മുംബൈയിലെ ടെക് ജീവനക്കാരി വർക്ക് ഫ്രം ഹോം സംസ്കാരത്തെക്കുറിച്ചും എന്തുകൊണ്ടാണ് വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് ഒരു സാധാരണ രീതിയാകാത്തത്? എന്ന ചോദ്യത്തോടൊപ്പം തന്റെ അനുഭവങ്ങളും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത് വലിയ വിവാദങ്ങൾക്കാണ് വഴിവച്ചിരിക്കുന്നത്. ചെറിയ അപകടത്തെതുടർന്ന് വീട്ടിലിരുന്ന് ജോലി ചെയ്ത അനുഭവങ്ങൾ പങ്കുവച്ചാണ് യുവതി പോസ്റ്റ് ചെയ്തിരിക്കുന്നത്.
ചെറിയ ഫ്രാക്ച്ചറിനെതുടർന്ന് 20 ദിവസം വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അനുവാദം ലഭിച്ചതിനെതുടർന്ന് ധരണി എന്ന യുവതിയാണ് ടെക് മേഖലയിൽ ജോലികളൊന്നും അത്ര ജനപ്രീയമാകാത്തതെന്നും ചോദിച്ചുകൊണ്ടുള്ള സമൂഹ മാധ്യങ്ങളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ധരണി പങ്കുവച്ച വീഡിയോയിൽ വീട്ടിലിരുന്ന ജോലി ചെയ്യുന്നത് സുഖമാണെന്നും യാതൊരു വിധ ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടില്ലെന്നും വളരെ കാര്യക്ഷമമായി തന്നെ ജോലി ചെയ്യാൻ സാധിക്കുന്നുണ്ടെന്നും പറയുന്നു. തന്റെ ജോലി ജീവിതത്തെ കൃത്യമായി ബാലൻസ് ചെയ്യാനും ഊർജസ്വലമായിരിക്കാനും സാധിക്കുന്നുണ്ടെന്നും ധരണി വ്യക്തമാക്കുന്നു. അതിവേഗംതന്നെ സമൂഹ മാധ്യമങ്ങളിൽ ധരണിയുടെ വാക്കുകൾ ഇടം പിടിച്ചു.
മുംബൈ, ഡൽഹി തുടങ്ങിയ സ്ഥലങ്ങളിൽ ഓഫീസ് യാത്രകൾ പോലും മടുപ്പുളവാക്കുന്നുതുമാണെന്ന് പലരും അഭിപ്രായപ്പെട്ടു. സമൂഹ മാധ്യമങ്ങളിൽ സമിശ്ര പ്രതികരണങ്ങളാണ് ഈ വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ടത്. ഈ വീഡിയോയെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും രംഗത്തുവന്നു. മെട്രോപോളിറ്റൻ നഗരങ്ങളിൽ വർക്ക് ഫ്രം ഹോം കൾച്ചറിനെ പ്രോത്സാഹിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് പലരും കമന്റുകൾ രേഖപ്പെടുത്തി.
