ഹോ​ർ​മു​സി​ൽ വി​ട്ടു​വീ​ഴ്ച​യി​ല്ലെ​ന്ന് ഇ​റാ​ൻ: നി​യ​ന്ത്ര​ണം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​ന്നു

ടെ​ഹ്‌​റാ​ൻ: അ​മേ​രി​ക്ക​യി​ൽ നി​ന്ന് സ​മ്മ​ർ​ദം ശ​ക്ത​മാ​കു​ന്ന​തി​നി​ടെ, ത​ന്ത്ര​പ്ര​ധാ​ന​മാ​യ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ ത​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​ക്കു​മെ​ന്ന ഉ​റ​ച്ച നി​ല​പാ​ടി​ലാ​ണ് ഇ​റാ​ൻ. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് ഇ​റാ​ന്‍റെ ദേ​ശീ​യ സ്വ​ത്താ​ണെ​ന്ന് ഇ​റാ​നി​യ​ൻ പാ​ർ​ല​മെ​ന്‍റി​ന്‍റെ ദേ​ശീ​യ സു​ര​ക്ഷാ-​വി​ദേ​ശ​ന​യ സ​മി​തി അ​ധ്യ​ക്ഷ​ൻ ഇ​ബ്രാ​ഹിം അ​സീ​സി വ്യ​ക്ത​മാ​ക്കി. മേ​ഖ​ല​യി​ൽ സ്വാ​ധീ​നം ചെ​ലു​ത്താ​ൻ ശ്ര​മി​ക്കു​ന്ന രാ​ജ്യ​ങ്ങ​ൾ​ക്കു ശ​ക്ത​മാ​യ മു​ന്ന​റി​യി​പ്പു ന​ൽ​കി​യ അ​സീ​സി, ത​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​ൽ ആ​ർ​ക്കും ഒ​രു ത​ര​ത്തി​ലു​ള്ള വി​ട്ടു​വീ​ഴ്ച​യും ന​ൽ​കി​ല്ലെ​ന്ന് ആ​വ​ർ​ത്തി​ച്ചു.

ആ​ഗോ​ള​ത​ല​ത്തി​ൽ ത​ന്നെ വ​ലി​യ പ്രാ​ധാ​ന്യ​മു​ള്ള ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് ത​ന്ത്ര​പ്ര​ധാ​ന​മാ​യ സ്ഥാ​ന​മാ​ണെ​ന്ന് അ​സീ​സി ചൂ​ണ്ടി​ക്കാ​ട്ടി. ത​ങ്ങ​ളു​ടെ അ​ധി​കാ​രം നി​ല​നി​ർ​ത്തി​ക്കൊ​ണ്ടു​ത​ന്നെ, ശ​രി​യാ​യ നി​യ​ന്ത്ര​ണ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഇ​തു​വ​രെ മു​ന്നോ​ട്ടു​പോ​യ​തെ​ന്നും അ​സീ​സി കൂ​ട്ടി​ച്ചേ​ർ​ത്തു.

ഫെ​ബ്രു​വ​രി അ​വ​സാ​നം യു​എ​സു​മാ​യും ഇ​സ്ര​യേ​ലു​മാ​യും യു​ദ്ധം ആ​രം​ഭി​ച്ച​തു​മു​ത​ൽ, ലോ​ക​ത്തി​ലെ എ​ണ്ണ വി​ത​ര​ണ​ത്തി​ന്‍റെ അ​ഞ്ചി​ലൊ​ന്നു ക​ട​ന്നു​പോ​കു​ന്ന നി​ർ​ണാ​യ​ക ജ​ല​പാ​ത​യി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​ത​ത്തി​ന് ഇ​റാ​ൻ നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്.

അ​തേ​സ​മ​യം, ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ​യു​ള്ള ക​പ്പ​ൽ ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി ഇ​റാ​ൻ പു​തി​യ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ക​പ്പ​ലു​ക​ൾ ക​ട​ന്നു​പോ​കു​ന്ന​തി​ന് മു​ൻ​പാ​യി അ​നു​മ​തി വാ​ങ്ങ​ണ​മെ​ന്നും ടോ​ൾ അ​ട​യ്ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ടു​ന്ന പു​തി​യ വ്യ​വ​സ്ഥ​ക​ൾ ഇ​തി​ന​കം അ​വ​ത​രി​പ്പി​ച്ച​താ​യി പ്ര​മു​ഖ ഷി​പ്പിം​ഗ് ജേ​ണ​ലാ​യ ലോ​യ്ഡ്സ് ലി​സ്റ്റ് റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തി​നാ​യി ക​പ്പ​ലി​ന്‍റെ ഉ​ട​മ​സ്ഥ​ത, ഇ​ൻ​ഷു​റ​ൻ​സ്, ജീ​വ​ന​ക്കാ​രു​ടെ വി​വ​ര​ങ്ങ​ൾ, യാ​ത്ര ചെ​യ്യാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന വ​ഴി എ​ന്നി​വ​യ​ട​ങ്ങി​യ വി​ശ​ദ​മാ​യ രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്കേ​ണ്ട​തു​ണ്ട്.

ക​ട​ലി​ടു​ക്കി​ൽ​നി​ന്നു മാ​റി​നി​ൽ​ക്കാ​ൻ യു​എ​സ് നാ​വി​ക​സേ​ന​യ്ക്ക് ഇ​റാ​ൻ ക​ർ​ശ​ന മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​മു​ണ്ട്. വാ​ണി​ജ്യ ക​പ്പ​ലു​ക​ൾ ത​ങ്ങ​ളു​ടെ സൈ​ന്യ​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ൽ മാ​ത്ര​മേ ഹോ​ർ​മു​സി​ലൂ​ടെ ക​ട​ന്നു​പോ​കാ​ൻ പാ​ടു​ള്ളൂ എ​ന്ന് ഇ​റാ​ൻ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. വി​പു​ലീ​ക​രി​ച്ച പു​തി​യ നി​യ​ന്ത്ര​ണ​മേ​ഖ​ല​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള ഭൂ​പ​ടം ഇ​റാ​ൻ പു​റ​ത്തി​റ​ക്കി​യ​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

Related posts

Leave a Comment