ഗംഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ അഡ്വ. ബാലാജി രവീന്ദ്രൻ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ച് ജഹാംഗീർ ഉമ്മർ സംവിധാനം ചെയ്ത “ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി.
പ്രണയവും പകയും പ്രതികാരവും പ്രമേയമാക്കിയ ചിത്രത്തിൽ സുധീർ കരമന, ലെന, നിസ്താർ അഹമ്മദ് സേട്ട്, അരുൺ, ആർദ്ര ഗോപകുമാർ, എം.ആർ. ഗോപകുമാർ, ദിനേശ് പണിക്കർ, പ്രേംകുമാർ, വി.കെ. ബൈജു, സിന്ധുവർമ, ജോബി, അരിസ്റ്റോ സുരേഷ്, വിതുര തങ്കച്ചൻ, പഞ്ചാപകേശൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളാകുന്നു.
ഗംഗ പ്രൊഡക്ഷൻസ് നിർമിച്ച ചിത്രത്തിന്റെ ഛായാഗ്രാഹകൻ കനകരാജാണ്. എക്സി. പ്രൊഡ്യൂസർ-ഷാഫി റഷീദ്, എഡിറ്റിംഗ്-അനൂപ്, ഗാനരചന-ശ്രീകുമാരൻ തമ്പി, പൂവത്തൂർ ചിത്രസേനൻ, വിജു ശങ്കർ, ബിജു പുരുഷോത്തമൻ, സംഗീതം-ഡി. ശിവപ്രസാദ്, എ.കെ. താരിഖ്, ആലാപനം-വിനീത് ശ്രീനിവാസൻ, മധു ബാലകൃഷ്ണൻ, വിധു പ്രതാപ്, നജീം അർഷാദ്, സിതാര കൃഷ്ണകുമാർ.
പ്രൊഡക്ഷൻ കൺട്രോളർ-അജയഘോഷ് പരവൂർ, കോറിയോഗ്രാഫി-സജ്ന നജാം, കല-അജി പായ്ച്ചിറ, കോസ്റ്റ്യും-തമ്പി ആര്യനാട്, ചമയം-ഉദയൻ നേമം, വിതരണം-ഗംഗ പ്രൊഡക്ഷൻസ് ത്രു ആതിര എന്റർടെയ്നേഴ്സ്.
പിആർഓ-അജയ് തുണ്ടത്തിൽ.
