ഏ​ഴുവ​ര്‍​ഷ​ത്തെ മു​റി​പ്പാ​ടു​ക​ള്‍… എല്ലാം വെച്ചുകെട്ടെന്ന് പറഞ്ഞു, ബോ​ഡി ഷെ​യ്മിം​ഗി​ൽ സം​ഭ​വി​ച്ച​ത് ഇ​താ​ണ്: മ​ന​സ് തു​റ​ന്ന് അ​ന്ന രാ​ജ​ൻ

ബോ​ഡി ഷെ​യ്മിം​ഗി​നും രോ​ഗാ​വ​സ്ഥ​യ്ക്കും ഇ​ട​യി​ലെ ത​ന്‍റെ അ​തി​ജീ​വ​ന​ത്തെ​ക്കു​റി​ച്ച് അ​ന്ന രേ​ഷ്മ രാ​ജ​ൻ പ​ങ്കു​വ​ച്ച കു​റി​പ്പ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​കു​ന്നു. “അ​ങ്ക​മാ​ലി ഡ​യ​റീ​സി’​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ല്‍ ഇ​ടം​നേ​ടി​യ നാ​യി​ക​യാ​ണ് അ​ന്ന‍. സി​നി​മ​യ്ക്കൊ​പ്പം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും സ​ജീ​വ​മാ​യ താ​രം, പൊ​തു​പ​രി​പാ​ടി​ക​ളി​ലും ഉ​ദ്ഘാ​ട​ന വേ​ദി​ക​ളി​ലും നി​റ​സാ​ന്നി​ദ്ധ്യ​മാ​ണ്. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വ​ലി​യ രീ​തി​യി​ല്‍ ബോ​ഡി ഷെ​യ്മിം​ഗും അ​ന്ന നേ​രി​ടേ​ണ്ടി വ​ന്നി​രു​ന്നു.

ഇ​പ്പോ​ഴി​താ, അ​ന്ന​യു​ടെ ഇ​ന്‍​സ്റ്റ​ഗ്രാം കു​റി​പ്പാ​ണ് ശ്ര​ദ്ധ നേ​ടു​ന്ന​ത്. മ​ന​സി​നെ സ്പ​ര്‍​ശി​ക്കു​ന്ന ഒ​രു വ​രി​യാ​ണ് താ​രം ത​ന്‍റെ പു​തി​യ ചി​ത്ര​ങ്ങ​ളോ​ടൊ​പ്പം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. “ഏ​ഴു​വ​ര്‍​ഷ​ത്തെ മു​റി​പ്പാ​ടു​ക​ള്‍ പേ​റു​ന്നു​ണ്ട്, എ​ങ്കി​ലും അ​വ മ​നോ​ഹ​ര​മാ​യി ഉ​ണ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്നു.’

ത​ന്‍റെ ജീ​വി​ത​ത്തി​ലോ ക​രി​യ​റി​ലോ ക​ഴി​ഞ്ഞ ഏ​ഴു​വ​ര്‍​ഷ​ങ്ങ​ള്‍ ന​ല്‍​കി​യ അ​നു​ഭ​വ​ങ്ങ​ളെ​യും അ​തി​ല്‍ നി​ന്ന് താ​ന്‍ നേ​ടി​യ ക​രു​ത്തി​നെ​യും സൂ​ചി​പ്പി​ക്കു​ന്ന​താ​ണ് ഈ ​വാ​ക്കു​ക​ള്‍. ജീ​വി​ത​ത്തി​ലെ പ്ര​തി​സ​ന്ധി​ക​ളെ അ​തി​ജീ​വി​ച്ച് കൂ​ടു​ത​ല്‍ ക​രു​ത്താ​ര്‍​ജി​ക്കു​ന്ന ഒ​രു വ്യ​ക്തി​യെ​യാ​ണ് അ​ന്ന​യു​ടെ വ​രി​ക​ളി​ല്‍ കാ​ണാ​ന്‍ സാ​ധി​ക്കു​ന്ന​ത്.

കു​റി​പ്പി​നൊ​പ്പം അ​ന്ന പ​ങ്കു​വ​ച്ച ഹാ​ഷ്ടാ​ഗു​ക​ളും ശ്ര​ദ്ധേ​യ​മാ​ണ്. പ​ച്ച​പ്പ്, ജീ​വി​തം, ഹീ​ലിം​ഗ്, വ​ള​ര്‍​ച്ച, സ​മാ​ധാ​നം, സെ​ല്‍​ഫ് ലൗ, ​പു​തി​യ തു​ട​ക്കം എ​ന്നി​ങ്ങ​നെ​യു​ള്ള വാ​ക്കു​ക​ളി​ലൂ​ടെ പോ​സി​റ്റീ​വാ​യ ഒ​രു മാ​റ്റ​ത്തെ​യാ​ണ് ന​ടി അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​ത്.

ത​നി​ക്കെ​തി​രേ ഉ​യ​രു​ന്ന ബോ​ഡി ഷേ​യ്മിം​ഗ് ക​മ​ന്‍റു​ക​ളോ​ട് പ്ര​തി​ക​രി​ച്ചു​കൊ​ണ്ട് മു​ന്പ് അ​ന്ന രാ​ജ​ന്‍ പ​ങ്കു​വ​ച്ച കു​റി​പ്പും ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. “നി​ങ്ങ​ളി​ല്‍ പ​ല​ര്‍​ക്കും അ​റി​യാ​വു​ന്ന​തു​പോ​ലെ, ഞാ​ന്‍ ഹാ​ഷി​മോ​ട്ടോ തൈ​റോ​യി​ഡൈ​റ്റി​സ് എ​ന്ന അ​സു​ഖ​ത്തി​ന്‍റെ ചി​കി​ത്സ​യി​ലാ​ണ്. ത​ടി​കു​റ​ച്ച​പ്പോ​ള്‍ എ​നി​ക്ക് മു​മ്പ​ത്തേ​ക്കാ​ള്‍ ചെ​റു​പ്പ​മാ​യ​തു​പോ​ലെ തോ​ന്നു​ന്നു. ഇ​പ്പോ​ഴും ഞാ​ന്‍ എ​ന്‍റെ ല​ക്ഷ്യ​ത്തി​ലെ​ത്തി​യി​ട്ടി​ല്ല, ഇ​നി​യും ഒ​രു​പാ​ട് ദൂ​രം പോ​കാ​നു​ണ്ട്.’

“ഞാ​ന്‍ എ​ക്‌​സ്ട്രാ ഫി​റ്റിം​ഗ് വ​യ്ക്കു​ന്നു​ണ്ടെ​ന്ന രീ​തി​യി​ലു​ള്ള കു​റെ ക​മ​ന്‍റു​ക​ള്‍ കാ​ണാ​റു​ണ്ട്. സ​ത്യം പ​റ​ഞ്ഞാ​ല്‍ ഞാ​ന്‍ അ​ത് ആ​സ്വ​ദി​ച്ചു. കാ​ര​ണം ഇ​താ​ണ് ഞാ​ന്‍ ആ​ഗ്ര​ഹി​ച്ചി​രു​ന്ന യ​ഥാ​ര്‍​ഥ ഞാ​ന്‍. ഒ​ടു​വി​ല്‍, ഞാ​ന്‍ അ​ത് നേ​ടി. എ​ല്ലാ യൂ​ട്യൂ​ബ​ര്‍​മാ​രോ​ടും, എ​ന്നെ​ക്കു​റി​ച്ച് ക​ണ്ട​ന്‍റ് ഉ​ണ്ടാ​ക്കു​ന്ന​വ​രോ​ടും, ഞാ​ന്‍ ഇ​ത്ര​യും കാ​ലം നി​ശ​ബ്ദ​ത പാ​ലി​ച്ച​ത് എ​നി​ക്ക് ഉ​ത്ത​ര​മി​ല്ലാ​ത്ത​തു​കൊ​ണ്ട​ല്ല, മ​റി​ച്ച് എ​ന്നെ​ക്കു​റി​ച്ചു​ള്ള ക​ണ്ട​ന്‍റു​ക​ളാ​ണ് നി​ങ്ങ​ളു​ടെ വീ​ട്ടി​ലെ ക​ഞ്ഞി​ക്ക് വ​ക​യാ​കു​ന്ന​ത് എ​ന്ന് എ​നി​ക്ക​റി​യാ​വു​ന്ന​തു​കൊ​ണ്ടാ​ണ്.

അ​തി​നാ​ല്‍ ദ​യ​വാ​യി, തു​ട​രു​ക. പ​ക്ഷേ നി​ങ്ങ​ളു​ടെ സ​ന്തോ​ഷ​ത്തി​നാ​യി മ​റ്റു​ള്ള​വ​രെ വേ​ദ​നി​പ്പി​ക്ക​രു​ത്. നി​ങ്ങ​ളെ സ​ന്തോ​ഷി​പ്പി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ ചെ​യ്യു​ക-​പ​ക്ഷേ അ​ത് ദ​യ​യോ​ടെ ആ​യി​രി​ക്ക​ട്ടെ-​അ​ന്ന രാ​ജ​ന്‍ കു​റി​ച്ചു.

മു​ന്പും ത​ന്‍റെ അ​സു​ഖ​ത്തെ കു​റി​ച്ച് അ​ന്ന വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. “ഓ​ട്ടോ ഇ​മ്മ്യൂ​ണ്‍ തൈ​റോ​യ്ഡ് എ​ന്ന അ​സു​ഖ​ബാ​ധി​ത​യാ​ണ് താ​ന്‍. ഇ​തി​ന്‍റെ ഫ​ല​മാ​യി ശ​രീ​രം ചി​ല​പ്പോ​ള്‍ ത​ടി​ച്ചും ചി​ല​പ്പോ​ള്‍ മെ​ലി​ഞ്ഞും ഇ​രി​ക്കും. മു​ഖ​ത്തി​ന്‍റെ രൂ​പം മാ​റു​ന്ന​തും സ​ന്ധി​ക​ളി​ലെ വീ​ക്ക​വും വേ​ദ​ന​യും ഈ ​രോ​ഗ​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ളാ​ണ്. എ​ന്നാ​ല്‍, താ​ന്‍ രോ​ഗ​ബാ​ധി​ത​യെ​ന്ന് ക​രു​തി ഒ​ന്നും ചെ​യ്യാ​തി​രി​ക്കു​ന്നി​ല്ല. ത​ന്‍റെ വീ​ഡി​യോ കാ​ണാ​ന്‍ താ​ത്പ​ര്യ​മി​ല്ലാ​ത്ത​വ​ര്‍ കാ​ണേ​ണ്ട- സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ അ​ന്ന കു​റി​ച്ചു.

Related posts

Leave a Comment