ആ​ല​പ്പു​ഴ റെ​യി​ൽ​വേ സ്‌​റ്റേ​ഷ​നി​ൽ തെ​രു​വു​നാ​യ്ക്ക​ളു​ടെ വി​ള​യാ​ട്ടം: ന​ട​പ​ടി എ​ടു​ക്കാ​തെ അ​ധി​കൃ​ത​ർ

ആ​ല​പ്പു​ഴ: റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ കൈ​യേ​റി തെ​രു​വു​നാ​യ​ക​ൾ. റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്ക് എ​ത്തു​മ്പോ​ൾ ട്രെ​യി​ൻ വൈ​കു​മോ​യെ​ന്ന ആ​ശ​ങ്ക​യേ​ക്കാ​ൾ നാ​യ ക​ടി​ക്കു​മോ എ​ന്ന ഭ​യ​മാ​ണ് യാ​ത്ര​ക്കാ​രെ അ​ല​ട്ടു​ന്ന​ത്. തെ​രു​വു​നാ​യ്ക്ക​ൾ പെ​രു​കി​യ​തി​നാ​ൽ യാ​ത്ര​ക്കാ​രെ ഇ​വ ആ​ക്ര​മി​ക്കു​ന്ന സം​ഭ​വ​ങ്ങ​ളു​മു​ണ്ടാ​കു​ന്നു​ണ്ട്.

ബൈ​ക്കു​ക​ൾ​ക്ക് പി​റ​കേ തെ​രു​വു​നാ​യ​ക​ൾ ഓ​ടു​ന്ന​തു​മൂ​ലം അ​പ​ക​ട​ങ്ങ​ളു​മു​ണ്ടാ​കു​ന്നു​ണ്ട്. റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ്ലാ​റ്റ്ഫോ​മി​ൽ വ​രെ നാ​യ​ക​ൾ വി​ല​സു​ക​യാ​ണ്. യാ​ത്ര​ക്കാ​ർ​ക്കും ട്രെ​യി​നി​നു നേ​രേ​യും പാ​ഞ്ഞ​ടു​ക്കു​ന്ന പ​ത്തി​ല​ധി​കം നാ​യ്ക്ക​ൾ സ്റ്റേ​ഷ​നി​ൽ സ്ഥി​ര​മാ​യു​ണ്ട്.

മു​മ്പ് വി​ദേ​ശ​വ​നി​ത​യെ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​വ​ച്ച് നാ​യ ക​ടി​ച്ചെ​ങ്കി​ലും ഇ​തു​വ​രെ ഇ​തി​നെ​തി​രേ തു​ട​ർ​ന​ട​പ​ട​കി​ളൊ​ന്നു​മു​ണ്ടാ​യി​ട്ടി​ല്ല. റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ ര​ണ്ടു പ്ലാ​റ്റ്ഫോ​മു​ക​ളി​ലാ​യി നാ​യ​ശ​ല്യം രൂ​ക്ഷ​മാ​ണ്. പ്ലാ​റ്റ്ഫോ​മി​ലേ​ക്ക് ട്രെ​യി​ൻ അ​ടു​ക്കു​മ്പോ​ഴു​ള്ള ഹോ​ണ​ടി ശ​ബ്ദ​മാ​ണ് നാ​യ്ക്ക​ളെ പ​രി​ഭ്രാ​ന്ത​രാ​ക്കു​ന്ന​ത്.

പ്ലാ​റ്റ്ഫോ​മി​ലേ​ക്ക് അ​ടു​ക്കു​മ്പോ​ൾ ട്രെ​യി​നി​നു പി​റ​കെ നാ​യ്ക്ക​ൾ കു​ര​ച്ചു​കൊ​ണ്ട് ഓ​ടും. ഇ​തു​മൂ​ലം ട്രെ​യി​നി​ൽ​നി​ന്ന് യാ​ത്ര​ക്കാ​ർ​ക്ക് ഇ​റ​ങ്ങാ​നും ഭ​യ​മാ​ണ്. ര​ണ്ടാ​മ​ത്തെ പ്ലാ​റ്റ്ഫോ​മി​ലെ ലി​ഫ്റ്റ് ഒ​ന്നാ​മ​ത്തെ പ്ലാ​റ്റ്ഫോ​മി​ലെ എ​സ്ക​ലേ​റ്റ​ർ എ​ന്നി​വി​ട​ങ്ങ​ളെ​ല്ലാം നാ​യ്ക്ക​ളു​ടെ താ​വ​ള​മാ​ണ്. നാ​യ്ക്ക​ളു​ടെ ശ​ല്യം മൂ​ലം സ്റ്റേ​ഷ​നി​ലെ വി​വി​ധ ജീ​വ​ന​ക്കാ​രും ഭ​യ​ന്നാ​ണ് പു​റ​ത്തി​റ​ങ്ങു​ന്ന​ത്.

Related posts

Leave a Comment