ബോളിവുഡ് താരം അക്ഷയ് കുമാറിനു ശസ്ത്രക്രിയ; അക്ഷയ് കുമാർ -വിദ്യാബാലൻ ചിത്രത്തിന്‍റെ ഷൂട്ടിങ് താത്കാലികമായി നിര്‍ത്തിവെച്ചു

ബോ​ളി​വു​ഡ് ന​ട​ൻ അ​ക്ഷ​യ് കു​മാ​ര്‍ നാ​യ​ക​നാ​വു​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് അ​ടു​ത്തി​ടെ​യാ​ണ് കേ​ര​ള​ത്തി​ലെ മൂ​ന്നാ​റി​ല്‍ ന​ട​ന്ന​ത്. ചി​ത്ര​ത്തി​ല്‍ നാ​യി​ക​യാ​യ വി​ദ്യാ​ബാ​ല​നോ​ടൊ​പ്പം അ​ക്ഷ​യ് കു​മാ​ര്‍ ഹെ​ലി​കോ​പ്റ്റ​റി​ല്‍ മൂ​ന്നാ​റി​ല്‍ പ​റ​ന്നി​റ​ങ്ങി​യ​ത് വ​ലി​യ വാ​ർ​ത്ത​യാ​യി​രു​ന്നു.

മൂ​ന്നാ​റി​ലെ ഷൂ​ട്ടിം​ഗ് പൂ​ര്‍​ത്തി​യാ​ക്കി​യ​ശേ​ഷം താ​രം അ​ടു​ത്ത ഘ​ട്ട ഷൂ​ട്ടിം​ഗി​നാ​യി മും​ബൈ​യി​ലേ​ക്ക് മ​ട​ങ്ങി​യ​താ​യും റി​പ്പോ​ർ​ട്ടു​ക​ൾ വ​ന്നി​രു​ന്നു എ​ന്നാ​ൽ അ​ടി​യ​ന്തി​ര​മാ​യി നേ​ത്ര ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി താ​ര​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ഷൂ​ട്ടിം​ഗ് താ​ത്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​ണ്.‌

കാ​ഴ്ച​ശ​ക്തി കൃ​ത്യ​മാ​ക്കാ​നു​ള്ള മൈ​ന​ര്‍ ശ​സ്ത്ര​ക്രി​യ​യ്ക്കാ​ണ് താ​ര​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ശ​സ്ത്ര​ക്രി​യ പൂ​ര്‍​ത്തി​യാ​ക്കി​യ താ​രം ഇ​പ്പോ​ള്‍ വീ​ട്ടി​ല്‍ വി​ശ്ര​മ​ത്തി​ലാ​ണ്. നി​ർ​ത്തി​വ​ച്ച ഷൂ​ട്ടിം​ഗ്
വൈ​കാ​തെ പു​ന​രാ​രം​ഭി​ക്കു​മെ​ന്നാ​ണ് ല​ഭി​ക്കു​ന്ന സൂ​ച​ന.

മേ​യ് അ​ഞ്ചോ​ടെ​യാ​ണ് സി​നി​മ​യു​ടെ കേ​ര​ള​ത്തി​ലെ ചി​ത്രീ​ക​ര​ണം പൂ​ര്‍​ത്തി​യാ​യ​ത്. അ​നീ​സ് ബ​സ്മി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​നു പേ​രി​ട്ടി​ട്ടി​ല്ല. രാ​ശി ഖ​ന്ന, രാ​ജ്പാ​ല്‍ യാ​ദ​വ് എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ല്‍ എ​ത്തു​ന്നു​ണ്ട്. അ​ക്ഷ​യ് കു​മാ​റും വി​ദ്യാ​ബാ​ല​നും ഒ​ന്നി​ക്കു​ന്ന നാ​ലാ​മ​ത്തെ ചി​ത്ര​മാ​ണി​ത്. ഹേ​യ് ബേ​ബി, ഭൂ​ല്‍ ഭൂ​ല​യ്യ, മി​ഷ​ന്‍ മം​ഗ​ള്‍ എ​ന്നീ ചി​ത്ര​ങ്ങ​ളി​ലാ​ണ് ഇ​രു​വ​രും മു​മ്പ് ഒ​ന്നി​ച്ച് അ​ഭി​ന​യി​ച്ച​ത്.

Related posts

Leave a Comment