എന്റെ അച്ഛന്റെ രാഷ്ട്രീയത്തോട് വിരോധമുള്ളവരുടെ വെറുപ്പ് എനിക്കെതിരേ വരുന്നുണ്ട്. അവർ എന്റെ അഭിനയത്തെയല്ല കുറ്റം പറയുന്നത്. എന്റെ അച്ഛന്റെ കാര്യം എന്തെങ്കിലും പറഞ്ഞ് വെറുതെ എന്റെ കുടുംബത്തിൽ കയറി തെറി വിളിക്കും.
അതെന്നെ വേദനിപ്പിക്കുന്നില്ല. നെഗറ്റീവ് കമന്റുകൾ കാണുമ്പോൾ ചിലപ്പോൾ ഞാൻ പ്രതികരിക്കും. എവിടെ നിന്നാണ് ഹേറ്റ് വരുന്നതെന്ന് ശ്രദ്ധിച്ചാൽ മനസിലാകും. വീട്ടിൽ അമ്മയാണ് ഞങ്ങളേക്കാൾ ശക്ത. ഞങ്ങൾക്ക് എല്ലാവർക്കും പബ്ലിക് ലൈം ലൈറ്റിൽ നിന്ന് ഹേറ്റ് കൂടുന്നത് കാണുന്നത് ഒരു അമ്മയാണ്. പക്ഷേ, ആ വേദന മാറ്റിവച്ച് ഞങ്ങളുടെ വേദന മനസിലാക്കി പിന്തുണയ്ക്കും. -മാധവ് സുരേഷ്
