കൊച്ചി: കൊച്ചിയിൽ തെരുവ് നായയ്ക്ക് കോഴിമാലിന്യം നൽകിയ രണ്ട് പേർക്കെതിരെ പോലീസ് കേസെടുത്തു. ഫോർട്ട് കൊച്ചി പോലീസാണ് കേസെടുത്തത്. പ്രദേശത്ത് നേരത്തെ തെരുവ് നായയുടെ ആക്രമണത്തിൽ ഒരു യുവതിക്ക് പരിക്കേറ്റിരുന്നു. ഈ സംഭവത്തിന് പിന്നാലെ, നായ്ക്കൾക്ക് കോഴിമാലിന്യം നൽകുന്നത് തടയണമെന്നും ഇത് പ്രദേശത്ത് വലിയ അപകടഭീഷണി ഉയർത്തുന്നുണ്ടെന്നും കാണിച്ച് നാട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോഴി വേസ്റ്റ് നൽകിയവർക്കെതിരെ നടപടിയെടുത്തത്
Read MoreDay: August 11, 2026
പൂന നഗരം പരാജയപ്പെട്ടു, ഗതാഗതക്കുരുക്കിലും റോഡുകളിലും പ്രതിഷേധിച്ച് യുവാവിന്റെ എക്സ് പോസ്റ്റ്, പുനക്കാരുടെ പിന്തുണയോടെ സോഷ്യൽ മീഡിയയിൽ വൻ ചർച്ച
“പൂന ഒരു നഗരമെന്ന നിലയിൽ പൂർണമായി പരാജയപ്പെട്ടിരിക്കുന്നു.” നഗരത്തിലെ ദുസ്സഹമായ ഗതാഗതക്കുരുക്ക്, മോശം റോഡുകൾ, കാര്യക്ഷമമല്ലാത്ത പൊതുഗതാഗതം, തകർന്ന അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്കെതിരെ ഒരു പ്രാദേശിക നിവാസി എക്സിൽ പങ്കുവെച്ച കുറിപ്പ് ഇപ്പോൾ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. നിരവധി ആളുകളാണ് ഈ വിമർശനത്തെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്. പൂനയിൽ ജനിച്ചുവളർന്ന നിനാദ് പൈ എന്ന വ്യക്തിയാണ് നഗരത്തിന്റെ ഇന്നത്തെ അവസ്ഥയിൽ നിരാശയും ദേഷ്യവും പ്രകടിപ്പിച്ച് ദീർഘമായ കുറിപ്പിട്ടത്. “സ്വന്തമായി വീടുകളുള്ള, ഈ മണ്ണിൽ ജനിച്ചുവളർന്ന ഒരാളെന്ന നിലയിൽ ഇത് ടൈപ്പ് ചെയ്യാൻ എനിക്ക് വളരെയധികം വിഷമമുണ്ട്. പക്ഷെ, പൂന നഗരം പരാജയപ്പെട്ടു എന്നത് സത്യമാണ്,” അദ്ദേഹം കുറിച്ചു. അവസാനിക്കാത്ത ഗതാഗതക്കുരുക്കിനെ “തീരാ നരകം” എന്ന് വിശേഷിപ്പിച്ച നിനാദ്, പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിൽ രാഷ്ട്രീയ നേതാക്കളും സർക്കാർ ഏജൻസികളും പൂർണമായി പരാജയപ്പെട്ടുവെന്ന് ആരോപിച്ചു. പോലീസ് പട്രോളിംഗും നഗരത്തിലെ ട്രാഫിക് പോലീസിന്റെ…
Read Moreരക്ഷാപ്രവർത്തനം വിഫലം: ബോട്ടിൽ വിശ്രമിക്കവേ കായലിൽ വീണു; കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
കൊല്ലം: കാവനട് അരവിളയിൽ കെട്ടിയിട്ടിരുന്ന മത്സ്യബന്ധന ബോട്ടിൽ നിന്ന് കാവനാട് കായലിൽ വീണ് കാണാതായ അതിഥി മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം പാറശാല സ്വദേശി കിരൺ ആണ് മരിച്ചത്. നങ്കൂരമിട്ടിരുന്ന ബോട്ടിൽ വിശ്രമിക്കുകയായിരുന്ന കിരൺ പുറത്തേക്ക് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി കായലിലേക്ക് വീഴുകയായിരുന്നു. ശക്തമായ ഒഴുക്ക് കാരണം ഒപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ രക്ഷാപ്രവർത്തനം വിജയിച്ചില്ല. കടപ്പാക്കടയിൽ നിന്നെത്തിയ ഫയർഫോഴ്സിന്റെ സ്കൂബ ടീം തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച രാവിലെയുമായി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. തുടർനടപടികൾക്കായി ഫയർഫോഴ്സ് പുറത്തെടുത്ത മൃതദേഹം കൊല്ലം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Read Moreഅഴിമതി ആരോപണങ്ങൾക്ക് പിന്നാലെ രാമക്ഷേത്രത്തിൽ പുതിയ സിഇഒ വരുന്നു: സസ്യാഹാരിയും മദ്യപിക്കാത്തവരും മാത്രം; അഭിമുഖം 11നും 12നും, കർശന നിബന്ധനകൾ
ലക്നോ: അയോധ്യ ശ്രീരാമജന്മഭൂമി തീർഥക്ഷേത്രത്തിൽ മുഴുവൻ സമയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ (സിഇഒ) നിയമിക്കുന്നു. ട്രസ്റ്റിന്റെ ചരിത്രത്തിൽ ആദ്യമായാണ് മുഴുവൻ സമയ സിഇഒയെ നിയമിക്കുന്നത്. ക്ഷേത്രത്തിലേക്കുള്ള സംഭാവന ഫണ്ടുകൾ വകമാറ്റി ചെലവഴിച്ചു എന്ന അഴിമതി ആരോപണങ്ങൾ ഉയർന്നതിനെത്തുടർന്നാണ് ഭരണം കൂടുതൽ സുതാര്യമാക്കാൻ ട്രസ്റ്റ് ഈ നിർണായക തീരുമാനമെടുത്തത്. ഈ പദവിയിലേക്ക് ലഭിച്ച 5,200 അപേക്ഷകളിൽനിന്ന് യോഗ്യരായ 18 പേരുടെ ചുരുക്കപ്പട്ടിക അധികൃതർ തയാറാക്കി. മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരും ദക്ഷിണേന്ത്യയിലെ പ്രമുഖ ക്ഷേത്രങ്ങളിൽ ഉയർന്ന പദവികൾ വഹിച്ചിട്ടുള്ളവരും ഈ പട്ടികയിലുണ്ട്. അഭിമുഖം ചൊവ്വ ബുധൻ എന്നീ ദിവസങ്ങളിൽ രാമക്ഷേത്ര സമുച്ചയത്തിൽ നടക്കും. 18 പേരിൽനിന്ന് തെരഞ്ഞെടുക്കുന്ന മൂന്ന് പേരുടെ അന്തിമ പട്ടികയിൽ നിന്നായിരിക്കും ട്രസ്റ്റ് സിഇഒയെ അന്തിമമായി നിശ്ചയിക്കുക. അഭിമുഖത്തിൽ പങ്കെടുക്കുന്നവർ മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. മുൻ ജസ്റ്റിസ് പ്രമോദ് കോഹ്ലി, റിട്ട. ലഫ്റ്റനന്റ്…
Read Moreഅമേരിക്കയിലെ ‘സ്പൈഡർമാൻ’ ജാർഖണ്ഡിൽ, വിദ്യാർഥികൾക്കിടയിൽ വെറൈറ്റി മോഡൽ, സമൂഹ മാധ്യമങ്ങളിൽ വൈറൽ!വീഡിയോ കാണാം
വിദ്യാർഥി പ്രക്ഷോഭങ്ങൾക്കിടയിൽ ജാർഖണ്ഡിൽ നടന്ന വ്യത്യസ്ഥമായ ഒരു പ്രതിഷേധമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധയിൽപ്പെടുന്നത്. പരീക്ഷാ നടത്തിപ്പിലുണ്ടായ ക്രമക്കേടുകളാണ് വിദ്യാർഥികളുടെ പ്രതിഷേധത്തിന് കാരണമായത്. ജെപിഎസ്സി ജെഎസ്എസ്സി ഉദ്യോഗാർഥികളുടെ റിക്രൂട്ട്മെന്റ് പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ സംസ്ഥാന നിയമസഭയിലേക്ക് മാർച്ച് നടത്തുന്നതിനിടയിലാണ് വ്യത്യസ്ഥമായ ഈ സംഭവം. ഒരു വിദ്യാർഥി സൂപ്പർ ഹീറോ വേഷം ധരിച്ചെത്തിയത് മാധ്യമങ്ങളുടെയും ജനങ്ങളുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. “അമേരിക്കയിൽ ഇരിക്കുന്ന സ്പൈഡർമാന് പോലും കേൾക്കാം, എന്നാൽ ജാർഖണ്ഡ് സർക്കാരിന് കേൾക്കാനാകില്ലേ? എന്ന് അദ്ദേഹം മാധ്യമങ്ങളോട് ചോദിച്ചു. ജെഎസ്എസ്സി-സിജിഎൽ പരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ച, അഴിമതി, ക്രമക്കേടുകൾ എന്നിവയ്ക്കെതിരെയാണ് പ്രക്ഷോഭം. പരീക്ഷകൾ പൂർണമായും റദ്ദാക്കണമെന്നും സിബിഐ അന്വേഷണം വേണമെന്നുമാണ് വിദ്യാർഥികളുടെ പ്രധാന ആവശ്യങ്ങൾ. നിയമസഭാ മാർച്ചിനിടയിൽ കനത്ത സുരക്ഷയും ബാരിക്കേഡുകളും തീർത്തു. ജലപീരങ്കി പ്രയോഗിക്കുകയും പോലീസുമായി ഉരസലുകൾ ഉണ്ടാവുകയും ചെയ്തു. സ്പൈഡർമാൻ വേഷത്തിന് പുറമെ, ‘പുഷ്പ’സിനിമയുടെ ഗെറ്റപ്പിലെത്തിയ…
Read Moreഅവൾ ചെയ്യാനുള്ളത് ചെയ്തു. അവൾക്ക് അതാകും ശരിയായി തോന്നിയത്; ഭാര്യ മറ്റൊരാൾക്കൊപ്പം പോയതിനെക്കുറിച്ച് അഖിൽ എൻആർഡിയുടെ വാക്കുൾ ഇങ്ങനെ
സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം ചർച്ചയായ ഒളിച്ചോട്ടത്തിന്റെ സത്യവസ്ഥ തുറന്ന് പറഞ്ഞ് ഇൻഫ്ലുവൻസറും നടനുമായ അഖിൽ എൻആർഡി. അഖിലിന്റെ ഭാര്യ മറ്റൊരാൾക്കൊപ്പം ഒളിച്ചോടിപ്പോയെന്നും അതിന്റെ കാരണങ്ങളുമായിരുന്നു പലരുടെയും ചർച്ചാവിഷയം. ഇപ്പോഴിതാ ഈ ചർച്ചകളിൽ സത്യമുണ്ടെന്നും അഖിൽ ഈ വിഷയത്തെക്കുറിച്ച് പ്രതികരിച്ചതുമാണ് അഖിലിന്റെ സുഹൃത്തും മുൻ ബിഗ് ബോസ് താരവുമായ സായി കൃഷ്ണ പറയുന്നത്. ഇരുവരുടെയും വിവാഹത്തിന് പങ്കെടുത്ത ആള് എന്ന നിലയില് ഈ വാർത്ത തന്നെ ഞെട്ടിച്ചുവെന്നും ഇക്കാര്യം സംസാരിച്ചപ്പോൾ ആരെയും കുറ്റപ്പെടുത്താനില്ല എന്നായിരുന്നു അഖിലിന്റെ പ്രതികരണമെന്നും സായി കൃഷ്ണ തന്റെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തി. ‘‘ഈ വിഷയം കുറച്ച് കടുത്തതാണ്. പക്ഷേ കുറച്ച് കാര്യങ്ങൾ സംസാരിക്കണം. ഇതൊക്കെ ആരുടെ ജീവിതത്തിലും എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്നതാണ്. അഖിൽ എൻആർഡിയുടെ ഭാര്യ ഒളിച്ചോടിപ്പോയി. ഞാൻ ഇവരുടെ വിവാഹത്തിന് പോയ ഒരാളാണ്. 2021 മുതലൊക്കെ അത്യാവശ്യം നല്ല രീതിയിലുള്ള സുഹൃത്ബന്ധവും…
Read Moreസൗരവ് ഗാംഗുലിയുടെ ഓഫീസിലേക്ക് വധഭീഷണിക്കത്ത്; അന്വേഷണം ഊർജിതമാക്കി പോലീസ്
കോൽക്കത്ത: മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ സൗരവ് ഗാംഗുലിക്കും ഭാര്യ ഡോണ ഗാംഗുലിക്കും വധഭീഷണി. സൗരവിനെയും ഡോണയെയും വധിക്കുമെന്ന് കാണിച്ച് തിങ്കളാഴ്ച രണ്ട് കത്തുകൾ അദ്ദേഹത്തിന്റെ കോൽക്കത്തയിലെ ഓഫീസിൽ ലഭിച്ചു. ഇരുവരുമായി അടുത്ത് നിൽക്കുന്നവരെയും വധിക്കുമെന്ന് കത്തുകളിലുണ്ട്. സൗരവിനു മുൻപും ഇത്തരം കത്തുകൾ ലഭിച്ചിരുന്നെങ്കിലും അന്ന് അത് കാര്യമാക്കീരുന്നില്ല. സൗരവിനെ അപമാനിക്കുന്ന പരാമർശങ്ങൾ അടങ്ങിയതായിരുന്നു അവ. എന്നാൽ തിങ്കളാഴ്ച ലഭിച്ച ഭീഷണിക്കത്തിന്റെ പശ്ചാത്തലത്തിൽ സൗരവിന്റെ സെക്രട്ടറി സൗത്ത് കോൽക്കത്തയിലെ താക്കൂർപുകൂൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ബംഗാളിലെ പർഗാനാസ് ജില്ലയിലുള്ള ബെൽഗോറിയയിൽ നിന്നാണ് കത്തുകൾ പോസ്റ്റ് ചെയ്തതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അരുൺ എന്ന പേരിൽ ഉള്ളയാളാണ് കത്ത് അയച്ചതെന്നും വ്യക്തമായിട്ടുണ്ട്. കത്ത് അയച്ച കൊറിയർ കേന്ദ്രവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും പ്രതിയെക്കുറിച്ചുള്ള വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും ഇയാൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായും അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു. അതേസമയം സംഭവത്തിൽ…
Read More