തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് നടന് വിജയ്യും അദ്ദേഹത്തിന്റെ പാർട്ട് ടിവികെയും. ഈ തകർപ്പൻ ഫലം താൻ നേരത്തെ തന്നെ പ്രവചിച്ചിരുന്നുവെന്നു പറയുകയാണ് നടി പൂജ ഹെഗ്ഡെ. ആര് ഇലക്ഷനില്‍ ജയിക്കും? എന്ന് ഒരു ബോര്‍ഡില്‍ എഴുതിയിരിക്കുന്നു. ആ ചോദ്യത്തില്‍ തൊട്ടതിനു ശേഷം പൂജ തന്റെ തൊട്ടടുത്തു നില്ക്കുന്ന വിജയ്ക്കു നേരെ കൈ ചൂണ്ടുന്നു.
പൂജ തന്നെയാണ് ഈ രസകരമായ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ‘ഇതെല്ലാം സംഭവിക്കുന്നതിനു മുമ്പേ ഞാന്‍ ഈഹിച്ചു. ഇതാണ് സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നത്, വിജയ് സര്- വീഡിയോയ്ക്കൊപ്പം പൂജ കുറിച്ചു. ജനനായകന് സിനിമയുടെ സെറ്റില്‍ നിന്നുളെളാരു വീഡിയോയാണിത്. പൂജയുടെ പ്രവൃത്തിയില്‍ ഒരു ചെറുചിരിയോടെ നില്ക്കുന്ന വിജയ്യെയും വീഡിയോയില്‍ കാണാം.
തമിഴ്നാട് രാഷ്ട്രീയത്തെ ഞെട്ടിച്ച് നൂറിലധികം സീറ്റുകൾ വിജയ്യുടെ ടിവികെ നേടിയിരുന്നു. കേവല ഭൂരിപക്ഷം നേടാൻ വിരലിൽ എണ്ണാവുന്ന എംഎൽഎമാർ മാത്രം മതി. ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് നേരിട്ട ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ അധികാരത്തിലെത്തുന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വിരളമായ കാഴ്ചയാണ്. കഴിഞ്ഞ ആറു പതിറ്റാണ്ടായി ഡിഎംകെയും എഐഎഡിഎംകെയും അടക്കിവാണിരുന്ന തമിഴ്നാട്ടിൽ ഈ മാറ്റം ഒരു വന്‍ വിപ്ലവത്തിന് തുടക്കമിട്ടിരിക്കുകയാണ്.
