528 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ ഒ​രു സ്റ്റോ​പ്പ് പോ​ലു​മി​ല്ല; തി​രു​വ​ന​ന്ത​പു​രം-നി​സാ​മു​ദീ​ൻ രാ​ജ​ധാ​നി ട്രെ​യി​നി​ന് അ​സാ​ധാ​ര​ണ റിക്കാ​ർ​ഡ് സ്വ​ന്തം

പ​ര​വൂ​ർ: ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ റിക്കാർ​ഡു​ക​ളി​ൽ ഒ​ന്ന് സ്വ​ന്ത​മാ​ക്കി തി​രു​വ​ന​ന്ത​പു​രം-​ഹ​സ്ര​ത്ത് നി​സാ​മു​ദ്ദീ​ൻ രാ​ജ​ധാ​നി എ​ക്സ്പ്ര​സ്.രാ​ജ്യ​ത്തെ ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ നോ​ൺ-​സ്റ്റോ​പ്പ് ട്രെ​യി​ൻ യാ​ത്ര​യെ​ന്ന ഖ്യാ​തി​യാ​ണ് ഈ ​സ​ർ​വീ​സി​ന് സ്വ​ന്ത​മാ​യ​ത്. രാ​ജ​സ്ഥാ​നി​ലെ കോ​ട്ട​യ്ക്കും ഗു​ജ​റാ​ത്തി​ലെ വ​ഡോ​ദ​ര​യ്ക്കും ഇ​ട​യി​ലു​ള്ള 528 കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ് ഈ ​ട്രെ​യി​ൻ ഒ​രു സ്റ്റോ​പ്പി​ൽ പോ​ലും നി​ർ​ത്താ​തെ ഓ​ടി​ത്തീ​ർ​ക്കു​ന്ന​ത്.

ഏ​ക​ദേ​ശം ആ​റ​ര മു​ത​ൽ ഏ​ഴ് മ​ണി​ക്കൂ​ർ വ​രെ സ​മ​യ​മെ​ടു​ത്താ​ണ് ഈ ​ദൂ​രം പി​ന്നി​ടു​ന്ന​ത്. തി​ര​ക്കേ​റി​യ റെ​യി​ൽ​വേ ഇ​ട​നാ​ഴി​ക​ളി​ലൂ​ടെ ഇ​ത്ര​യും വ​ലി​യ ദൂ​രം ത​ട​സ​മി​ല്ലാ​തെ സ​ഞ്ച​രി​ക്കു​ക എ​ന്ന​ത് ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം വ​ലി​യൊ​രു വെ​ല്ലു​വി​ളി​യാ​ണ്. ഒ​ന്നി​ല​ധി​കം റെ​യി​ൽ​വേ ഡി​വി​ഷ​നു​ക​ളു​ടെ ഏ​കോ​പ​ന​ത്തി​ലൂ​ടെ​യും കൃ​ത്യ​മാ​യ ഷെ​ഡ്യൂ​ളിം​ഗി​ലൂ​ടെ​യു​മാ​ണ് ഈ ​നോ​ൺ-​സ്റ്റോ​പ്പ് ഓ​ട്ടം സാ​ധ്യ​മാ​കു​ന്ന​ത്.

ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ളി​ൽ ഉ​യ​ർ​ന്ന ശ​രാ​ശ​രി വേ​ഗ​ത നി​ല​നി​ർ​ത്താ​ൻ രാ​ജ​ധാ​നി​ക്ക് ന​ൽ​കു​ന്ന മു​ൻ​ഗ​ണ​ന​യും ഇ​തി​ന് സ​ഹാ​യ​ക​മാ​കു​ന്നു.കേ​ര​ള ത​ല​സ്ഥാ​ന​മാ​യ തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് ഡ​ൽ​ഹി​യി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ ആ​റ് സം​സ്ഥാ​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഈ ​ട്രെ​യി​ൻ ക​ട​ന്നു​പോ​കു​ന്ന​ത്. സാ​ധാ​ര​ണ എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ളെ അ​പേ​ക്ഷി​ച്ച് കു​റ​ഞ്ഞ സ്റ്റോ​പ്പു​ക​ളു​ള്ള രാ​ജ​ധാ​നി വി​ഭാ​ഗ​ത്തി​ൽ ത​ന്നെ ഏ​റ്റ​വും അ​സാ​ധാ​ര​ണ​മാ​യ റിക്കർ​ഡാ​യാ​ണ് ഇ​ത് ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്.

ഓ​രോ കി​ലോ​മീ​റ്റ​റി​ലും സ്റ്റേ​ഷ​നു​ക​ളു​ള്ള രാ​ജ്യ​ത്തെ റെ​യി​ൽ ശൃം​ഖ​ല​യി​ൽ ഏ​ഴ് മ​ണി​ക്കൂ​റോ​ളം നി​ർ​ത്താ​തെ​യു​ള്ള യാ​ത്ര യാ​ത്ര​ക്കാ​ർ​ക്കും കൗ​തു​ക​ക​ര​മാ​യ അ​നു​ഭ​വ​മാ​ണ് ന​ൽ​കു​ന്ന​ത്.അ​തി​വേ​ഗ ട്രെ​യി​നു​ക​ളെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ സ​ജീ​വ​മാ​കു​മ്പോ​ഴും പ​ഴ​യ ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ൾ ഇ​ത്ത​രം അ​വി​ശ്വ​സ​നീ​യ​മാ​യ നേ​ട്ട​ങ്ങ​ൾ നി​ല​നി​ർ​ത്തു​ന്ന​ത് റെ​യി​ൽ​വേ​യു​ടെ പ്ര​വ​ർ​ത്ത​ന​മി​ക​വി​ന് തെ​ളി​വാ​യി മാ​റു​ന്നു.

എ​സ്. ആ​ർ. സു​ധീ​ർ കു​മാ​ർ

Related posts

Leave a Comment