അ​ഭി​മ​ന്യു വ​ധ​ക്കേ​സ്: 16 പ്ര​തി​ക​ളും ഹാ​ജ​രാ​ക​ണം; ഓ​ണ്‍​ലൈനായി ഹാ​ജ​രാ​കാ​മെ​ന്ന പ്ര​തി​ക​ളു​ടെ വാ​ദം കോ​ട​തി ത​ള്ളി​

കൊ​ച്ചി: അ​ഭി​മ​ന്യു വ​ധ​ക്കേ​സ് എ​റ​ണാ​കു​ളം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും. കേ​സി​ലെ ആ​ദ്യ 16 പ്ര​തി​ക​ള്‍​ക്കും ഹാ​ജ​രാ​കാ​ന്‍ കോ​ട​തി ക​ര്‍​ശ​ന നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ഓ​ണ്‍​ലൈ​ന്‍ ആ​യി ഹാ​ജ​രാ​കാ​മെ​ന്ന പ്ര​തി​ക​ളു​ടെ വാ​ദം കോ​ട​തി ത​ള്ളി​യി​രു​ന്നു.
ഓ​ഗ​സ്റ്റ് 10ന് ​കേ​സ് പ​രി​ഗ​ണി​ക്കു​മ്പോ​ള്‍ 16 പ്ര​തി​ക​ളും നേ​രി​ട്ടു ഹാ​ജ​രാ​ക​ണ​മെ​ന്ന് എ​റ​ണാ​കു​ളം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി ഓ​ഗ​സ്റ്റ് 6ന് ​കേ​സ് പ​രി​ഗ​ണി​ച്ച​പ്പോ​ള്‍ ക​ര്‍​ശ​ന നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ പ്ര​തി​ക​ളാ​രും ഹാ​ജ​രാ​യി​രു​ന്നി​ല്ല.

മാ​ധ്യ​മ​ങ്ങ​ള്‍ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തു​ന്ന​തി​നാ​ല്‍ നേ​രി​ട്ട് ഹാ​ജ​രാ​കാ​ന്‍ ആ​വി​ല്ലെ​ന്നും അ​ഭി​ഭാ​ഷ​ക​ര്‍ മു​ഖേ​നെ വി​ചാ​ര​ണ അ​നു​വ​ദി​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു പ്ര​തി​ക​ള്‍ കോ​ട​തി​യെ അ​റി​യി​ച്ച​ത്.16 പ്ര​തി​ക​ള്‍​ക്കെ​തി​രെ ഐ​പി​സി 323 വ​കു​പ്പ് കൂ​ടി ചു​മ​ത്തി​യി​ട്ടു​ണ്ട്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കു​റ്റ​പ​ത്രം വാ​യി​ച്ചു കേ​ള്‍​പ്പി​ക്കാ​നാ​യാ​ണ് പ്ര​തി​ക​ളോ​ട് ഹാ​ജ​രാ​കാ​ന്‍ കോ​ട​തി നി​ര്‍​ദേ​ശി​ച്ച​ത്. കേ​സി​ല്‍ നാ​ല് മാ​സ​ത്തി​ന​കം വി​ചാ​ര​ണ പൂ​ര്‍​ത്തി​യാ​ക്കി വി​ധി പ​റ​യ​ണ​മെ​ന്ന് ജൂ​ലൈ 14ന് ​ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശി​ച്ചി​രു​ന്നു.

വി​ചാ​ര​ണ വൈ​കു​ന്ന​തി​നെ​തി​രെ അ​ഭി​മ​ന്യു​വി​ന്‍റെ അ​മ്മ ഭൂ​പ​തി ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​യി​രു​ന്നു ഹൈ​ക്കോ​ട​തി​യു​ടെ നി​ര്‍​ദേ​ശം. 2018 ജൂ​ലൈ ര​ണ്ടി​നാ​ണ് മ​ഹാ​രാ​ജാ​സ് കോ​ളേ​ജി​ലെ ര​ണ്ടാം വ​ര്‍​ഷ ബി​രു​ദ വി​ദ്യാ​ര്‍​ഥി​യും എ​സ്എ​ഫ്ഐ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന അ​ഭി​മ​ന്യു​വി​നെ പോ​പ്പു​ല​ര്‍ ഫ്ര​ണ്ട്, ക്യാ​മ്പ​സ് ഫ്ര​ണ്ട് പ്ര​വ​ര്‍​ത്ത​ക​ര്‍ ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ​ത്.

Related posts

Leave a Comment