വളരെ രസകരമായ ഒരു സംഭവമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. വളരെയധികം കോംപറ്റേറ്റീവായ ജോലിരംഗത്ത് യുവാക്കൾ ഒരുപാട് ഇമെയിലുകൾ അയക്കും എന്നാൽ തിരികെ മറുപടികൾ വരുന്നുണ്ടോ എന്നുപോലും നോക്കാറില്ല. എന്നാൽ അത്തരം സാഹചര്യങ്ങളിൽ വളരെ രസകരമായ ഒരു ഇമെയിലാണ് സമൂഹ മാധ്യമങ്ങളുടെ കണ്ണുകളിൽ പെടുന്നത്.
തനിക്ക് ലഭിച്ച ഒരു റിജക്ഷൻ ഇമെയിലിനു വളരെ മാന്യമായി അത് സ്വീകരിക്കാൻ സാധിക്കില്ലെന്നും തനിക്ക് ജോലി ആവശ്യമാണെന്നും പറഞ്ഞ് കീനി എന്ന യുവാവ് മറുപടി അയക്കുന്ന ഇമെയിലാണ് സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധയാകർഷിച്ചിരിക്കുന്നത്.
തനിക്ക് ലഭിക്കുന്ന റിജക്ഷൻ ഇമെയിൽ സാധാരണപോലെ നന്ദി അറിയിക്കുന്നതിനു പകരമാണ് കീനി വ്യത്യസ്ഥമായ ഈ വഴി തെരഞ്ഞെടുത്തത്. പതിവുരീതികളിൽ നിന്നു വ്യത്യസ്ഥമായി തിരിച്ച് മറുപടി പറയുന്നത് രസകരമായ ഭാഷയിലാണ്, അങ്ങനെയൊരു ഇമെയിലാണ് കീനി തിരിച്ച് അയക്കുന്നത്.
എന്റെ ആപ്ലിക്കേഷൻ റിജക്ട് ചെയ്തതിനു നന്ദി.നിങ്ങളുടെ മെയിൽ ഞാൻ വായിക്കുകയും മറ്റുള്ള ഉദ്യോഗാർഥികളുമായി മുന്നോട്ട് പോകാനുള്ള നിങ്ങളുടെ തീരുമാനത്തിൽ ഞാൻ വളരെയധികം ആശ്ചര്യപെടുകയും ചെയുന്നു. എന്നാൽ ഈ വർഷം ഒരുപാട് റിജക്ഷൻ മെയിലുകൾ വന്നതിനാലും സൂക്ഷമമായി പരിശോധിച്ചതിനുശേഷവും ഈ മെയിൽ സ്വീകരിക്കാൻ ഞാൻ തയ്യാറാകുന്നില്ലെന്നും നിങ്ങളുടെ കമ്പനിയിൽ ജോലി ചെയ്യാൻ അതിയായി ആഗ്രഹിക്കുന്നുവെന്നും കീനി അയച്ച മറുപടി കത്തിൽ വ്യക്തമാക്കുന്നു.
ജോലി അന്വേഷിച്ച് നടക്കുന്ന ഒരുപാട് ആളുകൾക്ക് ഈ മെസേജ് ആത്മവിശ്വാസം നല്കുകയും അവർക്ക് ആശ്വാസമാകുകയും ചെയ്യുന്നു എന്ന് സമൂഹ മാധ്യമങ്ങളിൽ പലരും കുറിച്ചു.
