നി​യ​മ​സ​ഭ​യി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ അം​ഗ​മാ​യി തു​ട​ങ്ങി​യ രാ​ഷ്ട്രീ​യ പ്ര​യാ​ണം: റിക്കാർഡുകളുടെ തോഴൻ ചെന്നിത്തല

ആ​ല​പ്പു​ഴ: ഇ​രു​പ​ത്തി​യാ​റാം വ​യ​സി​ല്‍ നി​യ​മ​സ​ഭ​യി​ലെ​ത്തി​യ ക​ന്നി​ക്കാ​ര​ന്‍ ത​ന്‍റെ ആ​ദ്യ നി​യ​മ​സ​ഭ​യു​ടെ അ​വ​സാ​ന​ത്തെ കാ​ല​ത്ത് ഒ​മ്പ​തു മാ​സം മ​ന്ത്രി​യാ​യി. അ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല​ത്ത് എ​തി​രാ​ളി​ക​ള്‍ വി​ളി​ച്ച മു​ദ്രാ​വാ​ക്യം ചെ​ന്നി​ത്ത​ല​യു​ടെ ചി​ന്ന പ​യ്യ​ന്‍, വ​ട്ടു​ക​ളി​ക്കാ​ന്‍ പോ ​പ​യ്യാ എ​ന്നാ​യി​രു​ന്നു. മ​ന്ത്രി​സ​ഭ​യി​ലെ​ത്തി​യ​തോ​ടെ ചെ​ന്നി​ത്ത​ല​യി​ലെ ചി​ന്ന പ​യ്യ​ന്‍ നാ​ടു​ഭ​രി​ച്ച​ത് ക​ണ്ടോ​ളൂ എ​ന്നു തി​രി​ച്ചു വി​ളി​ക്കും വി​ധ​മാ​യി​രു​ന്നു ര​മേ​ശ് ചെ​ന്നി​ത്ത​ല ഭ​ര​ണ​രം​ഗം കൈ​കാ​ര്യം ചെ​യ്ത​ത്.

കേ​ര​ള രാ​ഷ്‌​ട്രീ​യ​ത്തി​ലെ റി​ക്കാ​ഡു​ക​ളു​ടെ തോ​ഴ​നാ​ണ് ര​മേ​ശ് ചെ​ന്നി​ത്ത​ല. 1982- മേ​യ് 24 ന് 26-ാം ​വ​യ​സി​ല്‍ ഹ​രി​പ്പാ​ട് നി​ന്ന് നി​യ​മ​സ​ഭ​യി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ അം​ഗ​മാ​യി തു​ട​ങ്ങി​യ രാ​ഷ്ട്രീ​യ പ്ര​യാ​ണം. 1986-ല്‍ ​കെ. ക​രു​ണാ​ക​ര​ന്‍ മ​ന്ത്രി​സ​ഭ​യി​ലൂ​ടെ കേ​ര​ള​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ കാ​ബി​ന​റ്റ് മ​ന്ത്രി​യാ​യി തു​ട​ര്‍​ന്നു.

ഗ്രാ​മ​വി​ക​സ​ന വ​കു​പ്പാ​ണ് ര​മേ​ശ് കൈ​കാ​ര്യം ചെ​യ്ത​ത്. ആ ​റി​ക്കാ​ര്‍​ഡ് ഇ​ന്നു​വ​രെ ആ​ര്‍​ക്കും മ​റി​ക​ട​ക്കാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. 2014- 2016 ല്‍ ​ഉ​മ്മ​ന്‍ ചാ​ണ്ടി സ​ര്‍​ക്കാ​രി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രി​യാ​യും 2016 മു​ത​ല്‍ 2021 വ​രെ പ്ര​തി​പ​ക്ഷ നേ​താ​വാ​യും അ​ദ്ദേ​ഹം തി​ള​ങ്ങി. 1982, 1987 വ​ര്‍​ഷ​ങ്ങ​ളി​ലും 2011 മു​ത​ല്‍ 2026 വ​രെ ഹ​രി​പ്പാ​ടി​നെ നി​യ​മ​സ​ഭ​യി​ല്‍ പ്ര​തി​നി​ധീ​ക​രി​ച്ചു. ഇ​ത്ത​വ​ണ​ത്തെ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഹ​രി​പ്പാ​ട്‌​നി​ന്ന് 23377 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ല്‍ സി​പി​ഐ​യി​ലെ ടി.​ടി. ജി​സ്‌​മോ​നെ ചെ​ന്നി​ത്ത​ല പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

യു​ണൈ​റ്റ​ഡ് ഇ​ന്ത്യ ഇ​ന്‍​ഷ്വ​റ​ന്‍​സ് ക​മ്പ​നി മു​ന്‍ ഡെ​വ​ല​പ്‌​മെ​ന്‍റ് ഓ​ഫീ​സ​റാ​യ ഭാ​ര്യ അ​നി​ത, ശ്രീ ​ഉ​ത്രാ​ടം തി​രു​നാ​ള്‍ ഇ​ന്‍​സ്റ്റി​റ്റി​യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സ​സി​ലെ റേ​ഡി​യോ​ള​ജി​സ്റ്റാ​യ മ​ക​ന്‍ ഡോ. ​രോ​ഹി​ത് ചെ​ന്നി​ത്ത​ല, മം​ഗ​ളൂ​രു ഇ​ന്‍​കം ടാ​ക്‌​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​റാ​യ മ​ക​ന്‍ ര​മി​ത് ചെ​ന്നി​ത്ത​ല എ​ന്നി​വ​ര​ട​ങ്ങു​ന്ന​താ​ണ് ചെ​ന്നി​ത്ത​ല​യു​ടെ കു​ടും​ബം.

Related posts

Leave a Comment