ഞ​ങ്ങ​ൾ ദി​യ ഫാ​ൻ​സ് അ​സ്വ​സ്ത​രാ​ണ്: ഹ​ൻ​സി​ക​യ്ക്കും ഇ​ഷാ​നി​ക്കു​മൊ​പ്പം ‘പൂ​ക്ക​ൾ’ ഗാ​ന​ത്തി​ന് ചു​വ​ടു​വ​ച്ച് അ​ഹാ​ന​യും; ഓസിയെ ഒഴിവാക്കിയെന്ന് വിമർശനം

അ​ഹാ​ന​കൃ​ഷ്ണ സം​വി​ധാ​നം ചെ​യ്ത പൂ​ക്ക​ൾ എ​ന്ന മ്യൂ​സി​ക് ആ​ൽ​ബ​ത്തി​ന്‍റെ ട്രാ​ക്കി​ന് നൃ​ത്തം ചെ​യ്ത് കൃ​ഷ്ണ സ​ഹോ​ദ​രി​മാ​ർ. സ​ഹോ​ദ​രി​മാ​രാ​യ ഇ​ഷാ​നി​ക്കും ഹ​ൻ​സി​ക​യ്ക്കു​മൊ​പ്പ​മാ​ണ് അ​ഹാ​ന നൃ​ത്തം ചെ​യ്യു​ന്ന​ത്.

ജ​യ് ഉ​ണ്ണി​ത്താ​ൻ സം​ഗീ​ത​മൊ​രു​ക്കി​യ​തു മു​ത​ൽ വീ​ണ​യു​ടെ ഈ ​നോ​ട്ട് ത​ന്‍റെ പ്രി​യ​പ്പെ​ട്ട​താ​ണെ​ന്നും ഈ ​ട്രാ​ക്കി​ന് നൃ​ത്തം ചെ​യ്യാ​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും അ​ഹാ​ന നേ​ര​ത്തേ കു​റി​ച്ചി​രു​ന്നു. അ​ന്നു​മു​ത​ൽ അ​ഹാ​ന​യു​ടെ ഡാ​ൻ​സി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു ആ​രാ​ധ​ക​ർ. മൂ​വ​രു​ടെ​യും നൃ​ത്ത​ത്തി​ന് വ​ലി​യ കൈ​യ​ടി​ക​ളാ​ണ് ല​ഭി​ക്കു​ന്ന​ത്.

നാ​ല് ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം കാ​ഴ്ച​ക്കാ​രാ​ണ് ഇ​തി​ന​കം ഈ ​വീ​ഡി​യോ ക​ണ്ട​ത്. എ​ന്നാ​ൽ ദി​യ ഇ​ല്ലാ​ത്ത കു​റ​വ് ഉ​ണ്ടെ​ന്നാ​ണ് ദി​യാ ഫാ​ൻ​സി​ന്‍റെ പ​രാ​തി.

 വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക. 

Related posts

Leave a Comment