അനുരാഗ് കശ്യപ് ചിത്രം ബന്ദർ ന്റ ടീസർ റിലീസ് ആയി. ചിത്രത്തിൽ ബോബി ഡിയോൾ, ഇന്ദ്രജിത്ത്, രാജ് ബി ഷെട്ടി എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. യഥാർഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരു സെൻസിറ്റീവ് വിഷയം കൈകാര്യം ചെയ്യുന്ന കഥയാണ് ചിത്രത്തിന്റേതെന്ന് സംവിധായകൻ അനുരാഗ കശ്യപ് വ്യക്തമാക്കിയിരുന്നു. ഇലക്ട്രിക് ഗിറ്റാർ പിടിച്ചുകൊണ്ട്, നിൽക്കുന്ന രൂപത്തിലാണ് ബോബി ഡിയോൾ ടീസറിൽ പ്രത്യക്ഷപ്പെടുന്നത്. മലയാളികളുടെ പ്രിയങ്കരനായ നടൻ ഇന്ദ്രജിത്ത് സുകുമാരൻ, ഈ ഹിന്ദി ചിത്രത്തിലൂടെ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ്.
സീ സ്റ്റുഡിയോസിനൊപ്പം സാഫ്രോൺ മാജിക് വർക്ക്സിന്റെ ബാനറിൽ നിഖിൽ ദ്വിവേദി ആണ് ബന്ദറിന്റെ നിർമാണം. പാതാൾ ലോക് , കൊഹ്റ , ഉഡ്ത പഞ്ചാബ് എന്നിവയ്ക്ക് പിന്നിലെ ജോഡികളായ സുദീപ് ശർമയും അഭിഷേക് ബാനർജിയും ചേർന്നാണ് തിരക്കഥ എഴുതുന്നത്.
ബോബി ഡിയോൾ, സന്യ മൽഹോത്ര, ഇന്ദ്രജിത്ത് എന്നിവർക്കൊപ്പം രാജ് ബി ഷെട്ടി, സപ്ന പബ്ബി, സബ ആസാദ്, റിദ്ധി സെൻ, ജിതേന്ദ്ര ജോഷി, നാഗേഷ് ഭോൺസ്ലെ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ചിത്രം മികച്ച ചിത്രമായി തെരഞ്ഞെടുത്തിരുന്നു. ജൂൺ അഞ്ചിന് ബന്ദർ ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് പ്രഖ്യാപിച്ചിട്ടുണ്ട്.
