ച​ലാ​ന്‍ സ​ന്ദേ​ശ​ങ്ങ​ളി​ല്‍ കു​ടു​ങ്ങ​രു​ത്: അ​ക്കൗ​ണ്ട് കാ​ലി​യാ​ക്കും

കൊ​ച്ചി: വാ​ഹ​ന​ത്തി​ന് ച​ലാ​നു​ണ്ടെ​ന്ന് സ​ന്ദേ​ശം, പി​ഴ​ത്തു​ക അ​ട​യ്ക്കാ​ന്‍ വൈ​കി​യാ​ല്‍ ലൈ​സ​ന്‍​സ് സ​സ്പെ​ന്‍​ഡ് ചെ​യ്യു​മെ​ന്ന ഭീ​ഷ​ണി​യും… മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്‍റെ പേ​രി​ല്‍ ന​ട​ക്കു​ന്ന ഇ​ത്ത​രം ത​ട്ടി​പ്പു​ക​ളി​ല്‍ കു​ടു​ങ്ങി​യാ​ല്‍, ഒ​റ്റ ക്ലി​ക്കി​ല്‍ അ​ക്കൗ​ണ്ടി​ലെ സ​മ്പാ​ദ്യം മു​ഴു​വ​ന്‍ ന​ഷ്ട​മാ​കും. മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്‍റെ പേ​രി​ല്‍ എ​ത്തു​ന്ന വ്യാ​ജ ച​ലാ​ന്‍ സ​ന്ദേ​ശ​ങ്ങ​ളി​ലൂ​ടെ നി​മി​ഷ​നേ​രം കൊ​ണ്ട് ബാ​ങ്ക് അ​ക്കൗ​ണ്ടി​ലെ പ​ണം മു​ഴു​വ​ന്‍ ത​ട്ടി​യെ​ടു​ക്കു​ന്ന സം​ഘ​ങ്ങ​ള്‍ സ​ജീ​വ​മാ​ണ്.

അ​ടു​ത്തി​ടെ 250 രൂ​പ​യു​ടെ ചെ​ല്ലാ​ന്‍ അ​ട​യ്ക്കാ​ന്‍ ശ്ര​മി​ച്ച മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​യു​ടെ ഭ​ര്‍​ത്താ​വി​ന് ന​ഷ്ട​മാ​യ​ത് 1.73 ല​ക്ഷം രൂ​പ​യാ​ണ്. ഇ​ത്ത​രം ത​ട്ടി​പ്പു​ക​ള്‍​ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ആ​ര്‍​ടി​ഒ ബി​ജു ഐ​സ​ക്. വാ​ട്സാ​പ്പി​ല്‍ എ​ത്തു​ന്ന സ​ന്ദേ​ശ​ങ്ങ​ളു​ടെ​യും ടെ​ക്സ്റ്റ് മെ​സേ​ജു​ക​ളു​ടെ​യും ആ​ധി​കാ​രി​ക ഉ​റ​പ്പാ​ക്കി​യ ശേ​ഷം മാ​ത്രം പി​ഴ അ​ട​യ്ക്കു​ക, ഉ​ട​ന്‍ പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ലൈ​സ​ന്‍​സ് സ​സ്പെ​ന്‍​ഡ് ചെ​യ്യു​ന്ന ന​ട​പ​ടി ഉ​ണ്ടാ​വി​ല്ലെ​ന്നും ആ​ര്‍​ടി​ഒ രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് പ്ര​തി​ക​രി​ച്ചു.

അ​ജ്ഞാ​ത ന​മ്പ​റു​ക​ളി​ല്‍ നി​ന്നു​മാ​ണ് ച​ലാ​ന്‍ വ​രു​ന്ന​ത്. ക്ലി​ക്ക് ചെ​യ്താ​ല്‍ പ​ണം പോ​കും. കാ​ര്‍ ഇ​ന്‍​ഫോ, വെ​ഹി​ക്കി​ള്‍ ഇ​ന്‍​ഫോ എ​ന്നീ സൈ​റ്റു​ക​ളി​ല്‍ നി​ന്നും വാ​ട്‌​സാ​പ്പി​ല്‍ സ​ന്ദേ​ശ​ങ്ങ​ള്‍ എ​ത്തു​ന്ന​ത്. കു​റ​ച്ച് ദി​വ​സ​മാ​യി വ്യാ​ജ ച​ലാ​ന്‍ ത​ട്ടി​പ്പ് വ​ള​രെ കൂ​ടു​ത​ലാ​ണ്. മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്‍റെ പേ​രി​ലെ​ന്ന വ്യാ​ജേ​നെ ഒ​ട്ട​ന​വ​ധി എ​പി​കെ (apk) ഫോ​ര്‍​മാ​റ്റി​ലു​ള്ള ഫ​യ​ലു​ക​ളും എ​സ്എം​എ​സ് വ​ഴി​യും നി​ങ്ങ​ള്‍​ക്ക് ചെ​ല്ലാ​ന്‍ ഉ​ണ്ട്, ഈ ​ദി​വ​സ​ത്തി​നു​ള്ളി​ല്‍ ലൈ​സ​ന്‍​സ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്യും, ന​ട​പ​ടി സ്വീ​ക​രി​ക്കും, പി​ഴ ഒ​ടു​ക്ക​ണം എ​ന്ന സ​ന്ദേ​ശ​ങ്ങ​ള്‍ വ്യാ​പ​ക​മാ​യി വ​രു​ന്നു​ണ്ട്. അ​ത് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്‍റെ ച​ലാ​ൻ ആ​ണോ പൊ​ലി​സി​ന്‍റേ​താ​ണോ എ​ന്ന് കൃ​ത്യ​മാ​യി ഉ​റ​പ്പാ​ക്കി​യ ശേ​ഷം മാ​ത്രം പ​ണം അ​ട​യ്ക്കു​ക.

ച​ലാ​ന്‍ അ​ട​ച്ച​പ്പോ​ള്‍ അ​ക്കൗ​ണ്ടി​ലെ പ​ണം ന​ഷ്ട​മാ​യി, അ​ട​യ്ക്കാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ പ​ണം ന​ഷ്ട​മാ​യി എ​ന്ന​ത​ട​ക്ക​മു​ള്ള പ​രാ​തി​ക​ള്‍ എ​ത്തു​ന്നു​ണ്ട്. പ​രാ​തി​ക​ളി​ല്‍ കാ​ണു​ന്ന സൈ​റ്റു​ക​ളും സ​ന്ദേ​ശ​ങ്ങ​ളും പ​രി​വാ​ഹ​ന്‍ സൈ​റ്റു​ക​ളു​ടെ പേ​രു മാ​റ്റി​യോ, ച​ലാ​ന്‍ എ​ന്നു​ള്ള വാ​ക്കി​ന്റെ സ്‌​പെ​ല്ലിം​ഗ് മാ​റ്റി​യോ ആ​ണ്. പ​രി.​കോം (pari.com), ച​ല​ന്‍ (chalan) എ​ന്നി​ങ്ങ​നെ​യു​ള്ള സൈ​റ്റു​ക​ളും സ​ന്ദേ​ശ​ങ്ങ​ളു​മാ​ണ് കാ​ണു​ന്ന​ത്.

വാ​ഹ​ന ഉ​ട​മ​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ത​ട്ടി​പ്പു​കാ​ര്‍​ക്ക് എ​വി​ടെ​നി​ന്നാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്ന കാ​ര്യ​ത്തി​ലും അ​ന്വേ​ഷ​ണം ആ​വ​ശ്യ​മാ​ണ്. വാ​ഹ​ന വി​ല്‍​പ്പ​ന കേ​ന്ദ്ര​ങ്ങ​ള്‍, വ​ര്‍​ക്ക്‌​ഷോ​പ്പു​ക​ള്‍, സ​ര്‍​വീ​സ് സെ​ന്റ​റു​ക​ള്‍ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ല്‍​നി​ന്ന് വി​വ​ര​ങ്ങ​ള്‍ ചോ​രു​ന്നു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്ക​ണം. എ​ന്നാ​ല്‍ പ​രി​വാ​ഹ​ന്‍ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റി​ല്‍​നി​ന്ന് വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ന്നി​ട്ടി​ല്ലെ​ന്നും ബി​ജു ഐ​സ​ക് വ്യ​ക്ത​മാ​ക്കി.

വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ള്‍ ല​ഭി​ച്ചാ​ല്‍ ആ​ദ്യം ച​ലാ​ന്‍ നി​ല​വി​ലു​ണ്ടോ​യെ​ന്ന് ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റ് വ​ഴി പ​രി​ശോ​ധി​ക്ക​ണം. മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്‍റേ​യോ പൊ​ലി​സി​ന്‍റെ​യോ ച​ലാ​നാ​ണെ​ന്ന് ഉ​റ​പ്പാ​ക്കി​യ ശേ​ഷം മാ​ത്രം പ​ണം അ​ട​യ്ക്ക​ണം. വാ​ട്‌​സാ​പ്പി​ല്‍ ല​ഭി​ക്കു​ന്ന ലി​ങ്കു​ക​ളി​ലൂ​ടെ​യോ എ​പി​കെ (apk) ഫ​യ​ലു​ക​ള്‍ ഇ​ന്‍​സ്റ്റാ​ള്‍ ചെ​യ്തോ പ​ണ​മ​ട​യ്ക്കാ​ന്‍ ശ്ര​മി​ക്ക​രു​ത്.

ഒ​രു ദി​വ​സം പി​ഴ അ​ട​ച്ചി​ല്ലെ​ന്ന കാ​ര​ണ​ത്താ​ല്‍ ഉ​ട​ന്‍ ലൈ​സ​ന്‍​സ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്യു​ക​യോ വാ​ഹ​നം റ​ദ്ദാ​ക്കു​ക​യോ ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​മി​ല്ല. വ്യാ​ജ ച​ലാ​ന്‍ വ​ഴി പ​ണം ന​ഷ്ട​പ്പെ​ട്ട​വ​ര്‍ ഉ​ട​ന്‍ പൊ​ലീ​സി​ലോ സൈ​ബ​ര്‍ പൊ​ലി​സി​ലോ പ​രാ​തി ന​ല്‍​ക​ണം. നി​യ​മ​പ​ര​മാ​യ സ​ഹാ​യം തേ​ടാ​നും വൈ​കി​ക്ക​രു​ത്.

മാ​ര്‍​ച്ച് 31 വ​രെ​യു​ള്ള നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍​ക്ക് 50 ശ​ത​മാ​നം ഇ​ള​വ് അ​നു​വ​ദി​ക്കു​ന്ന ആം​ന​സ്റ്റി പ​ദ്ധ​തി​യും നി​ല​വി​ലു​ണ്ട്. വെ​ര്‍​ച്വ​ല്‍ കോ​ട​തി​യി​ലേ​ക്ക് കൈ​മാ​റി​യ നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍​ക്കും പ​ദ്ധ​തി​യി​ലൂ​ടെ പി​ഴ അ​ട​യ്ക്കാം. എ​ന്നാ​ല്‍ വെ​ര്‍​ച്വ​ല്‍ കോ​ട​തി​യി​ല്‍ നി​ന്ന് ചീ​ഫ് ജു​ഡീ​ഷ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് (സി​ജെ​എം) കോ​ട​തി​യി​ലേ​ക്ക് എ​ത്തി​യ കേ​സു​ക​ളി​ല്‍ ഈ ​സൗ​ക​ര്യം ല​ഭി​ക്കി​ല്ല. മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ക്ക​ല്‍, റെ​ഡ് സി​ഗ്ന​ല്‍ ലം​ഘ​നം, ലൈ​ന്‍ ട്രാ​ഫി​ക് ലം​ഘ​നം തു​ട​ങ്ങി​യ ഗു​രു​ത​ര നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍​ക്കും ഇ​ള​വ് ബാ​ധ​ക​മ​ല്ല.

ജി​സ്യ പാ​ലോ​റാ​ന്‍

Related posts

Leave a Comment