അവയവക്കച്ചവടം നടക്കുന്നുണ്ടെന്ന പരാതികള്‍ കിട്ടിയതിന്‍റെ അടിസ്ഥാനത്തിലാണ് എസ്‌ഐടി രൂപീകരിച്ചത്. ശക്തമായി തന്നെ അവയവക്കച്ചവടത്തെ നിയന്ത്രിക്കും. അതിലൊരു സംശയവും വേണ്ട. എസ്‌ഐടിയുടെ പ്രവര്‍ത്തനം ഉടന്‍ തന്നെ ആരംഭിക്കും. കേരളത്തില്‍ ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയുന്ന ഒന്നല്ല ഇത്. അതിന് വ്യവസ്ഥാപിതമായ നടപടികളുണ്ട്, സുപ്രീം കോടതിയുടെ നിര്‍ദേശങ്ങളുണ്ട്, അതൊന്നും പാലിക്കാതെ ആളുകളുടെ അവയവങ്ങള്‍ മോഷ്ടിച്ച് കൊടുത്ത് പണമുണ്ടാക്കുന്ന ധാരാളം ആളുകളുണ്ട്. അതിനെയൊക്കെ നിയന്ത്രിച്ചേ മതിയാവൂ എന്ന് രമേശ് ചെന്നിത്തല പറഞ്ഞു. എറണാകുളം റൂറല്‍ എസ്പി കെ.എസ്. സുദര്‍ശനാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്.…

Read More

നിർണായക വഴിതിരിവിൽ മാസപ്പടിക്കേസ്: പിണറായി വിജയനെതിരെ അന്വേഷണ സാധ്യതയെന്ന് സൂചന

കൊ​ച്ചി: മാ​സ​പ്പ​ടി​ക്കേ​സി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നെ ഇ​ഡി ചോ​ദ്യം ചെ​യ്തേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്. പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ളും കേ​സി​ലെ പ്ര​തി​യു​മാ​യ വീ​ണ​യു​ടെ​തു​ൾ​പ്പെ​ടെ​യു​ള്ള സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ഡ​ൽ​ഹി​യി​ലെ ഇ​ഡി അ​ഡ്ജു​ഡി​ക്കേ​റ്റിം​ഗ് അ​ഥോ​റി​റ്റി​ക്ക് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച നി​ർ​ണാ​യ​ക സൂ​ച​ന​ക​ളു​ള്ള​ത്.   കേ​സ് അ​ന്വേ​ഷി​ച്ച കൊ​ച്ചി ഇ​ഡി ഓ​ഫീ​സാ​ണ് ഈ ​റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്. എ​ക്സാ​ലോ​ജി​ക് ക​മ്പ​നി​ക്കും ഡ​യ​റ​ക്ട​റാ​യ വീ​ണ​യ്ക്കും പ​ണം ന​ൽ​കി​യ​ത് പി​ണ​റാ​യി വി​ജ​യ​നു​മാ​യു​ള്ള വ്യ​ക്തി​ബ​ന്ധ​ത്തി​ന്‍റെ പേ​രി​ലാ​ണെ​ന്ന് സി​എം​ആ​ർ​എ​ൽ എം​ഡി എ​സ്.​എ​ൻ. ശ​ശി​ധ​ര​ൻ ക​ർ​ത്ത 2024 ഏ​പ്രി​ൽ 17ന് ​മൊ​ഴി ന​ൽ​കി​യി​രു​ന്നു. സേ​വ​ന​ങ്ങ​ളൊ​ന്നും ന​ൽ​കാ​തെ​യാ​ണ് ഈ ​പ​ണ​മി​ട​പാ​ട് ന​ട​ന്ന​തെ​ന്നും മൊ​ഴി​യി​ലു​ണ്ട്. ഐ​ടി ക​ൺ​സ​ൾ​ട്ട​ൻ​സി സേ​വ​ന​ങ്ങ​ളു​ടെ പേ​രി​ൽ 2.78 കോ​ടി രൂ​പ കൈ​പ്പ​റ്റി​യെ​ങ്കി​ലും സേ​വ​ന​ങ്ങ​ളൊ​ന്നും തി​രി​ച്ചു ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് വീ​ണ​യും സ​മ്മ​തി​ച്ച​താ​യി ഇ​ഡി റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. ക​ർ​ത്താ​യു​ടെ ഈ ​മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും പി​ണ​റാ​യി വി​ജ​യ​നെ ചോ​ദ്യം ചെ​യ്യു​ക. അ​തേ​സ​മ​യം പി​ണ​റാ​യി വി​ജ​യ​നു…

Read More