എ​ന്തു​കൊ​ണ്ടാ​ണ് വീ​ട്ടി​ലി​രു​ന്ന് ജോ​ലി ചെ​യ്യു​ന്ന​ത് ഒ​രു സാ​ധാ​ര​ണ രീ​തി​യാ​കാ​ത്ത​ത്? മും​ബൈ​യി​ലെ ഒ​രു ടെ​ക്കീ ദീ​ർ​ഘ​ദൂ​ര ഓ​ഫീ​സ് യാ​ത്ര​ക​ളെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ക്കു​ന്ന പോ​സ്റ്റ്; സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വി​വാ​ദ​ങ്ങ​ൾ​ക്ക് വ​ഴി​വ​ച്ചു

മും​ബൈ​യി​ലെ ടെ​ക് ജീ​വ​ന​ക്കാ​രി വ​ർ​ക്ക് ഫ്രം ​ഹോം സം​സ്കാ​ര​ത്തെ​ക്കു​റി​ച്ചും എ​ന്തു​കൊ​ണ്ടാ​ണ് വീ​ട്ടി​ലി​രു​ന്ന് ജോ​ലി ചെ​യ്യു​ന്ന​ത് ഒ​രു സാ​ധാ​ര​ണ രീ​തി​യാ​കാ​ത്ത​ത്? എന്ന ചോദ്യത്തോടൊപ്പം തന്‍റെ അനുഭവങ്ങളും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ് ചെ​യ്ത​ത് വ​ലി​യ വി​വാ​ദ​ങ്ങ​ൾ​ക്കാ​ണ് വ​ഴി​വ​ച്ചി​രി​ക്കു​ന്ന​ത്. ചെ​റി​യ അ​പ​ക‌​ട​ത്തെ​തു​ട​ർ​ന്ന് വീ​ട്ടി​ലി​രു​ന്ന് ജോ​ലി ചെ​യ്ത അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ചാ​ണ് യു​വ​തി പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

ചെ​റി​യ ഫ്രാ​ക്ച്ച​റി​നെ​തു​ട​ർ​ന്ന് 20 ദി​വ​സം വീ​ട്ടി​ലി​രു​ന്ന് ജോ​ലി ചെ​യ്യാ​നു​ള്ള അ​നു​വാ​ദം ല​ഭി​ച്ച​തി​നെ​തു​ട​ർ​ന്ന് ധ​ര​ണി എ​ന്ന യു​വ​തി​യാ​ണ് ടെ​ക് മേ​ഖ​ല​യി​ൽ ജോ​ലി​ക​ളൊ​ന്നും അ​ത്ര ജ​ന​പ്രീ​യ​മാ​കാ​ത്ത​തെ​ന്നും ചോ​ദി​ച്ചു​കൊ​ണ്ടു​ള്ള സ​മൂ​ഹ മാ​ധ്യ​ങ്ങ​ളി​ൽ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

ധ​ര​ണി പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ൽ വീ​ട്ടി​ലി​രു​ന്ന ജോ​ലി ചെ​യ്യു​ന്ന​ത് സു​ഖ​മാ​ണെ​ന്നും യാ​തൊ​രു വി​ധ ബു​ദ്ധി​മു​ട്ടു​ക​ളും അ​നു​ഭ​വ​പ്പെ​ട്ടി​ല്ലെ​ന്നും വ​ള​രെ കാ​ര്യ​ക്ഷ​മ​മാ​യി ത​ന്നെ ജോ​ലി ചെ​യ്യാ​ൻ സാ​ധി​ക്കു​ന്നു​ണ്ടെ​ന്നും പ​റ​യു​ന്നു. ത​ന്‍റെ ജോ​ലി ജീ​വി​ത​ത്തെ കൃ​ത്യ​മാ​യി ബാ​ല​ൻ​സ് ചെ​യ്യാ​നും ഊ​ർ​ജ​സ്വ​ല​മാ​യി​രി​ക്കാ​നും സാ​ധി​ക്കു​ന്നു​ണ്ടെ​ന്നും ധ​ര​ണി വ്യ​ക്ത​മാ​ക്കു​ന്നു. അ​തി​വേ​ഗം​ത​ന്നെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ധ​ര​ണി​യു​ടെ വാ​ക്കു​ക​ൾ ഇ​ടം പി​ടി​ച്ചു.

മും​ബൈ, ഡ​ൽ​ഹി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ ഓ​ഫീ​സ് യാ​ത്ര​ക​ൾ പോ​ലും മ​ടു​പ്പു​ള​വാ​ക്കു​ന്നു​തു​മാ​ണെ​ന്ന് പ​ല​രും അ​ഭി​പ്രാ​യ​പ്പെ​ട്ടു. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ സ​മി​ശ്ര പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് ഈ ​വീ​ഡി​യോ​യ്ക്ക് താ​ഴെ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ഈ ​വീ​ഡി​യോ​യെ അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചും പ​ല​രും രം​ഗ​ത്തു​വ​ന്നു. മെ​ട്രോ​പോ​ളി​റ്റ​ൻ ന​ഗ​ര​ങ്ങ​ളി​ൽ വ​ർ​ക്ക് ഫ്രം ​ഹോം ക​ൾ​ച്ച​റി​നെ പ്രോ​ത്സാ​ഹി​പ്പി​ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന് പ​ല​രും ക​മ​ന്‍റു​ക​ൾ രേ​ഖ​പ്പെ​ടു​ത്തി.

 

Related posts

Leave a Comment