സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ച്ച യു​വ​തി​യെ ഇ​ടി​ച്ചി​ട്ട​ശേ​ഷം പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം; ക​ര​ച്ചി​ൽ​ക്കേ​ട്ട് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ ഒ​രാ​ളെ ത​ല്ലി​ക്കൊ​ന്നു; ഒ​രാ​ൾ​ക്ക് സാ​ര​മാ​യ പ​രി​ക്ക്

ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ലെ ഭു​വ​നേ​ശ്വ​റി​ൽ ര​ണ്ടു സ്ത്രീ​ക​ളെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ളെ ആ​ൾ​ക്കൂ​ട്ടം ത​ല്ലി​ക്കൊ​ന്നു. ര​ണ്ടാ​മ​നു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.

സൗ​മ്യ ര​ഞ്ജ​ൻ സ്വെ​യി​ൻ ആ​ണു കൊ​ല്ല​പ്പെ​ട്ട​ത്. റെ​യി​ൽ​വേ പോ​ലീ​സി​ൽ കോ​ൺ​സ്റ്റ​ബി​ളാ​യി​രു​ന്ന ഇ​യാ​ൾ സ​സ്പെ​ൻ​ഷ​നി​ലാ​യി​രു​ന്നു. ഓം ​പ്ര​കാ​ശി​നാ​ണു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്.

സ്കൂ​ട്ട​റി​ൽ പോ​കു​ക​യാ​യി​രു​ന്ന ര​ണ്ടു സ്ത്രീ​ക​ളെ ബൈ​ക്കി​ലെ​ത്തി​യ അ​ക്ര​മി​ക​ൾ ഇ​ടി​ച്ചു​വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഒ​രാ​ൾ സ്ത്രീ​ക​ളെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ച്ചു. സ്ത്രീ​ക​ളു​ടെ ക​ര​ച്ചി​ൽ കേ​ട്ട് ഒ​ട്ടേ​റെ ആ​ളു​ക​ൾ സ്ഥ​ല​ത്തെ​ത്തി അ​ക്ര​മി​ക​ളെ മ​ർ​ദി​ച്ചു.

Related posts

Leave a Comment