കെപിഎസിയുടെ കലാവേദിയിൽ നിന്ന് മലയാള ചലച്ചിത്ര ലോകത്തേക്ക് ഒരു താരോദയം. കഥ, തിരക്കഥ, സംവിധാനം, ഗാനരചന, അഭിനയം, നിർമാണം തുടങ്ങി സിനിമയുടെ വിവിധ മേഖലകൾ ഒറ്റയ്ക്ക് കൈകാര്യം ചെയ്ത് സോഫിയ തരകൻ കെപിഎസി ഒരുക്കുന്ന പുതിയ മലയാള ചിത്രം, “ദിശാന്തരം’ കോൽക്കത്തയിലും കേരളത്തിലുമായി ചിത്രീകരണം തുടങ്ങുന്നു.
കെപിഎസിയിലെ ഒരുപിടി കലാകാരന്മാരും, ചലച്ചിത്ര-സീരിയൽ രംഗത്തെ പ്രമുഖതാരങ്ങളും ചിത്രത്തിൽ അണിനിരക്കും.ബാനർ-റീയൽ ആർട്ടിസ്റ്റ് മൂവി അസോസിയേഷൻ, അഹാന ഫിലിംസ്, കാമറ-അനിൽ ഗോപിനാഥ്, ഗാനരചന-സുജാത ഫ്രാൻസിസ് കട്ടപ്പന, സോഫിയ തരകൻ, സംഗീതം-വേണു അഞ്ചൽ, അസോസിയേറ്റ് ഡയറക്ടർ-ഏലിയാസ് ജി. തരകൻ, സ്ക്രിപ്റ്റ് അസിസ്റ്റന്റ്-ആരതി ജയകുമാർ, പ്രോജക്റ്റ് ഡിസൈൻ-അലക്സ് ബാബു, ആർട്ട്-പ്രശാന്ത്, മേക്കപ്പ്-ബിനോയ് കൊല്ലം, കൊറിയോഗ്രാഫർ-രഞ്ജിത്ത്, ഫിനാൻസ് മാനേജർ-അജീഷ്കുമാർ, കോസ്റ്റ്യൂം-ജിഷ കൃഷ്ണൻ, ഹെയർ സെറ്റർ-സുമിത, സ്റ്റിൽ-പ്രവീൺ ഏണിക്കര, കാസ്റ്റിംഗ്-മെർമെയ്ഡ് കാസ്റ്റിംഗ്, പോസ്റ്റർ ഡിസൈൻ-അനന്തു, പിആർഒ-അയ്മനം സാജൻ
സോഫിയ തരകൻ കെപിഎസി പ്രധാന വേഷം അവതരിപ്പിക്കുന്ന ചിത്രത്തിൽ, രാജീവ് റോഷൻ, രാജ്കുമാർ കെപിഎസി, നിഖിൽ നാരായണൻ, സെൽവി കെപിഎസി, ആശാ നായർ, സിസിലി ജോയ്, ജൂലി ബിനു, നിമ്മി ജിജോ, മുഹമ്മദ് കുറുവ കെപിഎസി, രേഖ രതീഷ്, ബിജു ബാലകൃഷ്ണൻ, ജനീഷ്, ഗോഗുൽ വിനോദ്, ബിൻ സി, സോണി ക്രിസ്, ബേബി പാർവതി, ബേബി അൻഹ, മാസ്റ്റർ ഗ്ലെൻ വർഗീസ്, മാസ്റ്റർ ജീവ, ബേബി ശിവപ്രിയ എന്നിവർ അഭിനയിക്കുന്നു.
-അയ്മനം സാജൻ
