പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം ത​ള്ളി; ടി.​ജി. മോ​ഹ​ൻ​ദാ​സി​ന് ജാ​മ്യം

തി​രു​വ​ന​ന്ത​പു​രം: ഡ​ൽ​ഹി​യി​ൽ സ​മ​രം ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്ന കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ടി.​ജി. മോ​ഹ​ൻ​ദാ​സി​ന് ജാ​മ്യം അ​നു​വ​ദി​ച്ചു. ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് തി​രു​വ​ന​ന്ത​പു​രം എ​സി​ജെ​എം കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്. പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ ചോ​ദ്യം ചെ​യ്യ​ണ​മെ​ന്ന പ്രോ​സി​ക്യൂ​ഷ​ന്‍റെ ആ​വ​ശ്യം കോ​ട​തി ത​ള്ളി. തെ​ളി​വ് ശേ​ഖ​ര​ണ​ത്തി​ന് ക​സ്റ്റ​ഡി അ​നി​വാ​ര്യ​മാ​ണെ​ന്നും മോ​ഹ​ൻ​ദാ​സ് അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ വാ​ദി​ച്ചു. എ​ന്നാ​ൽ ഈ ​വാ​ദം ശ​രി​യ​ല്ലെ​ന്ന് പ്ര​തി​ഭാ​ഗം കോ​ട​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ഡ​ൽ​ഹി​യി​ൽ സ​മ​രം ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ളെ അ​ധി​ക്ഷേ​പി​ച്ചെ​ന്ന പ​രാ​തി​യി​ലാ​ണ് സം​ഘ​പ​രി​വാ​ർ സ​ഹ​യാ​ത്രി​ക​നാ​യ ടി.​ജി. മോ​ഹ​ൻ​ദാ​സി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ക​ലാ​പ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്യ​ൽ , വി​വി​ധ വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ ശ​ത്രു​ത വ​ള​ർ​ത്താ​ൻ ശ്ര​മി​ക്ക​ൽ, സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്ക​ൽ, സ​മൂ​ഹ​ത്തി​ൽ ക്ര​മ​സ​മാ​ധാ​നം ത​ക​ർ​ക്കു​ന്ന രീ​തി​യി​ൽ പെ​രു​മാ​റ​ൽ തു​ട​ങ്ങി​യ വ​കു​പ്പു​ക​ളാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. ചു​മ​ത്തി​യി​രി​ക്കു​ന്ന കു​റ്റ​ങ്ങ​ളി​ൽ ഭൂ​രി​ഭാ​ഗ​വും മൂ​ന്ന് വ​ർ​ഷം വ​രെ ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന​വ​യാ​ണ്.

Read More

ച​രി​ത്ര​വും സം​സ്‌​കാ​ര​വും അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന ജവ്ഹർ

മ​ഹാ​രാ​ഷ്ട്ര​യി​ലെ പാ​ല്‍​ഘ​ര്‍ ജി​ല്ല​യി​ല്‍ സ്ഥി​തി​ചെ​യ്യു​ന്ന മ​നോ​ഹ​ര​മാ​യ ഒ​രു ഹി​ല്‍സ്റ്റേ​ഷ​നാ​ണ് ജ​വ്ഹ​ര്‍. പ്ര​കൃ​തി​ഭം​ഗി​കൊ​ണ്ടും നൂ​റ്റാ​ണ്ടു​ക​ള്‍ പ​ഴ​ക്ക​മു​ള്ള സ​മ്പ​ന്ന​മാ​യ ഒ​രു ഗോ​ത്ര​വ​ര്‍​ഗ രാ​ജ​വം​ശ​ത്തി​ന്‍റെ ച​രി​ത്രം​കൊ​ണ്ടും ശ്ര​ദ്ധേ​യ​മാ​ണ് ഇ​വി​ടം.ഇ​വി​ടെ പ്ര​ധാ​ന​മാ​യും വാ​ര്‍​ലി, കോ​ക്ന, ക​ത്ക​രി തു​ട​ങ്ങി​യ ഗോ​ത്ര​വി​ഭാ​ഗ​ങ്ങ​ളാ​ണ് അ​ധി​വ​സി​ച്ചി​രു​ന്ന​ത്. പി​ന്നീ​ട് മു​ഗ​ള്‍, മ​റാ​ത്ത, ബ്രി​ട്ടീ​ഷ് ഭ​ര​ണ​ങ്ങ​ള്‍ പ്ര​ദേ​ശ​ത്തെ സ്വാ​ധീ​നി​ച്ചെ​ങ്കി​ലും, അ​വ​യ്ക്കൊ​ന്നി​നും ജ​വ്ഹ​റി​ന്‍റെ സാം​സ്‌​കാ​രി​ക പൈ​തൃ​ക​ത്തി​ന് പോ​റ​ലേ​ല്‍​പ്പി​ക്കാ​നാ​യി​ല്ല. എ​ഡി 1306ല്‍ ​ജ​യ​ബ മു​ഖ്‌​നെ എ​ന്ന കോ​ലി വി​ഭാ​ഗം ഗോ​ത്ര​ത്ത​ല​വ​നാ​ണ് ജ​വ്ഹ​ര്‍ രാ​ജ​വം​ശം സ്ഥാ​പി​ച്ച​ത്. ഒ​രു പ്രാ​ദേ​ശി​ക കോ​ട്ട​യു​ടെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ത്തു​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം രാ​ജ്യ​ത്തി​ന് അ​ടി​ത്ത​റ​യി​ട്ട​ത്.പി​ന്നീ​ട് അ​ദ്ദേ​ഹ​ത്തി​ന്‍റെ മൂ​ത്ത മ​ക​ന്‍ ദു​ല്‍​ബ​റാ​വു രാ​ജ്യ​ത്തിന്‍റെ അ​തി​രു​ക​ള്‍ വി​ക​സി​പ്പി​ക്കു​ക​യും നാ​സി​ക്, ഥാ​നെ മേ​ഖ​ല​ക​ളി​ലാ​യി 22 കോ​ട്ട​ക​ള്‍ പണിയുകയും ചെ​യ്തു. എ​ഡി 1343 ജൂ​ണ്‍ അ​ഞ്ചി​ന് ഡ​ല്‍​ഹി സു​ല്‍​ത്താ​ന്‍ മു​ഹ​മ്മ​ദ് ബി​ന്‍ തു​ഗ്ല​ക്ക് അ​ദ്ദേ​ഹ​ത്തെ രാ​ജാ​വാ​യി ഔ​ദ്യോ​ഗി​ക​മാ​യി അം​ഗീ​ക​രി​ക്കു​ക​യും ‘നിം​ഷാ’ എ​ന്ന പ​ദ​വി ന​ല്‍​കു​ക​യും ചെ​യ്തു.ഈ ​ച​രി​ത്ര​ദി​വ​സ​ത്തി​ന്‍റെ ഓ​ര്‍​മ​യ്ക്കാ​യി…

Read More

യുവജനങ്ങളുടെ ഭ​ക്ഷ​ണ​രീ​തി ആ​രോ​ഗ്യ​പ്ര​ദ​മാ​ക്കാം

പ്ര​ഭാ​ത ഭ​ക്ഷ​ണം ഒ​രി​ക്ക​ലും ഒ​ഴി​വാ​ക്ക​രു​ത്, പ്രത്യേകിച്ചും യുവജനങ്ങൾ. ദി​വ​സ​വും 3 പ്ര​ധാ​ന ഭ​ക്ഷ​ണ​വും 1-2 ആ​രോ​ഗ്യ​ക​ര​മാ​യ ല​ഘു​ഭ​ക്ഷ​ണ​ങ്ങ​ളും ക​ഴി​ക്ക​ണം.‌ · പ്ലേ​റ്റി​ന്‍റെ പ​കു​തി പ​ച്ച​ക്ക​റി​ക​ള്‍, കാ​ല്‍​ഭാ​ഗം ധാ​ന്യ​ങ്ങ​ള്‍ (ചോ​റ്, ച​പ്പാ​ത്തി), കാ​ല്‍​ഭാ​ഗം പ്രോ​ട്ടീ​ന്‍ എ​ന്ന രീ​തി​യി​ല്‍ ക​ഴി​ക്കു​ക.· ദി​വ​സ​വും 100 ഗ്രാം ​പ​ഴ​ങ്ങ​ള്‍ ക​ഴി​ക്കാം.· ആ​വ​ശ്യ​ത്തി​ന് വെ​ള്ളം കു​ടി​ക്കു​ക (ഏ​ക​ദേ​ശം 2-3 ലി​റ്റ​ര്‍ വ്യ​ക്തി​ഗ​ത ആ​വ​ശ്യ​ത്തി​ന​നു​സ​രി​ച്ച്).· ദി​വ​സ​വും കു​റ​ഞ്ഞ​ത് 30-45 മി​നി​റ്റ് വ്യാ​യാ​മം ചെ​യ്യു​ക. പ്രോ​ട്ടീന്‍റെ പ്രാ​ധാ​ന്യം പ്രോ​ട്ടീ​ന്‍, പേശി​ക​ളു​ടെ വ​ള​ര്‍​ച്ച​യ്ക്കും ശ​രീ​ര​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്കും ആ​വ​ശ്യ​മാ​ണ്. · മു​ട്ട· മ​ത്സ്യം· കോ​ഴി​യി​റ​ച്ചി (കൊ​ഴു​പ്പ് കു​റ​ഞ്ഞ​ത്)· പാ​ല്‍, തൈ​ര് (കൊ​ഴു​പ്പ് മാ​റ്റി​യ​ത്)· പ​യ​ര്‍ വ​ര്‍​ഗ്ഗ​ങ്ങ​ള്‍· അ​ണ്ടി​പ്പ​രി​പ്പു​ക​ള്‍, സോ​യ ഉ​ല്‍​പ്പ​ന്ന​ങ്ങ​ള്‍ എ​ല്ലു​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​ന് ചെ​റു​പ്രാ​യ​ത്തി​ല്‍ എ​ല്ലു​ക​ളു​ടെ ബ​ലം വ​ര്‍ധി​പ്പി​ക്കു​ന്ന​ത് ഭാ​വി​യി​ല്‍ ഓ​സ്റ്റി​യോ​പോ​റോ​സി​സ് ത​ട​യാ​ന്‍ സ​ഹാ​യി​ക്കും.· പാ​ല്‍, തൈ​ര്· റാ​ഗി, എ​ള്ള്, ഇ​ല​ക്ക​റി​ക​ള്‍, മു​ള്ളോ​ടു കൂ​ടി​യ മ​ത്സ്യ​ങ്ങ​ള്‍. മ​സ്തി​ഷ്‌​കാ​രോ​ഗ്യ​ത്തി​ന് · വാ​ള്‍​ന​ട്‌​സ്,…

Read More

പോ​ലീ​സി​നെ കു​രു​ക്കി​യ​ത് ആ​യ​ങ്കി​യു​ടെ ലൊ​ക്കേ​ഷ​ൻ കി​ട്ടാ​ത്ത സിം

ക​ണ്ണൂ​ർ: സ്വ​ർ​ണ ക​ട​ത്ത് കേ​സു​ക​ളി​ൽ പ്ര​തി​യാ​യ അ​ർ​ജു​ൻ ആ​യ​ങ്കി (30) ക​ഴി​ഞ്ഞ ആ​റു മു​ത​ൽ ക​ണ്ണൂ​രി​ലു​ണ്ടാ​യി​ട്ടും ഇ​യാ​ളു​ടെ ലൊ​ക്കേ​ഷ​ൻ പോ​ലീ​സി​ന് വ്യ​ക്ത​മാ​യി തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​തി​രു ന്ന​ത് സിം ​ഇ​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​യാ​ളു​ടെ യു​എ​സ് നി​ർ​മി​ത ഫോ​ൺ കാ​ര​ണം. മു​ഖ​ത്ത് മാ​സ് ഇ​ടു​ന്ന​തു​പോ​ലെ പി​ന്തു​ട​രു​ന്ന​വ​ർ​ക്ക് ക​ട​ന്നു ചെ​ന്ന​ത്താ​ൻ ക​ഴി​യാ​ത്ത വി​ധ​ത്തി​ലാ​ണ് ഈ ​ഫോ​ണി​ന്‍റെ ക്ര​മീ​ക​ര​ണം. അ​തു​കൊ​ണ്ടാ​ണ് പോ​ലീ​സ് തൊ​ട്ട​ടു​ത്തു​നി​ന്ന് നി​രീ​ക്ഷി​ക്കു​ന്പോ​ൾ പോ​ലൂം ഇ​യാ​ൾ​ക്ക് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പോ​ലീ​സി​ന്‍റെ ക​ണ്ണു​വെ​ട്ടി​ച്ചും സ​ന്ദേ​ശം അ​യ​യ്ക്കാ​ൻ ക​ഴി​യു​ന്ന​ത്. ത​ല​ശേ​രി, ത​ളി​പ്പ​റ​ന്പ്, പ​യ്യ​ന്നൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ ആ​റു​മ​ത​ൽ ഇ​യാ​ൾ സു​ഹൃ​ത്താ​യ ജി​ജേ​ഷി​ന്‍റേ​യും മ​റ്റും വ​ണ്ടി​യി​ൽ ക​റ​ങ്ങി​യി​ട്ടും യ​ഥാ​സ​മ​യം പോ​ലീ​സി​ന് ഇ​യാ​ളു​ടെ സാ​ന്നി​ധ്യം വ്യ​ക്ത​മാ​ക്കാ​നാ​യി​ല്ല. ഒ​ടു​വി​ൽ ഇ​യാ​ൾ യാ​ത്ര ചെ​യ്ത ഓ​ട്ടോ ഡ്രൈ​വ​ർ പോ​ലീ​സി​ന് ന​ൽ​കി​യ വി​വ​ര​മാ​ണ് പി​ടി​കൂ​ടു​ന്ന​തി​ൽ നി​ർ​ണാ​യ​ക​മാ​യ​ത്. പോ​ലീ​സി​നെ വെ​ല്ലു​വി​ളി​ച്ച്, ക​ണ്ണൂ​ർ ത​ളി​പ്പ​റ​മ്പി​ലെ ഒ​രു അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലാ​ണ് അ​ർ​ജു​ൻ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന​ത്. പോ​ലീ​സ് ഒ​ളി​ത്താ​വ​ളം…

Read More

ക​ർ​ക്ക​ടക ​വാ​വി​ൽ പ​ന്നി​യി​റ​ച്ചി ച​ല​ഞ്ചു​മാ​യി ക​ര​വൂ​ർ എ​കെ​ജി വാ​യ​ന​ശാ​ല

ഇ​രി​ട്ടി: സാം​സ്ക്കാ​രി​ക നാ​യ​ക​നും അ​ന്ത​വി​ശ്വാ​സ​ത്തി​നും അ​നാ​ചാ​ര​ത്തി​നു​മെ​തി​രേ പോ​രാ​ടി​യ എ​കെ​ജി​യു​ടെ പേ​രി​ലു​ള്ള സാം​സ്‌​കാ​രി​ക സം​ഘ​ട​ന ക​ർ​ക്കി​ട​ക വാ​വി​ന് പ​ന്നി​യി​റ​ച്ചി ച​ല​ഞ്ചു​മാ​യി രം​ഗ​ത്ത്. പ​ടി​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ക​ര​വൂ​ർ എ​കെ​ജി വാ​യ​ന​ശാ​ല​യാ​ണ് പ​ന്നി​യി​റ​ച്ചി ചാ​ല​ഞ്ച് ഏ​ർ​പ്പെ​ടു​ത്തി ഓ​ർ​ഡ​ർ ശേ​ഖ​രി​ച്ച് തു​ട​ങ്ങി​യ​ത്. കി​ലോ​യ്ക്ക് 370 രൂ​പ​യ്ക്കാ​ണ് ഓ​ഡ​ർ സ്വീ​ക​രി​ക്കു​ന്ന​ത്. സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഫോ​ൺ ന​മ്പ​ർ ഉ​ൾ​പ്പെ​ടെ പ​ര​സ്യ​പ്പെ​ടു​ത്തി​യാ​ണ് ഓ​ഡ​ർ സ്വീ​ക​രി​ക്കു​ന്ന​ത്. വാ​യ​ന​ശാ​ല ന​ട​ത്തു​ന്ന പ​ന്നി​യി​റ​ച്ചി ച​ല​ഞ്ചി​ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി വി​മ​ർ​ശ​ങ്ങ​ൾ ഉ​യ​രു​ന്നു​ണ്ട്. മു​ന്പും സി​പി​എം ചാ​വ​ശേ​രി ലോ​ക്ക​ലി​നു കീ​ഴി​ലെ സാം​സ്‌​കാ​രി​ക കേ​ന്ദ്ര​ത്തി​ൽ നാ​ല​മ്പ​ല യാ​ത്ര ന​ട​ത്തു​ന്ന​തി​നു​ള്ള നീ​ക്കം വി​വാ​ദ​മാ​യി​രു​ന്നു. എ​ന്നാ​ൽ തെ​റ്റ് തി​രു​ത്തി ശ്ര​മം ഉ​പേ​ക്ഷി​ച്ച​തോ​ടെ വി​വാ​ദം കെ​ട്ട​ട​ങ്ങി. ക​ര​വൂ​ർ എ​കെ​ജി വാ​യ​ന​ശാ​ല ന​വീ​ന ഉ​ദ്യ​മം നി​ല​വി​ൽ പ​ന്നി​യി​റ​ച്ചി​യി​ൽ മാ​ത്രം ഒ​തു​ക്കി​യി​ട്ടു​ണ്ട്. ആ​വ​ശ്യ​ക്കാ​രി​ൽ നി​ന്നും പ​ണ​വും സ്വീ​ക​രി​ച്ചു തു​ട​ങ്ങി എ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. എ​കെ​ജി​യു​ടെ പേ​രി​ലു​ള്ള വി​വാ​ദ പ​ന്നി​യി​റ​ച്ചി ച​ല​ഞ്ച് അ​വ​സാ​ന…

Read More

അ​ർ​ജു​ൻ ആ​യ​ങ്കി​ക്കെ​തി​രേ കാ​പ്പ ന​ട​പ​ടി തു​ട​ങ്ങി; ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങാ​ൻ അ​പേ​ക്ഷ ന​ൽ​കും

ക​ണ്ണൂ​ർ: കേ​ര​ള​ത്തി​ൽ ഇ​തി​ന​കം 23 കേ​സു​ക​ളി​ൽ പ്ര​തി​യാ​യ അ​ർ​ജു​ൻ ആ​യ​ങ്കി​ക്കെ​തി​രേ കാ​പ്പ ചു​മ​ത്താ​നു​ള്ള നീ​ക്ക​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കി കേ​ര​ളാ പോ​ലീ​സ്. ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് നി​ല​വി​ൽ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​ത് ശ​ക്ത​മാ​യ കേ​സ് അ​ല്ലാ​ത്ത​തി​നാ​ൽ ഇ​യാ​ൾ പെ​ട്ടെ​ന്ന് ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങു​ന്ന​തി​ന് ത​ട​യി​ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ആ​യ​ങ്കി​ക്കെ​തി​രേ കാ​പ്പ ചു​മ​ത്താ​ൻ ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യ​ത്. അ​തി​നി​ടെ ആ​യ​ങ്കി​യെ ക​സ്റ്റ​ഡി​യി​ൽ ല​ഭി​ക്കു​ന്ന​തി​നാ​യി ഇ​ന്ന് ക​ണ്ണൂ​ർ പോ​ലീ​സ് അ​പേ​ക്ഷ ന​ല്കും. ക​ണ്ണൂ​ർ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ലാ​ണ് അ​പേ​ക്ഷ ന​ല്കു​ക.23 കേ​സു​ക​ളി​ൽ പ്ര​തി​യാ​യ അ​ർ​ജു​ൻ ആ​യ​ങ്കി​യെ ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ർ​ജു​ൻ കൊ​ടും ക്രി​മി​ന​ലെ​ന്നാ​ണ് പോ​ലീ​സ് റി​പ്പോ​ർ​ട്ട് . അ​ർ​ജു​നെ​തി​രെ ര​ണ്ട് വ​ധ ശ്ര​മ​ക്കേ​സു​ക​ളും, ആ​യു​ധം ഉ​പ​യോ​ഗി​ച്ച് മാ​ര​ക​മാ​യി പ​രി​ക്കേ​ൽ​പ്പി​ക്ക​ൽ കേ​സും , ത​ട്ടി കൊ​ണ്ട് പോ​ക​ൽ കേ​സും, അ​ട​ക്കം ഗു​രു​ത​ര വ​കു​പ്പു​ക​ൾ ചേ​ർ​ത്തു​ള്ള കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. 2014 മു​ത​ൽ അ​ർ​ജു​ൻ…

Read More

യുവജനങ്ങളുടെ തെറ്റായ ഭക്ഷണശീലങ്ങളും ആരോഗ്യപ്രശ്നങ്ങളും

പു​തി​യ കാ​ല​ഘ​ട്ട​ത്തി​ല്‍ ന​മ്മു​ടെ യു​വ​ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​വും ഭ​ക്ഷ​ണ​ക്ര​മ​വും ആ​ശ​ങ്കാ​ജ​ന​കമാ​ണ്. ഇ​ന്ന​ത്തെ യു​വ​ജ​ന​ങ്ങ​ള്‍ പ​ഠ​നം, ജോ​ലി, അ​മി​ത​മാ​യ സോ​ഷ്യ​ല്‍ മീ​ഡി​യ ഉ​പ​യോ​ഗം, തി​ര​ക്കേ​റി​യ ജീ​വി​ത​ശൈ​ലി എ​ന്നി​വ കാ​ര​ണം ഭ​ക്ഷ​ണ​ത്തി​ന് വേ​ണ്ട​ത്ര പ്രാ​ധാ​ന്യം ന​ല്‍​കാ​റി​ല്ല. എ​ന്നാ​ല്‍ ആ​രോ​ഗ്യ​മു​ള്ള ശ​രീ​ര​ത്തി​നും ന​ല്ല മാ​ന​സി​കാ​രോ​ഗ്യ​ത്തി​നും ശ​രി​യാ​യ പോ​ഷ​കാ​ഹാ​രം അ​നി​വാ​ര്യ​മാ​ണ്.ശാ​രീ​രി​ക ആ​രോ​ഗ്യം നി​യ​ന്ത്രി​ക്കു​ന്ന പ്ര​ധാ​ന​പ്പെ​ട്ട ഘ​ട​ക​ങ്ങ​ളാ​ണ് പാ​ര​മ്പ​ര്യം, ഭ​ക്ഷ​ണ​ക്ര​മം, വ്യാ​യാ​മം, മാ​ന​സി​കാ​രോ​ഗ്യം എ​ന്നി​വ. മ​ദ്യം, മ​യ​ക്കു​മ​രു​ന്ന്, പു​ക​വ​ലി, കൂ​ട്ടു​കെ​ട്ടു​ക​ള്‍, ഉ​യ​ര്‍​ന്ന പി​രി​മു​റു​ക്കം, കോ​പം എ​ന്നി​വ​യെ​ല്ലാം ശാ​രീ​രി​ക ആ​രോ​ഗ്യ​ത്തെ ത​ള​ര്‍​ത്തു​ന്ന ഘ​ട​ക​ങ്ങ​ളാ​ണ്.ചൊ​ട്ട​യി​ലെ ശീ​ലം ചു​ട​ല വ​രെ എ​ന്ന​ത് ഭ​ക്ഷ​ണ​ശീ​ല​ത്തെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഏ​റ്റ​വും ശ​രി​യാ​ണ്. 1-3 വ​യ​സു വ​രെ​യു​ള്ള പ്രാ​യ​ത്തി​നി​ട​യി​ലാ​ണ് ഭ​ക്ഷ​ണ ശീ​ല​ങ്ങ​ള്‍ വി​ക​സി​ക്കു​ന്ന​ത്. ഈ ​പ്രാ​യ​ത്തി​ലാ​ണ് ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​ശീ​ലം കു​ട്ടി​ക​ളെ പ​ഠി​പ്പി​ക്കേ​ണ്ട​ത്. യു​വ​ജ​ന​ങ്ങ​ളി​ല്‍ കാ​ണു​ന്ന സാ​ധാ​ര​ണ ഭ​ക്ഷ​ണ ശീ​ല​ങ്ങ​ള്‍ · പ്ര​ഭാ​ത​ഭ​ക്ഷ​ണം ഒ​ഴി​വാ​ക്കു​ക – പ്ര​ഭാ​ത​ഭ​ക്ഷ​ണ​മാ​ണ് ഒ​രു ദി​വ​സ​ത്തേ​ക്കു​ള്ള ഊ​ര്‍​ജ്ജ​ത്തി​ന് അ​ടി​ത്ത​റ ആ​കു​ന്ന​ത്.· ഫാ​സ്റ്റ് ഫു​ഡ്,…

Read More

ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര: സ​ർ​ഫ​റാ​സ് ഖാ​ന് വീ​ണ്ടും അ​വ​സ​രം; സാ​യ് സു​ദ​ർ​ശ​ൻ പു​റ​ത്ത്

മും​ബൈ: ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര​യ്ക്കു​ള്ള ഇ​ന്ത്യ​ൻ ടീ​മി​ൽ മും​ബൈ താ​രം സ​ർ​ഫ​റാ​സ് ഖാ​നെ ഉ​ൾ​പ്പെ​ടു​ത്തി. പ​രി​ക്കി​നെ തു​ട​ർ​ന്ന് സാ​യ് സു​ദ​ർ​ശ​നെ ടീ​മി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യ​തോ​ടെ​യാ​ണ് സ​ർ​ഫ​റാ​സി​ന് വീ​ണ്ടും ഇ​ന്ത്യ​ൻ ടീ​മി​ൽ അ​വ​സ​രം ല​ഭി​ച്ച​ത്. സാ​യ് സു​ദ​ർ​ശ​ന്‍റെ പ​രി​ക്ക് ഭേ​ദ​മാ​കു​ന്ന​തി​ൽ പു​രോ​ഗ​തി​യു​ണ്ടെ​ങ്കി​ലും ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര​യി​ൽ ക​ളി​ക്കാ​നാ​കി​ല്ലെ​ന്ന് ബി​സി​സി​ഐ അ​റി​യി​ച്ചു. ഓ​ഗ​സ്റ്റ് 15ന് ​ആ​രം​ഭി​ക്കു​ന്ന ആ​ദ്യ ടെ​സ്റ്റി​ന് മു​ന്നോ​ടി​യാ​യാ​ണ് ടീ​മി​ൽ മാ​റ്റം വ​രു​ത്തി​യ​ത്. ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലാ​ണ് സ​ർ​ഫ​റാ​സ് ഖാ​ൻ അ​വ​സാ​ന​മാ​യി ഇ​ന്ത്യ​യ്ക്കാ​യി ക​ളി​ച്ച​ത്. പ​ര​മ്പ​ര​യി​ൽ ആ​റ് ഇ​ന്നി​ങ്സു​ക​ളി​ൽ നി​ന്ന് 171 റ​ൺ​സാ​ണ് താ​രം നേ​ടി​യ​ത്. ടീം ​പ്ര​ഖ്യാ​പി​ച്ച​തി​ന് ശേ​ഷം ഇ​ന്ത്യ​ൻ സം​ഘ​ത്തി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ടു​ന്ന ര​ണ്ടാ​മ​ത്തെ താ​ര​മാ​ണ് സാ​യ് സു​ദ​ർ​ശ​ൻ. നേ​ര​ത്തെ പേ​സ് ബൗ​ള​ർ ജ​സ്പ്രീ​ത് ബും​റ​യെ​യും ടീ​മി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യി​രു​ന്നു. ബും​റ​യ്ക്കും സു​ദ​ർ​ശ​നും ശാ​രീ​രി​ക​ക്ഷ​മ​ത തെ​ളി​യി​ക്ക​ണ​മെ​ന്ന നി​ബ​ന്ധ​ന​യാ​ണ് സെ​ല​ക്ട​ർ​മാ​ർ മു​ന്നോ​ട്ടു​വെ​ച്ചി​രു​ന്ന​ത്.

Read More

നാ​ട്ടു​കാ​രു​ടെ ര​ഹ​സ്യം വി​റ്റ് ജീ​വി​ക്കു​ന്ന സ്ത്രീ! ​ഗോ​സി​പ്പ് പ​റ​ഞ്ഞ് സ​ന്പാ​ദി​ക്കു​ന്ന​ത് ല​ക്ഷ​ങ്ങ​ൾ, അ​യ​ൽ​ക്കാ​രു​ടെ സ്വ​കാ​ര്യ​ത വി​റ്റ് ജീ​വി​ക്കു​ന്ന 67കാ​രി​യു​ടെ വി​ചി​ത്ര ബി​സി​ന​സ് ഐ​ഡി​യ വൈ​റ​ൽ!

കൊ​ളം​ബി​യ​യി​ലെ ആ​ർ​മേ​നി​യ സ്വ​ദേ​ശി​യാ​യ 67കാ​രി മി​റി​യം അ​യ​ൽ​പ​ക്ക​ങ്ങ​ളി​ലെ ഗോ​സി​പ്പു​ക​ൾ വി​റ്റ് വ​രു​മാ​ന​മു​ണ്ടാ​ക്കി വ്യ​ത്യ​സ്ത​മാ​യി ലോ​ക​ശ്ര​ദ്ധ നേ​ടു​ന്നു. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ വ്യ​ക്തി​ജീ​വി​ത​ത്തി​ലെ ര​ഹ​സ്യ​ങ്ങ​ൾ, പ്ര​ണ​യ​ങ്ങ​ൾ, ത​ർ​ക്ക​ങ്ങ​ൾ എ​ന്നി​വ കൃ​ത്യ​മാ​യി നി​രീ​ക്ഷി​ച്ച് ആ​വ​ശ്യ​ക്കാ​ർ​ക്ക് പ​ണം വാ​ങ്ങി പ​ങ്കു​വെ​ക്കു​ന്ന​താ​ണ് ഇ​വ​രു​ടെ രീ​തി. ഈ ​വി​ചി​ത്ര ബി​സി​ന​സി​ന് കൃ​ത്യ​മാ​യ റേ​റ്റ് കാ​ർ​ഡും മി​റി​യ​ത്തി​നു​ണ്ട്. സാ​ധാ​ര​ണ ഗോ​സി​പ്പു​ക​ൾ​ക്ക് 2,000 മു​ത​ൽ 3,000 കൊ​ളം​ബി​യ​ൻ പെ​സോ വ​രെ​യും (ഏ​ക​ദേ​ശം 40 മു​ത​ൽ 60 ഇ​ന്ത്യ​ൻ രൂ​പ), ര​ഹ​സ്യ​സ്വ​ഭാ​വ​മു​ള്ള വി​വ​ര​ങ്ങ​ൾ​ക്ക് ഉ​യ​ർ​ന്ന തു​ക​യു​മാ​ണ് ഇ​വ​ർ ഈ​ടാ​ക്കു​ന്ന​ത്. ആ​ളു​ക​ളു​ടെ ഫോ​ട്ടോ​ക​ളും അ​വ​രു​ടെ ജീ​വി​ത​ത്തി​ലെ വി​വ​ര​ങ്ങ​ളും കു​റി​ച്ചു​വെ​ക്കു​ന്ന ഒ​രു പ്ര​ത്യേ​ക ബോ​ർ​ഡും ഇ​വ​രു​ടെ വീ​ട്ടി​ലു​ണ്ട്. സ്വ​കാ​ര്യ​ത​യി​ലേ​ക്കു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണെ​ന്ന് പ​റ​ഞ്ഞ് ചി​ല നാ​ട്ടു​കാ​ർ എ​തി​ർ​പ്പു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും, ക​ഥ​ക​ൾ അ​റി​യാ​നു​ള്ള ആ​കാം​ക്ഷ കാ​ര​ണം ആ​ളു​ക​ൾ വീ​ണ്ടും ത​ന്നി​ലേ​ക്ക് ത​ന്നെ എ​ത്തു​ന്നു എ​ന്ന് മി​റി​യം പ​റ​യു​ന്നു. ദി​നം​പ്ര​തി​യു​ള്ള വീ​ട്ടു​ചെ​ല​വു​ക​ൾ​ക്ക് ഈ ​വ​രു​മാ​നം ധാ​രാ​ള​മാ​ണെ​ന്നും ഇ​വ​ർ കൂ​ട്ടി​ച്ചേ​ർ​ക്കു​ന്നു.

Read More

നാ​ൽ​പ​തു​കാ​ര​നെ പ്ര​ണ​യി​ക്കു​ന്ന ഇ​രു​പ​തു​കാ​രി: സൂ​ര്യ-​മ​മി​ത ചി​ത്രം വി​ശ്വ​നാ​ഥ് ആ​ൻ​ഡ് സ​ൺ​സ്

സൂ​ര്യ​യും മ​മി​ത ബൈ​ജു​വും ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​ന്ന വി​ശ്വ​നാ​ഥ് ആ​ൻ​ഡ് സ​ൺ​സി​ന്‍റെ ട്രെ​യി​ല​ര്‍ റി​ലീ​സാ​യി. കു​ടും​ബ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഫീ​ല്‍ ഗു​ഡ് ക​ഥ പ​റ​യു​ന്ന ചി​ത്ര​ത്തി​ല്‍ 40 കാ​ര​നാ​യ രാ​ജ്യാ​ന്ത​ര ഷൂ​ട്ട​ർ സ​ഞ്ജ​യ് വി​ശ്വ​നാ​ഥി​നെ പ്ര​ണ​യി​ക്കു​ന്ന മാ​ഡി എ​ന്ന 20 കാ​രി​യാ​യി​ട്ടാ​ണ് മ​മി​ത ബൈ​ജു എ​ത്തു​ന്ന​ത്. ല​ക്കി ഭാ​സ്ക​റി​ന് ശേ​ഷം വെ​ങ്കി അ​റ്റ്‌​ലൂ​രി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന് മേ​ല്‍ സൂ​ര്യ ആ​രാ​ധ​ക​ര്‍​ക്കും പ്ര​തീ​ക്ഷ ഏ​റെ​യാ​ണ്. ര​വീ​ണ ട​ണ്ട​ന്‍, രാ​ധി​ക ശ​ര​ത്കു​മാ​ര്‍ എ​ന്നി​വ​രും ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തു​ന്നു​ണ്ട്. സി​താ​ര എ​ന്‍റ​ർ​ടെ​യി​ൻ​മെ​ന്‍റ്സ് നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന് ജി.​വി. പ്ര​കാ​ശ് കു​മാ​ർ സം​ഗീ​ത സം​വി​ധാ​ന​വും നി​മി​ഷ് ര​വി ഛായാ​ഗ്ര​ഹ​ണ​വും നി​ർ​വ​ഹി​ക്കു​ന്നു.

Read More