വി​ജ​യ്‌‌‌‌‌ സ​ർ​ക്കാ​ർ ഏ​തു​സ​മ​യ​ത്തും താ​ഴെ​വീ​ഴാം: എം.​കെ.​സ്റ്റാ​ലി​ൻ

ചെ​ന്നൈ: സി. ​ജോ​സ​ഫ് വി​ജ​യ്‌ ന​യി​ക്കു​ന്ന ടി​വി​കെ സ​ർ​ക്കാ​ർ ഏ​തു​സ​മ​യ​ത്തും താ​ഴെ​വീ​ണേ​ക്കാ​മെ​ന്നും അ​തി​നാ​ൽ ഡി​എം​കെ പ്ര​വ​ർ​ത്ത​ക​ർ ത​യാ​റാ​യി​രി​ക്ക​ണ​മെ​ന്നും മു​ൻ മു​ഖ്യ​മ​ന്ത്രി​യും ഡി​എം​കെ അ​ധ്യ​ക്ഷ​നു​മാ​യ എം.​കെ.​സ്റ്റാ​ലി​ൻ. ചെ​ന്നൈ​യി​ൽ പാ​ർ​ട്ടി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യം ച​ർ​ച്ച​ചെ​യ്യാ​നാ​യി വി​ളി​ച്ചു​ചേ​ർ​ത്ത ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രു​ടെ യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

2029ൽ ​ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നൊ​പ്പം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നു പ​റ​ഞ്ഞ സ്റ്റാ​ലി​ൻ പാ​ർ​ട്ടി​യു​ടെ നേ​താ​വെ​ന്ന നി​ല​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം താ​ൻ ഏ​റ്റെ​ടു​ക്കു​ക​യാ​ണെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

‘‘തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തി​ൽ പ​ല ഭാ​ര​വാ​ഹി​ക​ളും പ​ര​സ്പ​രം പ​ഴി​ചാ​രു​ക​യാ​ണ്. അ​തു​വേ​ണ്ട, പാ​ർ​ട്ടി​യു​ടെ നേ​താ​വെ​ന്ന നി​ല​യി​ൽ പ​രാ​ജ​യ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഞാ​ൻ ഏ​റ്റെ​ടു​ക്കു​ന്നു. പ​രാ​ജ​യ കാ​ര​ണം ക​ണ്ടെ​ത്തി ഇ​രു​പ​തു ദി​വ​സ​ത്തി​നു​ള്ളി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ഉ​ന്ന​ത​ത​ല സ​മി​തി​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണ സ​മി​തി സം​സ്ഥാ​ന​ത്തു​ട​നീ​ളം സ​ഞ്ച​രി​ച്ച് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കും. ഓ​രോ മ​ണ്ഡ​ല​ത്തി​ലും എ​ല്ലാ ത​ല​ത്തി​ലു​മു​ള്ള ഭാ​ര​വാ​ഹി​ക​ളി​ൽ​നി​ന്നും വി​വ​ര​ങ്ങ​ൾ തേ​ടും. റി​പ്പോ​ർ​ട്ട് കി​ട്ടി​യാ​ലു​ട​ൻ അ​ത​നു​സ​രി​ച്ച് ന​ട​പ​ടി​ക​ളു​ണ്ടാ​കും.’ സ്റ്റാ​ലി​ൻ പ​റ​ഞ്ഞു.

Related posts

Leave a Comment