എ​നി​ക്കി​ത് സ​ഹി​ക്കാ​ൻ വ​യ്യാ​യ്യേ ! ഈ ​റി​ജ​ക്ഷ​ൻ മെ​യി​ൽ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല, ജോ​ലി കി​ട്ടി​യേ തീ​രു; റി​ജ​ക്ഷ​ൻ മെ​യി​ലി​നു യു​വാ​വി​​ന്‍റെ ര​സ​ക​ര​മാ​യ മ​റു​പ​ടി

വ​ള​രെ ര​സ​ക​ര​മാ​യ ഒ​രു സം​ഭ​വ​മാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന​ത്. വ​ള​രെ​യ​ധി​കം കോം​പ​റ്റേ​റ്റീ​വാ​യ ജോ​ലി​രം​ഗ​ത്ത് യു​വാ​ക്ക​ൾ ഒ​രു​പാ​ട് ഇ​മെ​യി​ലു​ക​ൾ അ​യ​ക്കും എ​ന്നാ​ൽ തി​രി​കെ മ​റു​പ​ടി​ക​ൾ വ​രു​ന്നു​ണ്ടോ എ​ന്നു​പോ​ലും നോ​ക്കാ​റി​ല്ല. എ​ന്നാ​ൽ അ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ വ​ള​രെ ര​സ​ക​ര​മാ​യ ഒ​രു ഇ​മെ​യി​ലാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളു​ടെ ക​ണ്ണു​ക​ളി​ൽ പെ​ടു​ന്ന​ത്.

ത​നി​ക്ക് ല​ഭി​ച്ച ഒ​രു റി​ജ​ക്ഷ​ൻ ഇ​മെ​യി​ലി​നു വ​ള​രെ മാ​ന്യ​മാ​യി അ​ത് സ്വീ​ക​രി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും ത​നി​ക്ക് ജോ​ലി ആ​വ​ശ്യ​മാ​ണെ​ന്നും പ​റ​ഞ്ഞ് കീ​നി എ​ന്ന യു​വാ​വ് മ​റു​പ​ടി അ​യ​ക്കു​ന്ന ഇ​മെ​യി​ലാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളു​ടെ ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചി​രി​ക്കു​ന്ന​ത്.

ത​നി​ക്ക് ല​ഭി​ക്കു​ന്ന റി​ജ​ക്ഷ​ൻ ഇ​മെ​യി​ൽ സാ​ധാ​ര​ണ​പോ​ലെ ന​ന്ദി അ​റി​യി​ക്കു​ന്ന​തി​നു പ​ക​ര​മാ​ണ് കീ​നി വ്യ​ത്യ​സ്ഥ​മാ​യ ഈ ​വ​ഴി തെ​ര​ഞ്ഞെ​ടു​ത്ത​ത്. പ​തി​വു​രീ​തി​ക​ളി​ൽ നി​ന്നു വ്യ​ത്യ​സ്ഥ​മാ​യി തി​രി​ച്ച് മ​റു​പ​ടി പ​റ​യു​ന്ന​ത് ര​സ​ക​ര​മാ​യ ഭാ​ഷ​യി​ലാ​ണ്, അ​ങ്ങ​നെ​യൊ​രു ഇ​മെ​യി​ലാ​ണ് കീ​നി തി​രി​ച്ച് അ​യ​ക്കു​ന്ന​ത്.

എ​ന്‍റെ ആ​പ്ലി​ക്കേ​ഷ​ൻ റി​ജ​ക്ട് ചെ​യ്ത​തി​നു ന​ന്ദി.​നി​ങ്ങ​ളു​ടെ മെ​യി​ൽ ഞാ​ൻ വാ​യി​ക്കു​ക​യും മ​റ്റു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കാ​നു​ള്ള നി​ങ്ങ​ളു​ടെ തീ​രു​മാ​ന​ത്തി​ൽ ഞാ​ൻ വ​ള​രെ​യ​ധി​കം ആ​ശ്ച​ര്യ​പെ​ടു​ക​യും ചെ​യു​ന്നു. എ​ന്നാ​ൽ ഈ ​വ​ർ​ഷം ഒ​രു​പാ​ട് റി​ജ​ക്ഷ​ൻ മെ​യി​ലു​ക​ൾ വ​ന്ന​തി​നാ​ലും സൂ​ക്ഷ​മ​മാ​യി പ​രി​ശോ​ധി​ച്ച​തി​നു​ശേ​ഷ​വും ഈ ​മെ​യി​ൽ സ്വീ​ക​രി​ക്കാ​ൻ ഞാ​ൻ ത​യ്യാ​റാ​കു​ന്നി​ല്ലെ​ന്നും നി​ങ്ങ​ളു​ടെ ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്യാ​ൻ അ​തി​യാ​യി ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും കീ​നി അ​യ​ച്ച മ​റു​പ​ടി ക​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

ജോ​ലി അ​ന്വേ​ഷി​ച്ച് ന​ട​ക്കു​ന്ന ഒ​രു​പാ​ട് ആ​ളു​ക​ൾ​ക്ക് ഈ ​മെ​സേ​ജ് ആ​ത്മ​വി​ശ്വാ​സം ന​ല്കു​ക​യും അ​വ​ർ​ക്ക് ആ​ശ്വാ​സ​മാ​കു​ക​യും ചെ​യ്യു​ന്നു എ​ന്ന് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ല​രും കു​റി​ച്ചു.

Related posts

Leave a Comment